അച്ഛനും അമ്മയും മകനുമൊന്നിച്ച് ചെറിയൊരു കറക്കം; ഫാമിലി ട്രിപ്പിന്റെ ഫോട്ടോയുമായി വരദ

63

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് വരദ. ഒരു പിടി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെയാണ് നടി വരദ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. ഇതിനോടകം നിരവധി പരമ്പരയില്‍ വരദ അഭനിയച്ചു.

Advertisements

ഇപ്പോഴിതാ, വരദ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. തന്റെ ഫാമിലി ട്രിപ്പിന്റെ ചിത്രങ്ങള്‍ ആണ് താരം പങ്കുവെച്ചത്.

വരദയുടെ അച്ഛനും അമ്മയും മകനുമൊന്നിച്ചാണ് ചെറിയൊരു കറക്കം. മലമ്പുഴ ഡാമും പരിസര പ്രദേശങ്ങളുമാണ് ഔട്ടിങ്ങിനായി കുടുംബം തെരഞ്ഞെടുത്തത്. ഇതിന്റെ നിരവധി ചിത്രങ്ങളാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. പാലക്കാട് കോട്ടയില്‍ എത്തിയതിന്റെ ചിത്രങ്ങളും വരദ കൂടെ ചേര്‍ത്തിട്ടുണ്ട്.

പാലക്കാട് ട്രിപ്പ് ഫോട്ടോ ഡംപ് എന്ന ക്യാപ്ഷനോടെ യാത്രയുടെ ഏതാണ്ട് മുഴുവന്‍ വിശേഷങ്ങളും താരം ഇതിനോടകം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച് കഴിഞ്ഞു.

 

Advertisement