ഞങ്ങളുടെ വീട്ടിൽ മതം ഒരു പ്രശ്നമല്ല, കുട്ടികളോട് പറയാറുള്ളത് നല്ല മനുഷ്യരായി ജീവിക്കണം എന്നാണ്: രശ്മി ബോബൻ

103

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടപ്രശസ്ത സിനിമാ സീരിയൽ താരമാണ് രശ്മി ബോബൻ. സംവിധായകനായ ബോബൻ സാമുവലിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു.

രശ്മിയും ബോബൻ സാമുവലും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ മുൻപ് പലപ്പോഴും ചർച്ചയായിട്ടുണ്ട്. താരങ്ങൾ തന്നെ പല അഭിമുഖങ്ങളിലും ഇതേ കുറിച്ച് തുറന്ന് സംസാരിച്ചിട്ടുമുണ്ട്. എന്നാൽ ഓണക്കാലം ആഘോഷിക്കുന്നത് എങ്ങനെയാണെന്ന് ആരാധകരോട് പറയുകയാണ് രശ്മി ബോബൻ ഇപ്പോൾ.

Advertisements

ചെറുപ്പത്തിൽ കണ്ണൂരിലെ വീട്ടിൽ എല്ലാവരും കൂടി ഒരുമിച്ചെത്തി വലിയ ആഘോഷം പോലെയായിരുന്നു ഓണം. ഇപ്പോൾ കാലം മാറിയത് കൊണ്ട് പൈസ കൊടുത്ത് വരെ ഓണം ആഘോഷിക്കുന്ന സ്ഥിതിയാണ്. തന്റെ വീട്ടിൽ മതമില്ലാത്തൊരു ഓണമാണ് എപ്പോഴും ആഘോഷിക്കാറുള്ളതന്നും രശ്ബി ബോബൻ പറയുന്നു.

Also Read
ആദ്യത്യനുമയുള്ള വിവാഹ ശേഷവും കുട്ടി പിറന്നിട്ടും അമ്പിളി ദേവി ലണ്ടനിലുള്ള ഷിജുവുമായി അരുതാത്ത ബന്ധം തുടർന്നു: വീഡിയോ സഹിതം തെളിവുകൾ നൽകി ആദിത്യൻ

മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ. രശ്മി ബോബന്റെ വാക്കുകൾ ഇങ്ങനെ:

സിനിമ സീരിയൽ ഫീൽഡിൽ വന്നതിന് ശേഷം ഒന്നിലേറെ ഓണാഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്. ലൊക്കേഷനിൽ എല്ലാവരും ഒരുമിച്ച് ഓണമാഘോഷിക്കുന്നത് വലിയ സന്തോഷമാണ്. ലൊക്കേഷനുകളിൽ എല്ലാവരും കുടുംബാംഗങ്ങളെ പോലെയാണ്. അതുകൊണ്ട് ഓണം മാത്രമല്ല, ആഘോഷിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും തന്നെ ഞങ്ങൾ വിട്ട് കളയാറില്ല.

അതേ സമയം വീട്ടിൽ ഞാനും ഭർത്താവ് ബോബൻ സാമുവലും വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉള്ളവർ ആയതിനാൽ ഓണവും ക്രിസ്തുമസും ഈസ്റ്ററും വിഷുവുമെല്ലാം ഞങ്ങൾ ആഘോഷിക്കും. ഇരുകുടുംബങ്ങളും അതിൽ പങ്കുചേരും. മതം ഞങ്ങളുടെ വീട്ടിലെ വിഷയമല്ല. കുട്ടകളോട് പറയാറുള്ളത് നല്ല മനുഷ്യരായി ജീവിക്കണം എന്നാണ്.

Also Read
ആ ഒരു കാര്യത്തിൽ മാത്രം ഞാൻ വിവാഹത്തിന് മുൻപേ തന്നെ സമ്മതം വാങ്ങിയിരുന്നു: തുറന്നു പറഞ്ഞ് നിത്യാ ദാസ്

മനുഷ്യരാശിയുടെ നിലനിൽപ്പിന് മതം ആവശ്യമില്ല. ഇന്ന് കാലം മാറി പൂക്കളും ഓണസദ്യയുമെല്ലാം പൈസ കൊടുത്ത് വാങ്ങുന്ന സാഹചര്യമാണ്. അണു കുടുംബങ്ങൾ ആയതോടെ ഉണ്ടായ മാറ്റമാണിത്. അതാരുടെയും കുറ്റമല്ല. ജീവിത സാഹചര്യങ്ങൾ മാറുന്നതോടെ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്.

മിക്കവാറും വീടുകളിൽ സ്ത്രീകൾ തന്നെയായിരിക്കും എല്ലായിപ്പോഴും അടുക്കളയിൽ. ഓണത്തിന് അവധിയെടുക്കാം എന്ന് അവർ തീരുമാനിച്ചാൽ തെറ്റ് പറയാൻ ആകില്ലല്ലോ. അടുക്കളയിൽ സ്ത്രീയും പുരുഷനും തുല്യമായി ഉത്തര വാദിത്തങ്ങൾ പങ്കിട്ടാൽ ഓണം പൈസ കൊടുത്ത് വാങ്ങേണ്ടതില്ലെന്നും രശ്മി ബോബൻ വ്യക്തമാക്കുന്നു.

Also Read
വലിയൊരു ചടങ്ങായി നടത്താൻ ആഗ്രഹിക്കുന്നില്ല, എല്ലാവരെയും വിവാഹം അറിയിക്കും: നിശ്ചയത്തിന് ശേഷം നയൻതാര പറയുന്നത് ഇങ്ങനെ

Advertisement