അച്ഛന്റെ സിനിമയിൽ ഇനി അഭിനയിക്കില്ല; ഞെട്ടിപ്പിച്ച് കല്യാണി പ്രിയദർശൻ

10

ഹിറ്റ് മേക്കർ പ്രിയദർശൻ താരരാജാവ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ. നിരവധി പ്രത്യേകതകളുമായാണ് ചിത്രം എത്തുന്നത്. മോഹൻലാലിന്റെ മകനായ പ്രണവും പ്രിയദർശന്റെ മക്കളായ കല്യാണിയും സിദ്ധാർത്ഥും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

കല്യാണിയും പ്രണവും ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ സിദ്ധാർഥ് ക്യാമറയ്ക്ക് പിന്നിൽ അസോസിയേറ്റ് ആയാണ് പ്രവർത്തിക്കുന്നത്. ഷൂട്ടിന് ശേഷം അച്ഛന്റെ സിനിമയിൽ ഇനി അഭിനയിക്കില്ലെന്ന് പറയുകയാണ് കല്യാണി പ്രിയദർശൻ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അച്ഛനോടൊപ്പം ജോലി ചെയ്ത അനുഭവത്തെ കുറിച്ച് കല്യാണി മനസ് തുറന്നത്.

Advertisements

എന്റെ അച്ഛന്റെ കൂടെ വീണ്ടും ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ബോധം കെട്ട് വീഴുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. സെറ്റിലുള്ളവർക്കെല്ലാം എന്റെ ഹൃദയമിടിപ്പ് കേൾക്കാമായിരുന്നു. മലയാളം എനിക്ക് വളരെ എളുപ്പമുള്ള ഭാഷയാണ്. പക്ഷേ അച്ഛൻ അവിടെ മൈക്കും പിടിച്ച് നിൽക്കുന്നതു കൊണ്ട് ഒരു വരി പോലും എനിക്ക് ഓർമ വന്നിരുന്നില്ല.

എനിക്ക് മനസിലായി ഇത് വളരെ അധികം സമ്മർദ്ദം നൽകുന്നുണ്ട്. അച്ഛനും അങ്ങനെ തന്നെയാണ്. എന്റെ ആദ്യത്തെ ഷോട്ടിന് അച്ഛൻ പ്രാർഥിക്കുമായിരുന്നു. മരക്കാരിൽ റോൾ തരണമെന്ന് അച്ഛനോട് ആവശ്യപ്പെടുകയായിരുന്നു. ആദ്യത്തെ അഞ്ച് സിനിമ ഒരുമിച്ച് ചെയ്യില്ലെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

എന്നാൽ മരക്കാറിൽ അതിഥി വേഷത്തിലാണ് എത്തുന്നത് കല്യാണി പറയുന്നു. ചിത്രത്തിൽ തൊണ്ണൂറുകളിലെ കഥാപാത്രമായാണ് കല്യാണി എത്തുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലായാണ് ‘മരക്കാർ’ ഒരുങ്ങുന്നത്.

Advertisement