അവളുടെ ആ ഒരു കാര്യം ഞാൻ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്, മുൻകാമുകി ആലിയയെ കുറിച്ച് സിദ്ധാർത്ഥ് മൽഹോത്ര പറഞ്ഞത് കേട്ടോ

584

ഹിന്ദി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജനപ്രീയ പരിപാടിയാണ് കോഫി വിത്ത് കരൺ. ബോളിവുഡിലെ മുൻ നിര താരങ്ങളാണ് കോഫി വിത്ത് കരണിൽ അതിഥികളായി എത്തുന്നത്. പ്രമുഖ നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹർ അവതാരകനായ പരിപാടി ഒരുപാട് വിവാദങ്ങൾക്കും കളമൊരുക്കിയിട്ടുണ്ട്.

താരങ്ങളുടെ തുറന്ന് പറച്ചിലുകളും പ്രതികരണങ്ങളും ഒക്കെ കോഫി വിത്ത് കരണിനെ എന്നും വാർത്തകളിൽ നിറച്ചു കൊണ്ടിരി ക്കുന്നു. സാമന്തയുടെ ഡാൻസ് നമ്പറിൽ അഭിനയിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ആലിയ പ്രശസ്തി പോലെ തന്നെ വിമർശനവും ധാരാളം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള പരിപാടിയാണ് കോഫി വിത്ത് കരൺ.

Advertisements

ഷോയിൽ അതിഥികളെ തിരഞ്ഞെടുക്കുന്നത് മുതൽ അതിഥികളോടുള്ള കരണിന്റെ പക്ഷപാതം വരെ വിമർശിക്ക പെട്ടിട്ടുണ്ട്. പക്ഷെ ഇതൊന്നും കോഫി വിത്ത് കരണിന്റെ ജനപ്രീതി കുറയ്ക്കുന്നില്ല എന്നതാണ് വാസ്തവം. ഇപ്പോഴിതാ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഴാം സീസണുമായി എത്തിയിരിക്കുകയാണ് കരൺ ജോഹർ.

Also Read
എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്, താൻ സണ്ണി ലിയോണിനെ പോലെയാണെന്ന് പറയുന്നതിനെ കുറിച്ച് ഗായത്രി സുരേഷ്

കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ അതിഥികളായി എത്തിയത് വിക്കിയും സിദ്ധാർത്ഥ് മൽഹോത്രയുമാണ്. രസകരമായ ഒരുപാട് കാര്യങ്ങളാണ് യുവനടന്മാർ ഷോയിൽ തുറന്നു പറഞ്ഞത്. ഇതിലൊന്നായിരുന്നു തന്റെ മുൻകാമുകിയായ ആലിയയെക്കുറിച്ച് സിദ്ധാർത്ഥ് പറഞ്ഞ വാക്കുകൾ.

ആലിയയും സിദ്ധാർത്ഥും കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡൻറ് ഓഫ് ദ ഇയറിലൂടെ അരങ്ങേറിയ താരങ്ങളാണ്. ഇരുവരും പിന്നീടും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആലിയയും സിദ്ധാർത്ഥും ഒരിടയ്ക്ക് പ്രണയത്തിലായിരുന്നു. എന്നാൽ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ ഇരുവരും തയ്യാറായിരുന്നു. കരൺ ജോഹർ മുൻ കാമുകിമാരെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സിദ്ധാർത്ഥ് ആലിയയെക്കുറിച്ച് മനസ് തുറന്നത്.

പരിപാടിയുടെ ഭാഗമായി തന്റെ മുൻ കാമുകിയെ കുറിച്ച് ഇപ്പോഴും മിസ് ചെയ്യുന്ന എന്തെങ്കിലും കാര്യം പറയാൻ കരൺ ആവശ്യപ്പെടുക ആയിരുന്നു. ഇതിന് മറുപടിയായി സിദ്ധാർത്ഥ് പറഞ്ഞത് മുൻ കാമുകിയായ ആലിയ ഭട്ടിന്റെ പൂച്ച എഡ്വേർഡിനെ താൻ മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു. താൻ ആലിയയുടെ പൂച്ചയുടെ വലിയ ആരാധകനാണെന്നും ബ്രേക്കപ്പിന് ശേഷം താൻ പൂച്ചയെ മിസ് ചെയ്യുന്നുണ്ട് എന്നുമായിരുന്നു താരം പറഞ്ഞത്.

ഒരിക്കൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിദ്ധാർത്ഥുമായുള്ള ബ്രേക്കപ്പിനെക്കുറിച്ച് ആലിയയും മനസ് തുറന്നിരുന്നു. താൻ സിദ്ധാർത്ഥിനെ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നാണ് ആലിയ പറഞ്ഞത്. എനിക്ക് സിഡ്ഡിനോട് ഒരുപാട് ബഹുമാനമുണ്ട്. ഞങ്ങൾ ഒരുമിച്ച് തുടങ്ങിയവരാണ്. ഞങ്ങൾക്ക് കാലങ്ങളായി പരസ്പരം അറിയാം. ഞങ്ങൾക്കിടയിൽ ഹിസ്റ്ററിയുണ്ട്.

ഒരിക്കലും ഒരു പ്രശ്നവുമുണ്ടാകില്ല. എന്റെ ഹൃദയത്തിൽ അവനെക്കുറിച്ച് നല്ലതല്ലാതെ ഒന്നും തന്നെയില്ല. തിരിച്ചും അങ്ങനെ തന്നെയാണെന്ന് കരുതുന്നു. ജീവിതത്തിലെ പല നാഴികക്കല്ലുകളും ഒരുമിച്ച് കണ്ടവരാണ്. ഒരു ബാഡ് വൈബുമില്ല എന്നായിരുന്നു ആലിയ പറഞ്ഞത്. കോഫി വിത്ത് കരണിന്റെ തൊട്ടുമുമ്പത്തെ സീസണിലും സിദ്ധാർത്ഥ് അതിഥിയായി എത്തിയിരുന്നു. ഷോയിൽ വച്ച് ആലിയയെക്കുറിച്ച് താരം മനസ് തുറന്നിരുന്നു.

Also Read
ഈ കിടപ്പ് കാണാൻ എന്തൊരു കമ്പിയാണ് എന്ന് പറയുന്നതിൽ എന്താ കുഴപ്പം, ഇതൊക്കെ അനിവാര്യം ആണെന്ന് സ്വാസിക

ഞങ്ങൾ അതിന് ശേഷം കണ്ടിട്ടില്ല. ഞങ്ങളുടേത് നല്ല ബന്ധമാണ്. കയ്പ്പുള്ളതല്ല. കുറച്ചായി. ഞങ്ങൾ ഡേറ്റ് ചെയ്യുന്നതിനും ഒരുപാട് മുമ്പ് തന്നെ എനിക്കവളെ അറിയാം. ഞങ്ങൾ ഒരുമിച്ചാണ് ഞങ്ങളുടെ ആദ്യ ഷോട്ട് നൽകിയത്. ഒരുപാട് ഹിസ്റ്ററിയുണ്ട്. ഒരുമിച്ചല്ലാതിരിക്കാൻ രണ്ടു പേർ തീരുമാനിക്കാനൊരു കാരണമുണ്ടാകും. കയറ്റിറക്കങ്ങൾ ഒരുപാടുണ്ട് എന്നാണ് താരം പറഞ്ഞത്.

Advertisement