Home Entertainment Celebrities

അന്ന് അദ്ദേഹം ഒരുപാട് ടെൻഷനടിച്ചു: പ്രണയത്തിന്റെ അഞ്ചു വർഷത്തെ കുറിച്ച് ശ്രീലക്ഷ്മി ശ്രീകുമാർ

79

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ആയിരുന്ന നടൻ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാർ. അവതാരികയായും നടിയായും ശ്രീലക്ഷ്മിയെ പ്രേക്ഷകർക്ക് സുപരിചിതമാണ്. എന്നാൽ അഭിനയജീവിതം ശ്രീലക്ഷ്മിക്ക് അധികം വിജയമായിരുന്നില്ല. എന്നാൽ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മത്സരാർത്ഥി ആയതോടെയാണ് താരം പ്രേക്ഷകശ്രദ്ധ ഏറ്റവുമധികം നേടിയെടുത്തത്.

ഷോയിൽ ഉടനീളം സജീവമായി പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ആരാധക ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രീലക്ഷ്മിക്ക് സാധിച്ചിരുന്നു. 2019ശ്രീലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ ഒരു സന്തോഷവാർത്ത അറിയിക്കുകയാണ്. താരം വിവാഹം ചെയ്തത് മലയാളിയല്ലാത്ത ജിജിൻ ജഹാംഗീറിനെയാണ്.

Advertisements

ജിജിനും ശ്രീലക്ഷ്മിയും തമ്മിലുള്ള വിവാഹവും തുടർന്നുള്ള വിശേഷങ്ങളും വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. അഞ്ചു വർഷം മുമ്പ് ഈ ദിവസം ആണ് അദ്ദേഹം തന്നോട് പ്രണയ അഭ്യർത്ഥന നടത്തിയതെന്നും തന്റെ ഭാര്യ ആയിരിക്കുമോ എന്നാണ് അദ്ദേഹം ചോദിച്ചത്.

അന്നു മുതൽ ഇന്നുവരെ അദ്ദേഹം എന്റെത് ആണെന്നും എന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും ശ്രീലക്ഷ്മി പോസ്റ്റിലൂടെ പറയുന്നു. ഞങ്ങളുടെ പ്രണയം ഒരിക്കലും അവസാനിക്കില്ലെന്നും താരം ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ കുറിച്ചു.

ഹാപ്പി ആനിവേഴ്സറി ടു അസ് എന്ന ഹാഷ് ടാഗോടു കൂടിയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
നാലുവർഷത്തെ പ്രണയമായിരുന്നു ഒടുവിൽ വിവാഹത്തിലെത്തിയത്. 2019 നവംബർ 17നാണ് ശ്രീലക്ഷ്മിയും ജിജിനും തമ്മിലുള്ള വിവാഹം നടന്നത്. ദുബായിയിൽ കൊമേഴ്സ്യൽ പൈലറ്റായി ജോലി ചെയ്യുകയാണ് ജിജിൻ.

കൊച്ചിയിൽ താമസിച്ചപ്പോൾ ജിജിനും ശ്രീലക്ഷ്മിയും അയൽക്കാർ ആയിരുന്നു. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു പിന്നീടാണ് പ്രണയത്തിലാകുന്നത് എന്നും ആദ്യം പ്രണയാഭ്യർത്ഥന നടത്തിയതും അദ്ദേഹം തന്നെയായിരുന്നു എന്നും താൻ സമ്മതം പറയാൻ വൈകിയത് അദ്ദേഹത്തിന് വളരെ ടെൻഷനാക്കിയെന്നും ശ്രീലക്ഷ്മി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

വിവാഹശേഷം ഇരുവരും ഇപ്പോൾ ദുബായിലാണ് താമസം,ജിജിന്റെ ബന്ധുക്കളും മാതാപിതാക്കളും കേരളത്തിന് പുറത്താണ് താമസിക്കുന്നത്. ശ്രീലക്ഷ്മിയും ദുബായിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിൽ സജീവമായ ശ്രീലക്ഷ്മി ജിജിൻ ജഹാംഗീറുമൊത്തുള്ള നിരവധി ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹത്തോട് അനുബന്ധിച്ച് തങ്ങളുടെ പ്രണയത്തെ കുറിച്ച് ശ്രീലക്ഷ്മി പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു.

പ്രണയം പറഞ്ഞതിന്റെ പേരിൽ സൗഹൃദവും നഷ്ടമാവുമോയെന്ന ഭയമായിരുന്നു അദ്ദേഹത്തിന് ആദ്യം ഉണ്ടായിരുന്നത്. ജിജിനും ശ്രീലക്ഷ്മിയ്ക്കും ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് ആരാധകർ എല്ലാവരും. സോഷ്യൽമീഡിയയിൽ വളരെ ആക്ടീവമാണ് ശ്രീലക്ഷ്മി.

വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടും ചിത്രങ്ങളുമെല്ലാം സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായിരുന്നു. വിവാഹ ദിനത്തിലെ ശ്രീലക്ഷ്മിയുടെ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. ജിജിന്റെ പരമ്പരാഗ വസ്ത്രധാരണത്തിലായിരുന്നു ആദ്യം ചടങ് നടത്തിയത്.

പിന്നീടാണ് കേരളസ്‌റ്റൈൽ വെഡ്ഡിങ് നടന്നത്. വിവാഹത്തിൽ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു. വളെര ഇമോഷണലായ പല മുഹൂർത്തങ്ങളും വിവാഹ ദിനത്തിൽ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടുന്ന പോസ്റ്റുകൾ ഒക്കെ ക്ഷണ നേരം കൊണ്ട് വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പങ്ക് വച്ച ഒരു ഫോട്ടോയും, അതിൽ വന്ന കമന്റുകളുമാണ് ഏറെ വൈറൽ ആയിരിക്കുന്നത്. തന്റെ പുഞ്ചിരിച്ചുകൊണ്ടുള്ള ചിത്രത്തിന് അറബിയിലാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

മൈ ദുബായ്, ഹാഷ്ടാഗ് ആവശ്യമില്ല തുടങ്ങിയ ഹാഷ് ടാഗുകളോടെ പങ്കിട്ട ചിത്രത്തിന് നിരവധി ആരാധകരാണ് ലൈക്കും കമന്റ്‌സും പങ്കിടുന്നത്. ഫോട്ടോയ്ക്ക് ലഭിച്ച കമന്റുകളിൽ ഒരെണ്ണമാണ് ഇപ്പോൾഏറെ ശ്രദ്ധിക്കപെടുന്നത്. കുറച്ച് വർഷം മുൻപ് മലയാള സിനിമയിലെ ഹാസ്യ കുലപതിയുടെ മകളെ കാണണം എന്ന് പറഞ്ഞപ്പോ തേവര കോളേജിനടുത്ത് ഹോട്ടൽ നടത്തുന്ന അജി ചേട്ടൻ അണ് ശ്രീലക്ഷമിയെ രാവിലെ കോളേജിലേക്കുള്ള നടത്തത്തിൽ കാണിച്ചു തന്നത് എന്നാണ് ഒരു ആരാധകൻ നൽകിയ കമന്റ്.

ഇതിന് ശ്രീലക്ഷ്മി ചിരിച്ചു കൊണ്ടാണ് മറുപടി നൽകിയത്. കഴിഞ്ഞ വർഷമാണ് ശ്രീലക്ഷ്മി നീണ്ട കാലത്തേ പ്രണയത്തിനൊടുവിൽ വിവാഹിതയാകുന്നത്. ദുബായിൽ കൊമേഴ്സ്യൽ പൈലറ്റായ ജിജിൻ ആണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്.

Advertisement