പ്രണയിച്ചത് പതിനൊന്ന് പേരെ, വിവാഹം കഴിച്ച ആളെ ഒഴിവാക്കി, പിന്നെ രോഗവും അതിജീവനവും: നടി മനീഷ കൊയ്രാളയുടെ പ്രണയങ്ങൾ ഇങ്ങനെ

3967

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയായ ബോളിവുഡ് സൂപ്പർതാര സുന്ദരിയായിരുന്നു നടി മനീഷ കൊയ്‌രാള. നേപ്പാളിലെ ഒരു റോയൽ കുടുംബത്തിൽ ജനിച്ച മനീഷ ഒരു കാലത്ത് ഇന്ത്യൻ സിനിമാലോകത്ത് നിറസാന്നിധ്യമായിരുന്നു.

നിരവധി ബോളിവുഡ് സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച മനീഷ കൊയ് രാള തമിഴ് സിനിമയിലേയും സജീവ സാന്നിധ്യമായിരുന്നു. മണിരത്‌നത്തിന്റെ സൂപ്പർഹിറ്റ് മൂവി ബോംബെയിൽ അഭിനയിച്ചതോടെയാണ് മനീഷ കൊയ് രാള തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. പിന്നീട് ഷങ്കറിന്റെ മുതൽവനിലും നായികയായതോടെ നടിക്ക് തെന്നിന്ത്യയിൽ ആരാധകർ കൂടുകയായിരുന്നു.

Advertisements

Also Read
എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്, താൻ സണ്ണി ലിയോണിനെ പോലെയാണെന്ന് പറയുന്നതിനെ കുറിച്ച് ഗായത്രി സുരേഷ്

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര എന്ന സിനിമയിലൂടെ മനീഷ കൊയ് രാള മലയാളത്തിലും എത്തിയിരുന്നു. നക്ഷത്രക്കണ്ണുകളുള്ള അതിസുന്ദരിയായ ബോളിവുഡ് നടിയായിരുന്നു മനീഷ കൊയ്രാള. വിവാഹം കഴിച്ചതും ചില പ്രണയബന്ധങ്ങളും തകർന്നതുമെല്ലാം നടിയുടെ ജീവിതത്തെ പിടിച്ചുലച്ചിരുന്നു.

അതിനൊപ്പം ക്യാൻസർ കൂടി വന്നതോടെ ജീവിതത്തെ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലുമായി. അതീവ സൗന്ദര്യവും അഭിനയത്തിലുള്ള മികവും എല്ലാം മനീഷ കൊയ്രാള എന്ന പേര് താരത്തെ വാർത്തകളിൽ നിറച്ചു നിർത്തിയിരുന്നു. തന്റെ പ്രണയങ്ങൾ പരസ്യമായാലും അത്ര വലിയ കുഴപ്പമില്ലാത്ത നടിമാരിൽ ഒരാളായിരുന്നു മനീഷ.

ഇപ്പോഴിതാ നടിയുടെ പ്രണയങ്ങളെ കുറിച്ചും വളരെ കുറച്ച് കാലം നീണ്ട് നിന്ന ദാമ്പത്യത്തെ കുറിച്ചും വിവാഹമോചനം വരെ കാര്യങ്ങൾ എത്താനുള്ള കാരണത്തെ കുറിച്ചുമൊക്കെയുള്ള കഥകൾ വീണ്ടും ചർച്ചയാവുകയാണ്. ആദ്യ കാലത്ത് സഹതാരമായി മനീഷയ്ക്കൊപ്പം അഭിനയിച്ച വിവേക് മുഷ്റാനുമായി നടി പ്രണയത്തിലാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

Also Read
ആ ഒരു കാര്യത്തിൽ മാത്രം ഞാൻ വിവാഹത്തിന് മുൻപേ തന്നെ സമ്മതം വാങ്ങിയിരുന്നു: തുറന്നു പറഞ്ഞ് നിത്യാ ദാസ്

വളരെ ചെറിയ പ്രായത്തിലായിരുന്നു വിവേകുമായി മനീഷ ഒരുമിച്ച് അഭിനയിക്കുന്നത്. ആ സിനിമ വലിയ വിജയമായതോടെ ഇരുവരും തമ്മിൽ അടുപ്പത്തിലായി. എന്നാൽ വളരെ പെട്ടെന്ന് തന്നെ ആ സ്നേഹബന്ധം താരങ്ങൾ അവസാനിപ്പിച്ചു. അതിന് ശേഷമാണ് നാന പടേക്കർ മനീഷയുടെ ജീവിതത്തിലേക്ക് വരുന്നത്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ നാന പടേക്കറും മനീഷയും തമ്മിലുള്ള ജോഡി വിജയിച്ചിരുന്നു. ഓൺസ്‌ക്രീനിൽ പ്രണയിച്ചിരുന്നത് പോലെ സിനിമയ്ക്ക് പുറത്തും പ്രണയമുണ്ടായി. അന്ന് നാന പടേക്കർ വിവാഹിതനും മനീഷയേക്കാൾ പ്രായം കൂടുതലുള്ള ആളായത് കൊണ്ട് ആ പ്രണയം വലിയ പ്രശ്നമുണ്ടാക്കി. ആദ്യം പൊതുജനത്തിന് മുന്നിൽ വന്നില്ലെങ്കിലും പിന്നീട് രണ്ടാളും ഒരുമിച്ച് താമസിക്കുകയും രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി പോവുന്നതുമെല്ലാം പതിവാക്കി.

എന്നാൽ നടി ആയിഷ ജുൽക്കയ്ക്കൊപ്പം നാനയെ കണ്ടതോടെ മനീഷ അതൊരു വലിയ പ്രശ്നമാക്കി മാറ്റി. എങ്കിലും ഒടുവിൽ മനീഷയെ വിവാഹം കഴിക്കാൻ താരം വിസമ്മതിക്കുകയായിരുന്നു. രണ്ടാളും രണ്ട് വഴിക്ക് പിരിഞ്ഞു. അദ്ദേഹത്തെ പിരിഞ്ഞതോടെ മനീഷ വിഷാദത്തിലായി പോയിരുന്നു. വിഷാദത്തിൽ നിന്നെല്ലാം മുക്തയായ ശേഷമാണ് ഡിജെ വൊസാനെയുമായി മനീഷ അടുപ്പമാകുന്നത്.

strong>Also Read
ഈ കിടപ്പ് കാണാൻ എന്തൊരു കമ്പിയാണ് എന്ന് പറയുന്നതിൽ എന്താ കുഴപ്പം, ഇതൊക്കെ അനിവാര്യം ആണെന്ന് സ്വാസിക

ഹുസൈൻ ബാബി എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. ഇരുവരും പ്രണയത്തിലായത് എങ്ങനെയാണ് എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. എങ്കിലും പൊതുപരിപാടികളിലും മറ്റുമായി ഒരുമിച്ച് ഇരുവരേയും കാണാറുണ്ടായിരുന്നു. ഇതും വൈകാതെ വേർപിരിഞ്ഞു.

ശേഷം ലണ്ടൻ ആസ്ഥാനമാക്കി ബിസിനസ് ചെയ്യുന്ന സിസിൽ ആന്റണിയെ പരിചയപ്പെട്ടു. ഏറെ കാലം ഇരുവരും തമ്മിലുള്ള ബന്ധം പോയെങ്കിലും വൈകാതെ മനീഷ മറ്റൊരു പ്രണയം കണ്ടുപിടിച്ചു. അതായിരുന്നു ആര്യൻ വൈഡ്. പ്രൊഫഷണലി മനീഷയുടെ കാര്യങ്ങൾ അത്ര സുഖരമായി പോവാത്ത കാലത്താണ് ആര്യനുമായി പരിചയത്തിലാവുന്നത്.

ഇരുവരും ഒരുമിച്ച് സിനിമയിൽ വർക്ക് ചെയ്തതിന് പിന്നാലെയാണ് ഇഷ്ടം തുടങ്ങുന്നത്. തനിക്കൊരു മാധ്യമശ്രദ്ധ ലഭിക്കാൻ വേണ്ടി ആര്യൻ ഈ അവസരം ഉപയോഗിച്ചെന്ന് വേണം പറയാൻ. മനീഷയെ കുറിച്ച് വാതോരാതെ അദ്ദേഹം സംസാരിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ആ ബന്ധം പ്രതീക്ഷിച്ചതിലും നേരത്തെ അവസാനിച്ചതിൽ അതിശയിക്കാനില്ല.

ആര്യന് ശേഷമാണ് പ്രശാന്ത് ചൗധരി മനീഷയുടെ ജീവിതത്തിലേക്ക് എത്തുന്നത്. മറ്റ് പ്രണയങ്ങൾ പോലെ ഇതും അധികം നീണ്ട് പോയില്ല. പിന്നാലെ ക്രിസ്പിൻ കോൺറോയ് എന്ന അമേരിക്കൻ അംബസഡറുമായി നടി പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എങ്കിലും അതില്ലെന്ന് നടി വ്യക്തമാക്കി.

താരിഖ് പ്രേംജി ആണ് പിന്നീട് മനീഷയുടെ ജീവിതത്തിലേക്ക് വന്ന പ്രണയം. അക്ഷയ് കുമാർ, സന്ദീപ് ചൗട്ട, ക്രിസ്റ്റഫർ ഡോറിസ്, എന്നിവരായിരുന്നു നടിയുടെ ജീവിതത്തിലേക്ക് പ്രണയവുമായി കടന്ന് വന്ന മറ്റ് ചിലർ. ഇത്രയൊക്കെ പ്രണയം ഉണ്ടായിരുന്നെങ്കിലും ഒടുവിൽ സാമ്രാട്ട് ദാൽ എന്ന ആളുമായിട്ടാണ് മനീഷ കൊയ്രാള വിവാഹിതയായത്. ബിസിനസുകാരനായ സാമ്രാട്ട് മനീഷയെക്കാളും ഏഴ് വയസിന് ഇളയതായിരുന്നു. 2010 ൽ വിവാഹിതരായ ഇരുവരും 2012 ൽ വിവാഹമോചിതർ ആവുകയായിരുന്നു.

Also Read
ഞങ്ങളുടെ വീട്ടിൽ മതം ഒരു പ്രശ്നമല്ല, കുട്ടികളോട് പറയാറുള്ളത് നല്ല മനുഷ്യരായി ജീവിക്കണം എന്നാണ്: രശ്മി ബോബൻ

Advertisement