സിനിമയിലുള്ള ഒരാളായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, ജീവിതത്തിൽ ഒരു വിഷമഘട്ടം വന്നപ്പോൾ ആ സുഹൃത്ത് ചെയ്തത് ഇങ്ങനെ, അന്നു തീർന്നു ആ ബന്ധം: തുറന്നുപറഞ്ഞ് ജോമോൾ

490

ഹിറ്റ് മേക്കർ ഹരിഹരൻ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എംടിയുടെ രചനയിൽ ഒരുക്കിയ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ച് കൊണ്ട് മലയാള സിനിമയിലെത്തിയ താരമാണ് ജോമോൾ. തുടർന്ന് അനഘ, മൈ ഡിയർ മുത്തച്ഛൻ എന്നീ ചിത്രങ്ങളിലും ജോമോൾ ബാലതാരമായി എത്തി.

ജയരാജിന്റെ സംവിധാനത്തിൽ ജയറാം നായകനായ സ്നേഹം എന്ന ചിത്രത്തിലൂടെയാണ് നായികാ വേഷങ്ങളിലേക്ക് താരം കാലെടുത്ത് വെക്കുന്നത്. എംടി ഹരിഹരൻ ടീമിന്റെ തന്നെ എന്ന് സ്വന്തം ജാനകിക്കുട്ടി യിലൂടെ മികച്ച നടിയായി പേരെടുത്തു. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെ ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറി.

Advertisements

Also Read
മഞ്ജുവും ഭാവനയും ഒന്നിയ്ക്കുന്നു ; മഞ്ജു ഭാവങ്ങളിൽ ഒളിഞ്ഞിരിയ്ക്കുന്ന മറ്റൊരു രഹസ്യം

2002 വിവാഹിതയായ ജോമോൾ പിന്നീട് സിനിമയിൽ നിന്ന് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ പ്രണയിച്ച് വിവാഹിതയായി താരം വാഹശേഷം സിനിമകളിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. സിനിമയിൽ സജീവമല്ലാതായെങ്കിലും ടെലിവിഷൻ സീരിയലുകളിലൂടെ നടി മിനിസ്‌ക്രീനിൽ എത്തിയിരുന്നു.

ഇപ്പോളിതാ തന്റെ സിനിമാ സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ജോമോൾ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ: എനിക്ക് ഇപ്പോൾ സിനിമയിൽ അടുത്ത സുഹൃത്തുക്കൾ എന്ന് പറയാൻ ആരുമില്ല. എല്ലാവരും സുഹൃത്തുക്കൾ മാത്രമാണ്. അതിനപ്പുറത്തേക്കുള്ള അടുപ്പമില്ല.

സിനിമയിൽ ഉള്ള ഒരാളായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. പേരെടുത്ത് പറയാൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല. മ, രിച്ചാ ലും ഒരു കുഴിയിൽ മാത്രമേ കിടക്കൂ എന്ന് പറയുന്നത് പോലെ അത്രയും ശക്തമായ സഹൃദമായിരുന്നു. പക്ഷെ എന്റെ ജീവിതത്തിൽ ഒരു വിഷമഘട്ടം വന്നപ്പോൾ ആ സുഹൃത്ത് അന്വേഷിച്ചില്ല.

Also Read
മുടങ്ങാതെ പതിനെട്ട് വർഷം തുടർച്ചയായി പുറത്തിറക്കിയ ദേ മാവേലി കൊമ്പത്തിന് എന്താണ് സംഭവിച്ചത്; കാരണം വെളിപ്പെടുത്തി നാദിർഷ

മൂന്നാല് കൊല്ലം മുൻപ് ഒരിക്കൽ ആ സുഹൃത്തിനെ വീണ്ടും കാണാൻ ഇടയായി. പക്ഷെ ഒരു ചിരിയിൽ തീർന്നു ആ പരിചയം എന്നും ജോമോൾ പറയുന്നു.

Advertisement