‘അമ്പലത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം നല്കിയ നിങ്ങളുടെ മക്കളെക്കൂടി ചിന്തിക്കൂ’, അമൃതയ്‌ക്കൊപ്പമുള്ള ചിത്രത്തിന് താഴെ രൂക്ഷവിമര്‍ശനം, വാ അടപ്പിക്കുന്ന മറുപടി നല്‍കി ഗോപി സുന്ദര്‍

296

മലയാളത്തില്‍ തരംഗമായിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി എത്തിയ അറിയപ്പെടുന്ന ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. ഷോയില്‍ വിജയം നേടാന്‍ സാധിച്ചില്ലെങ്കിലും സംഗീത ലോകത്തിന്റെ ശ്രദ്ധ നേടാന്‍ അമൃതയ്ക്ക് സാധിച്ചു.

പിന്നാലെ താരം പിന്നണി ഗാനരംഗത്തേക്ക് എത്തുകയായിരുന്നു. നടന്‍ ബാല അമൃത സുരേഷിനെ വിവാഹം കഴിച്ചെങ്കിലും 2015 മുതല്‍ പിരിഞ്ഞു താമസിച്ച ഇരുവരും 2019ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. പാപ്പു എന്ന് വിളിക്കുന്ന അവന്തികയാണ് മകള്‍. മകളുടെ കസ്റ്റഡി അമൃത സുരേഷിനാണ്. ഇടയ്ക്ക് പാപ്പുവിനെ കാണാനായി ബാല എത്താറുണ്ട്.

Advertisements

ബാല അടുത്തിടെ ഡോ. എലിസബത്തിനെ വിവാഹം ചെയ്തിരുന്നു. ഇതിനിടെ സംഗീതമാണ് തന്റെ വഴിയെന്ന് വെളിപ്പെടുത്തി അമൃത സഹോദരി അഭിരാമിയ്‌ക്കൊപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന പേരിലൊരു സംഗീത ബാന്റ് ആരംഭിക്കുകയും ഷോകള്‍ നടത്തുന്നുമുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.ഇരുവരും പ്രണയത്തിലാണെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു ചിത്രങ്ങള്‍. ഇവ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Also Read:പ്രണയിക്കേണ്ടത് ഇങ്ങനെയായിരിക്കണം, അല്ലെങ്കില്‍ ആ പണിക്ക് പേകരുത്, പ്രണയബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സുതുറന്ന് നടി സാന്ദ്ര ബാബു

ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലായതോടെ സോഷ്യല്‍മീഡിയ സജീവമായിരിക്കുകയാണ്. വിവാദങ്ങള്‍ കത്തിച്ചും താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നും എല്ലായ്പ്പോഴും സോഷ്യല്‍മീഡിയ കൂടെ തന്നെയുണ്ട്. വെട്ടുക്കിളി ആക്രമണത്തിന് ഒന്നും ചെവി കൊടുക്കാതെ അമൃത സുരേഷും ഗോപി സുന്ദറും സ്വന്തം ജീവിതം ആസ്വദിക്കുകയാണ്.

ചിത്രങ്ങളും വിശേഷങ്ങളും മുറപോലെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയയ്ക്കുന്നുമുണ്ട്. ആദ്യമൊക്കെ പ്രണയ വെളിപ്പെടുത്തിയ ഉടനെ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് നേരെ എല്ലാം വ്യാപകമായ വിമര്‍ശനങ്ങളും ട്രോളുകളും ആയിരുന്നു വന്നിരുന്നത് .

ഇപ്പോഴും വിമര്‍ശകര്‍ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല. അത്തരത്തില്‍ എത്തിയ ഒരു വിമര്‍ശകന് ഗോപി സുന്ദര്‍ നല്‍കിയ കിടിലന്‍ മറുപടിയാണ് ഇ്‌പ്പോള്‍ സോഷ്യല്‍മീഡിയില്‍ ശ്രദ്ധ നേടുന്നത്. അടുത്തിടെയായി അമൃതയ്ക്ക് ഒപ്പം അമ്പലത്തില്‍ നില്ക്കുന്ന ഒരു ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു.

Also Read:പ്രണയിക്കേണ്ടത് ഇങ്ങനെയായിരിക്കണം, അല്ലെങ്കില്‍ ആ പണിക്ക് പേകരുത്, പ്രണയബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സുതുറന്ന് നടി സാന്ദ്ര ബാബു

ഈ ചിത്രത്തിന് തഴെയായാണ് നെഗറ്റീവ് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. അമ്പലത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം നല്കിയ നിങ്ങളുടെ മക്കളെക്കൂടി ചിന്തിക്കൂ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ൗഗോപി സുന്ദര്‍ നല്‍കിയ മറുപടിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

‘എന്റെ മകന്‍ നിങ്ങളെ വിളിച്ച് സഹായം ചോദിച്ചിട്ടുണ്ടെങ്കില്‍ എന്നോടു പറയൂ. നിലവില്‍ എന്റെ സംരക്ഷണത്തില്‍ അവന്‍ സുഖമായിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂ.- എന്നാണ് വിമര്‍ശകന്റെ വാ അടപ്പിക്കുന്ന രീതിയില്‍ ഗോപി സുന്ദര്‍ നല്‍കിയ മറുപടി.

Advertisement