ഒരു സന്തോഷവാര്‍ത്തയുണ്ട് ; അഭിരാമി സുരേഷ് പറയുന്നു

104

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഭിരാമി സുരേഷ്. ഐഡി സ്റ്റാര്‍സിംഗറിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.

Advertisements

ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് അഭിരാമി എത്തിയത് .

‘എന്റെ പ്രിയപ്പെട്ട ഇന്‍സ്റ്റഗ്രാം കുടുംബത്തിന്, ഈ പ്ലാറ്റ്‌ഫോമില്‍ എന്നെ പിന്തുടരുന്നവരുടെ എണ്ണം 1 മില്യന്‍ ആയി എന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. എല്ലാവരോടും വിനീതമായി നന്ദി പറയുന്നു. ഇത് വളരെ ദൈര്‍ഘ്യമേറിയതും വൈകാരികവുമായ ഒരു യാത്രയായിരുന്നു. എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്‌നേഹവും പിന്തുണയും ഇല്ലാതെ എനിക്ക് ഇതൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.

പ്രിയപ്പെട്ട ഫോളോവേഴ്‌സ്, നിങ്ങളുടെ നിരന്തരമായ സ്‌നേഹവും പിന്തുണയുമാണ് ഈ നേട്ടത്തിനു പിന്നിലെ പ്രേരകശക്തി. ഇന്‍സ്റ്റഗ്രാമിന്റെ തുടക്കം മുതല്‍, നിങ്ങള്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്റെ തകര്‍ച്ചകള്‍ക്കും ഉയര്‍ച്ചകള്‍ക്കും നിങ്ങള്‍ സാക്ഷ്യം വഹിച്ചു. ഇന്‍സ്റ്റഗ്രാമിലെ എന്റെ പോസ്റ്റുകള്‍ ജീവിതത്തിലെ ഏറ്റവും മികച്ചതിന്റെയും മോശവുമായവയുടെയും പ്രതിഫലനമാണ്.. നിങ്ങളെല്ലാവരും എന്റെ അരികിലായതില്‍ ഞാന്‍ അനുഗ്രഹീതയാണ്. എന്റെ യാത്രയുടെ ഭാഗമായതിനും ഈ വിജയം സാധ്യമാക്കിയതിനും നന്ദി.

എന്റെ വിശേഷങ്ങള്‍ പങ്കിടുന്നതും പോസിറ്റിവിറ്റി പ്രചരിപ്പിക്കുന്നതും ഇനിയും തുടരുമെന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങളെ എല്ലാവരെയും ഒരുപാട് സ്‌നേഹിക്കുന്നു’, അഭിരാമി സുരേഷ് കുറിച്ചു.

 

Advertisement