എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്, താൻ സണ്ണി ലിയോണിനെ പോലെയാണെന്ന് പറയുന്നതിനെ കുറിച്ച് ഗായത്രി സുരേഷ്

150

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ ആരാധകർക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് ഗായത്രി സുരേഷ്.
കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തി ഗായത്രി സുരേഷ് ശ്രദ്ധ നേടിയെടുക്കുക ആയിരുന്നു. അതിന് ശേഷം ചെറുതും വലുതുമായ ഒട്ടേറെ സിനിമകളിൽ ഗായത്രി അഭിനയിച്ചു.

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അതേ സമയം സണ്ണി ലിയോണിന്റെ ലുക്ക് താരത്തിനുണ്ടെന്ന് പലപ്പോഴും സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ കമന്റുകൾ വരാറുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ഗായത്രി സുരേഷ്.

Advertisements

മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന സമയത്ത് എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ശ്രുതി എന്നായിരുന്നു അവളുടെ പേര്. എന്നെ കാണാൻ സണ്ണി ലിയോണിനെ പോലെയുണ്ട് എന്ന് അവളാണ് ആദ്യമായി പറഞ്ഞത്. ആ സമയത്ത് എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്.

Also Read
ഈ കിടപ്പ് കാണാൻ എന്തൊരു കമ്പിയാണ് എന്ന് പറയുന്നതിൽ എന്താ കുഴപ്പം, ഇതൊക്കെ അനിവാര്യം ആണെന്ന് സ്വാസിക

എന്ന് കരുതി ഭയങ്കരമായി തോന്നിയിട്ട് ഒന്നുമില്ല. മാത്രമല്ല ഇത് ഞാൻ തള്ളിയത് ഒന്നുമല്ല എന്നാണ് ഗായത്രി സുരേഷ് പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. അതേ സമയം പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഗായത്രിയെ തേടി എത്താറുണ്ട്.

അടുത്തിടെ പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് ഗായത്രി പറഞ്ഞത് ഏറെ വൈറലായി മാറിയിരുന്നു. ഇതിന് എതിരെ ചിലർ വിമർശനങ്ങളും ഉന്നയിച്ചിരുന്നു. അതേസമയം, എസ്‌കേപ്പ് എന്ന ചിത്രമാണ് ഗായത്രിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

സർഷിക്ക് റോഷൻ ആണ് ചിത്രം സംവിധാനം എസ്‌കേപ്പ് ചെയ്യുന്നത്. തിരക്കഥയും സർഷിക്ക് റോഷന്റേതാണ്. ശ്രീവിദ്യ മുല്ലച്ചേരി, സന്തോഷ് കീഴാറ്റൂർ, അരുൺ കുമാർ, വിനോദ് കോവൂർ തുടങ്ങിയ താരങ്ങൾ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

എസ്ആർ ബിഗ് സ്‌ക്രീൻ എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പിന്നണി ഗായിക ആയും ഗായത്രി എത്തുന്നുണ്ട്. ജാസ്സി ഗിഫ്റ്റിനൊപ്പമാണ് ഗായത്രി പാട്ട് പാടിയിരിക്കുന്നത്.

Also Read
‘മൈ ഗേള്‍ ഫ്രണ്ട്’; വിവാഹമോചനത്തിന് ശേഷം വിജയ് യേശുദാസ് വീണ്ടും പ്രണയത്തിലോ?, വൈറലായ ചിത്രം കണ്ട് സംശയത്തോടെ ആരാധകര്‍

Advertisement