‘മൈ ഗേള്‍ ഫ്രണ്ട്’; വിവാഹമോചനത്തിന് ശേഷം വിജയ് യേശുദാസ് വീണ്ടും പ്രണയത്തിലോ?, വൈറലായ ചിത്രം കണ്ട് സംശയത്തോടെ ആരാധകര്‍

1130

തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. 2000 ല്‍ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് ചുവട് വെച്ച വിജയ് വളരെ പെട്ടെന്ന് തന്നെ ഗാന ഗന്ധര്‍വ്വന്‍ കെജെ യേശുദാസിന്റെ മകനെന്ന പദവിയേക്കാള്‍ ഉപരിയായി സംഗീത ലോകത്ത് തന്റേതായ മേല്‍വിലാസം സൃഷ്ടിച്ചെടുത്തിരുന്നു.

മലയാളത്തില്‍ മാത്രമല്ല പിന്നീട് തമിഴിലും, തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ തന്നെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയുടെ മകള്‍ അമേയയും തനിയ്ക്ക് സംഗീതത്തില്‍ കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്.

Advertisements

സംഗീതത്തിന് പുറമേ അഭിനയത്തിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. ധനുഷിന് ഒപ്പം മാരിയിലെ വില്ലന്‍ വേഷത്തില്‍ വിജയ് യേശുദാസ് കൈയ്യടി നേടിയിരുന്നു. പതിനഞ്ച് വര്‍ഷം നീണ്ട തന്റെ ദാമ്പത്യ ജീവിതം അടുത്തിടെയാണ് താരം അവസാനിപ്പിച്ചത്.

Also Read: ‘അമ്പലത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം നല്കിയ നിങ്ങളുടെ മക്കളെക്കൂടി ചിന്തിക്കൂ’, അമൃതയ്‌ക്കൊപ്പമുള്ള ചിത്രത്തിന് താഴെ രൂക്ഷവിമര്‍ശനം, വാ അടപ്പിക്കുന്ന മറുപടി നല്‍കി ഗോപി സുന്ദര്‍

താന്‍ വിവാഹ മോചനം നേടിയ വിവരം വിജയ് തന്നെയായിരുന്നു വെളിപ്പെടുത്തിയത്. വിവാഹം കഴിക്കുന്നതിന് മുന്‍പ് തനിയ്ക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും വിജയ് തുറന്നു പറഞ്ഞിരുന്നു. ഈ പ്രണയങ്ങള്‍ക്കെല്ലാം തന്റെ കുടുംബ ജീവിതവുമായി ബന്ധം ഉണ്ടായിരുന്നതായും വിജയ് പറഞ്ഞിരുന്നു.

കോളേജില്‍ പഠിക്കുന്ന സമയത്ത് തനിയ്‌ക്കൊരു സ്പാനിഷ് യുവതിയോട് പ്രണയമുണ്ടായിരുന്നു. താന്‍ പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് ആ പെണ്‍കുട്ടിയെ ആദ്യമായി കാണുന്നത്. തന്റെ സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോളാണ് സുന്ദരിയായ ആ യുവതിയെ കാണുന്നത്. തന്നേക്കാള്‍ മൂന്ന് വയസിന് മുതിര്‍ന്നതായിരുന്നു ആ പെണ്‍കുട്ടിയെന്നും വിജയ് തുറന്നുപറഞ്ഞിരുന്നു.

മൂന്നാമത്തെ പ്രണയമാണ് വിവാഹത്തിലേയ്ക്ക് എത്തുന്നതെന്നും വിജയ് യേശുദാസ് പറയുന്നു. 2002ല്‍ ഒരു പ്രണയ ദിനത്തില്‍ ഷാര്‍ജയില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ചാണ് വിജയും ദര്‍ശനയും കണ്ടുമുട്ടുന്നത്. തന്റെ അച്ഛനും ദര്‍ശനയുടെ കുടുംബവും തമ്മില്‍ വളരെ അടുപ്പത്തിലായിരുന്നു വെന്നും പിന്നീട് തങ്ങളുടെ ചെന്നൈയിലെ വീട്ടില്‍ വെച്ച് താനും ദര്‍ശനയും പരസ്പരം സൗഹൃദത്തിലാവുകയും സൗഹൃദമാണ് പിന്നീട് തങ്ങളെ വിവാഹത്തിലേയ്ക്ക് എത്തിക്കുന്നതെന്നും വിജയ് വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ഗായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ആരാധകരെ സംശയത്തിലാക്കുന്നത്. ടാനിയ സംതാനിയുടെ കൂടെയുള്ള ഒരു സെല്‍ഫി ചിത്രമാണ് വിജയ് പോസ്റ്റ് ചെയ്തത്. ഇത് കണ്ട് ഇരുവരും പ്രണയത്തിലാണോ എന്നാണ് ആധാകരുടെ സംശയം.

Also Read:പ്രണയിക്കേണ്ടത് ഇങ്ങനെയായിരിക്കണം, അല്ലെങ്കില്‍ ആ പണിക്ക് പേകരുത്, പ്രണയബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സുതുറന്ന് നടി സാന്ദ്ര ബാബു

ആരാധകര്‍ക്ക് ഇങ്ങനെ തോന്നാന്‍ കാരണം ചിത്ത്രതിന് താഴെ വിജയ് നല്‍കിയ ക്യാപ്ഷന്‍ തന്നെയാണ്. മൈ ഗേള്‍ ഫ്രണ്ട് എന്നാണ് താരം കുറിച്ചിരിക്കുന്നത്. ടാനിയയെ ചേര്‍ത്ത് നിര്‍ത്തി ‘ബിലേറ്റഡ് ഹാപ്പി ബെര്‍ത്ത് ഡേ, മൈ ഗേള്‍ഫ്രണ്ട്’.. എന്നാണ് ചിത്രത്തിന് താഴെ താരം കുറിച്ചിരിക്കുന്നത്. എന്തായാലും ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്നോ ഇല്ലെന്നോ വിജയ് യേശുദാസ് വെളിപ്പെടുത്തിയിട്ടില്ല.

Advertisement