ആ ഗാനം എത്തി; ചിത്രം പുഷ്പ 2 വിലെ രണ്ടാം ഗാനം പുറത്തുവിട്ട്

139

ചിത്രം പുഷ്പ 2 വിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോള്‍ സിനിമയിലെ രണ്ടാം ഗാനം പുറത്തുവിട്ടിരിക്കുകയാണ്. പാട്ട് ഇപ്പോള്‍ വൈറല്‍ ആയി. ദി കപ്പിള്‍ സോംഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

Advertisements

പുഷ്പയില്‍ രശ്മികയുടെ നൃത്തരംഗങ്ങള്‍ രാജ്യമൊട്ടുക്കും ട്രെന്‍ഡിംഗ് ആയിരുന്നു. ഗാനത്തിന്റെ ചിത്രീകരണത്തിന്റെ ബിടിഎസ് ഉപയോഗിച്ചാണ് ഇപ്പോള്‍ ഗാനം പുറത്തിറക്കിയിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നട, തമിഴ് ഭാഷകളില്‍ ഗാനം ഇറങ്ങിയിട്ടുണ്ട്.

ബോളിവുഡിലെ പ്രമുഖ കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യമാണ് ഗാനത്തിന് കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. ഒന്നാം ഭാഗത്തിലെ നാ സാമി സിഗ്‌നേച്ചര്‍ സ്റ്റെപ്പ് ഈ ഗാന രംഗത്തും കാണാം.

പുഷ്പ ദി റൂള്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ തിയറ്റര്‍ റിലീസ് ഓഗസ്റ്റ് 15ന് ആണ്. സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ്.

 

Advertisement