അച്ഛന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാനാകാതെ രാഹുൽ; കൊല്ലം സുധിയുടെ മകന്റെ കുറിപ്പിൽ കണ്ണ് നിറഞ്ഞ് പ്രേക്ഷകർ

607

മലയാളം സിനിമാ ടിവി പ്രേക്ഷകരെ ആകെമാനം ദുഖത്തിലാഴ്ത്തിയ ഒന്നായിരുന്നു മിമിക്രി കലാകാരനും നടനും ടിവി ആർട്ടിസ്റ്റുമായ കോല്ലം സുധിയുടെ അപകട മരണം. വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങും വഴി തൃശ്ശൂർ കൈപ്പമംഗലത്ത് വെച്ചായിരുന്നു സുധിയുടെ ജീവനെടുത്ത അപകടം ഉണ്ടായത്.

അതേ സമയം മിമിക്രി ലോകത്തു നിന്ന് സിനിമയിൽ എത്തിയ കലാകാരന്മാരിൽ മുൻ നിരയിൽ തന്നെയുള്ള ആളായിരുന്നു കൊല്ലം സുധി. കോമഡി സ്റ്റാർ, കോമഡി ഫെസ്റ്റിവൽ തുടങ്ങിയ ഷോകളിലൂടെ ആണ് കൊല്ലം സുധി മലയാളി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്.

Advertisements

പിന്നീട് അനവധി സിനിമകളും സ്റ്റാർ മാജിക്ക് എന്ന ഷോയും കൊല്ലം സുധി എന്ന കലാകാരന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു. അതേ സമയം കൊല്ലം സുധിയുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കുമെന്ന് ഫ്ളവേഴ്സ് ചാനൽ മേധവി ശ്രീകണ്ഠൻ നായർ പറഞ്ഞിരുന്നു. ആദ്യാഭ്രായ ഉപേക്ഷിച്ചുപോയതോടെ രാഹുലെ ന്ന കൈക്കുഞ്ഞിനെ വളർത്താൻ ഏറെ കഷ്ടപ്പെട്ടയാളാണ് സുധി. പരിപാടി അവതരിപ്പിക്കുന്ന സ്ഥലത്തെല്ലാം കുഞ്ഞിനേയും കൊണ്ട് പോയിരുന്ന സുധിയുടെ പ്രയാസങ്ങൾ മിക്കവർക്കും അറിയാവുന്നതാണ്.

ALSO READ- സ്‌കൂൾ പഠനകാലത്ത് തന്നെ സിനിമയിലൂടെ പ്രശസ്ത; രണ്ടാനമ്മയുടെ നിയന്ത്രണം കടുത്തതോടെ വീടുവിട്ടിറങ്ങി; വിവാദങ്ങൾക്കൊടുവിൽ ഇടവേള, അഞ്ജലിയുടെ ജീവിതമിങ്ങനെ

പിന്നീട് സുധിയുടെ ജീവിതത്തിലേക്ക് ഭാര്യ രേണു എത്തിയതോടെയാണ് എല്ലാം ശരിയായി തുടങ്ങിയത്. എങ്കിലും സാമ്പത്തിക പ്രതിസന്ധി കുടുംബത്തെ വലച്ചിരുന്നു. ഇതിനിടെയാണ് സുധിയുടെ വിയോഗം. ഇപ്പോഴിതാ, കിച്ചു എന്ന് വിളിക്കുന്ന രാഹുൽ അച്ഛൻ സുധിയുടെ ഓർമ്മകളഇൽ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പോസ്റ്റ് ആണ് വൈറലാവുന്നത്.

അച്ഛനും അമ്മയും രാഹുലും എല്ലാം കാറിലിരുന്ന് എടുത്ത ഒരു ഫോട്ടോയാണ് രാഹുൽ പങ്കുവച്ചിരിയ്ക്കുന്നത്. ചിത്രത്തിൽ ചിരിച്ച് പിടിച്ച് നിൽക്കുന്ന സുധിയെ കാണാം. മടിയിൽ ഇളയ കുട്ടിയും തൊട്ടടുത്ത് രാഹുലും പിറകിൽ ഭാര്യ രേണുവും ഇരിക്കുന്നതാണ് ചിത്രത്തിൽ. ‘ലവ് യു അച്ഛാ’ എന്ന് പറഞ്ഞുകൊണ്ടാണ് രാഹുലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

ALSO READ- മോഹൻലാലിന് തണലായ സഹോദര തുല്യൻ; അമ്മയുടെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ ആന്റണി പെരുമ്പാവൂർ; മാതൃസ്‌നേഹം കണ്ട് പഠിക്കണമെന്ന് കുറിപ്പ്

അതേസമയം, പോസ്റ്റിന് താഴെ രാഹുലിനെ ആശ്വസിപ്പിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. അച്ഛൻ ആഗ്രഹിച്ചത് പോലെ നല്ല രീതിയിൽ പടിച്ച് മോൻ വളരണം. അമ്മയെയും അനിയനെയും നോക്കണം. അവർക്ക് മോൻ മാത്രമേയുള്ളൂ. മോന്റെ കൂടെ അച്ഛന്റെ ആത്മാവും, അച്ഛനെ സ്നേഹിച്ച ഞങ്ങളെ പോലെ ഒരുപാട് പേരുടെ പ്രാർത്ഥനയും ഉണ്ടാവും എന്നൊക്കെയാണ് രാഹുലിനെ ആശ്വസിപ്പിക്കുന്ന കമന്റുകൾ.

രാഹുൽ ഒന്നരവയസ്സുള്ളപ്പോഴാണ് അച്ഛന്റെ ഒപ്പം സ്റ്റേജുകളിലും എത്തി തുടങ്ങുന്നത്. അന്ന് മുതൽ ഇന്ന് വരെ അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ആയിരുന്നു സുധിയും മകൻ രാഹുലും.

Advertisement