അന്ന് മംമ്ത മോഹൻദാസിനോട് പ്രണയം തോന്നിയിരുന്നു, അത് പറഞ്ഞപ്പോൾ സംഭവിച്ചത് ഇങ്ങനെ: ആസിഫ് അലി

1105

ക്ലാസ്സിക് ഡയറക്ടർ ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ 2009ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് നായകനായി എത്തിയ താരമാണ് താരമാണ് യുവ നടൻ ആസിഫ് അലി. പിന്നീട് പ്രമുഖ സംവിധായകരുടെയെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ച ആസിഫ് അലി മലയാളത്തിലെ മുൻനിര താരമായി ഉയർന്നു.

സിനിമാ അഭിനയ രംഗത്ത് എത്തുന്നതിന് മുൻപേ അവതരണ രംഗത്തും ആസിഫ് സജീവമായിരുന്നു. ആദ്യകാലത്ത് പല സിനിമകളിം പരാജയ പെട്ടെിരുന്നെങ്കിലും പിന്നീട് തുടർച്ചയായി വിജയ സിനിമകൾ ചെയ്ത് മുന്നേറുകയായിരുന്നു ആസിഫ്.

Advertisements

നായക വേഷം മാത്ര മല്ല മികച്ച പ്രതിനായക വേഷങ്ങളും സഹ റോളുകളും ഒരു മടിയും കൂടായെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് ആസിഫിന്റെ പ്ലസ് പോയിന്റ്.

ആദ്യ ചിത്രമായ ഋതുവിന് ശേഷം ജയറാം നായകനായ സത്യൻ അന്തിക്കാട് ചിത്രം കഥ തുടരുന്നു എന്ന ചിത്രത്തിൽ ഒരു വേഷം ആസിഫ് ചെയ്തിരുന്നു. ഈ സിനിമയിൽ ആസിഫിന്റെ നായികയായി എത്തിയത് മമ്ത മോഹൻദാസായിരുന്നു.

ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു കഥ തുടരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ അതിഥി വേഷമായിരുന്നു ആസിഫിന്. നായിക മംമ്ത മോഹൻദാസിന്റെ ഭർത്താവിന്റെ വേഷത്തിലായിരുന്നു ചിത്രത്തിൽ ആസിഫ് അഭിനയിച്ചത്.

സിനിമയിൽ വളരെ കുറച്ച് സീനുകൾ മാത്രമുള്ള ആസിഫിന്റെ അഭിനയം പക്ഷേ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ആ സിനിമ കഴിഞ്ഞപ്പോൾ ഒരുപാട് വിവാദങ്ങൾ ഉണ്ടായി. ഒന്നിലധികം സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ കൂടെ അഭിനയിക്കുന്ന നായികമാരോട് പ്രണയം തന്നുമെന്ന് പല താരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

കഥ തുടരുന്നു എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് മംമ്തയോട് പ്രണയം തോന്നിയിരുന്നെന്ന് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആ അഭിമുഖത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

സത്യേട്ടൻ തന്നെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചെന്നും അതിലെ തന്റെ വേഷവും കഥയും ആദ്യമേ പറഞ്ഞെന്നും ഒരു കുട്ടിയുടെ അച്ഛനായിട്ടാണ് തന്റെ വേഷമെന്ന് കേട്ടപ്പോൾ ഞെട്ടി പോയെന്നും താരം പറയുന്നു. പക്ഷേ അദ്ദേഹത്തെ പോലെ ഒരാൾ വിളിച്ച കാര്യം ഓർത്തപ്പോൾ തനിക്ക് അത് ഭാഗ്യമായി തോന്നി.

അത് കൊണ്ട് അപ്പോൾ തന്നെ സിനിമയിൽ അഭിനയിക്കാമെന്ന് ഏറ്റെന്നും താരം പറയുന്നു. ഷൂട്ടിംഗ് സൈറ്റിൽ ആദ്യം മംമതയെ കണ്ടപ്പോൾ പേടിച്ചുപോയെന്നും ഒരു സോങ് സീനിലാണ് ആദ്യമായി കണ്ടത്. ന്നും അതിന് ശേഷം ഒരു അഭിമുഖത്തിൽ മംമ്തയോട് പ്രണയം തോന്നിയ കാര്യം പറഞ്ഞെന്നും അത് വലിയ വിവാദമായി മാറിയെന്നും ആസിഫ് പറയുന്നു.

ആസിഫിന്റെ കരിയറിലെ ആദ്യത്തെ പ്രണയ ഗാനമായിരുന്നു കഥ തുടരുന്നു എന്ന ചിത്രത്തിലെ ആരോ പാടുന്നു ദൂരെ എന്ന ഗാനം. സിനിമയിലെ ആസിഫിന്റെ സീനുകളെല്ലാം പൂർത്തിയാക്കിയ ശേഷമായിരുന്നു ഈ ഗാന രംഗം ചിത്രീകരിച്ചത്.

ഗാനരംഗത്ത് നൃത്തം ചെയ്യുമ്പോഴും ആസിഫിന് ടെൻഷൻ ഉണ്ടായിരുന്നു. റൊമാന്റിക് ആയ സ്റ്റെപ്പുകളും ഇതിൽ ഉണ്ടായിരുന്നു. അപ്പോഴെല്ലാം പിന്തുണയുമായി ആസിഫിനെ കംഫോർട്ട് ആക്കി മംമ്ത ഒപ്പമുണ്ടായിരുന്നു. ഇത് താൻ തെറ്റിദ്ധരിച്ചെന്നും തനിക്ക് മംമ്തയോട് പ്രണയം തോന്നിയെന്നും ആസിഫ് പറഞ്ഞിരുന്നു

Advertisement