ചിപ്പിയുടെ രഞ്ജിത്തിന്റെ വിവാഹവാര്‍ഷികം ആഘോഷമാക്കി മോഹന്‍ലാലും എല്‍ 360 സിനിമയുടെ അണിയറ പ്രവര്‍ത്തകരും

39

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസിന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ പാഥേയം ക്ലാസ്സിഹിറ്റ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിര താരമാണ് ചിപ്പി. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായും സഹനടിയായും ഒക്കെ തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്. 

നിര്‍മ്മാതാവായ രഞ്ജിത്തുമായുള്ള വിവാഹം ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നിന്ന ചിപ്പി പിന്നീട് സീരിയലിലൂടെ തിരിച്ചുവന്നു.

Advertisements

ഇപ്പോഴിതാ ചിപ്പിയുടെ രഞ്ജിത്തിന്റെയും 23ാം വിവാഹവാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ് മോഹന്‍ലാലും എല്‍ 360 സിനിമയുടെ അണിയറ പ്രവര്‍ത്തകരും.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇവരുെട വിവാഹവാര്‍ഷികാഘോഷം. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ഈ മോഹന്‍ലാല്‍ ചിത്രം നിര്‍മിക്കുന്നത്.

മോഹന്‍ലാല്‍, തരുണ്‍ മൂര്‍ത്തി, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കെടുത്തു. ചിപ്പിക്കും രഞ്ജിത്തിനുമായി പ്രത്യേക കേക്കും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു. ചിപ്പി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

 

Advertisement