പതിമൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്തുവന്നത്; ഗുരുവായൂരമ്പല നടയില്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍

100

പൃഥ്വിരാജിന്റെ ബേസില്‍ ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം ഗുരുവായൂരമ്പല നടയില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ ആണ് ഇപ്പോള്‍ പുറത്തുവന്നത്.

Advertisements

ചിത്രം റിലീസ് ചെയ്ത് പതിമൂന്ന് ദിവസത്തെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആഗോളതലത്തില്‍ 75 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യ്തു.

നിലവില്‍ നൂറ് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് സിനിമ. ഈ റിപ്പോര്‍ട്ട് പ്രകാരം ആണെങ്കില്‍ 2024ല്‍ 100 കോടി ക്ലബ്ബില്‍ ഇടംനേടാന്‍ പോകുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രം കൂടിയായിരിക്കും ഇത്.

ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.

 

 

 

Advertisement