ഇന്നാണ് ആ ദിനം ; പേളി മാണിയ്ക്ക് ആശംസ അറിയിച്ച് സോഷ്യല്‍ മീഡിയ

55

മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. ഇന്നാണ് പേളിയുടെ ജന്മദിനം. താരത്തിന് 35 വയസ്സ് പൂര്‍ത്തിയായി. 

ഇത്തവണ പിറന്നാള്‍ ആഘോഷം രണ്ടു പെണ്മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പം പട്ടായയില്‍ ആണ്. മിക്ക വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി പങ്കിടുന്ന താരം തന്റെ പിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷവും പങ്കുവച്ചു.

Advertisements

താരം പങ്കുവെക്കുന്ന വീഡിയോസ് ഏല്ലാം നിമിഷന്നേരം കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട്. പേളിയുടെ പിറന്നാള്‍ വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തുന്നത്. നിരവധി ആരാധകര്‍ പേളിയ്ക്ക് ഉണ്ട്.

അതേസമയം അഭിനയത്തിലും പേളി കഴിവ് തെളിയിച്ചു. മലയാളത്തിന് പുറമെ അങ്ങ് ബോളിവുഡ് ചിത്രത്തില്‍ വരെ അഭിനയിച്ച പേളിയുടെ നിഷ്‌കളങ്കമായ സംസാര രീതിയും കുട്ടിത്തം നിറഞ്ഞ അവതരണവും ആകാം മലയാളിക്ക് ഇത്രത്തോളം ഇഷ്ടം പേളിയോട് തോന്നാന്‍ കാരണം.

പതിനാറുവര്‍ഷത്തെ തന്റെ കരിയറില്‍ കിട്ടുന്ന വരുമാനത്തിന്റെ ഇരട്ടി വരുമാനം സോഷ്യല്‍ മീഡിയ തനിക്ക് നല്‍ക്കുന്നുണ്ട് എന്ന് ഇടക്ക് വച്ച് പേളി പറഞ്ഞിരുന്നു. അതിനു ഒന്നാമത്തെ കാരണം തന്നെ സ്വാഭാവികമായ പേളിയുടെ പെരുമാറ്റം തന്നെയാണ് .

 

 

 

Advertisement