Home Entertainment Celebrities

ഈ അശ്ലീല കമന്റുകൾ നിന്റെയൊക്കെ അച്ഛനമ്മമാർ കാണുന്നുണ്ടെന്നോർക്കണം: നടി തപ്‌സി

40

ബോളിവുഡ് താര സുന്ദരിയാണ് തപ്‌സി പന്നു. ഇന്ത്യയിലും പുതിയ തംരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്ന സ്റ്റാൻഡ് അപ് കോമഡിയിൽ താരം പങ്കുവച്ച കഥ വൈറൽ ആകുന്നു. ഒരിക്കൽ ഒരു അർധനഗ്‌ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന്റെ കഥയാണ് തപ്‌സി പന്നു സ്റ്റാൻഡ് അപ് കോമഡിയായി അവതരിപ്പിച്ചത്.

ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും തനിക്ക് മൂന്നു വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് നടി പറയുന്നു. മനോഹരം, ചൂടൻ ചിത്രം എന്നൊക്കെ ഫെയ്‌സ്ബുക്കിൽ കമന്റുകളാണ് അതിനു ലഭിച്ചത്

Advertisements

ട്വിറ്ററിൽ പലരും എഴുതിയ കമന്റുകൾ എന്നെ അസ്വസ്ഥരാക്കുമെന്നാണ് അവർ വിചാരിച്ചത്. ഞാൻ ഡൽഹിയിൽ നിന്നാണെന്ന് അവർക്കറിയില്ലേ… എന്നായിരുന്നു തപ്‌സിയുടെ തമാശ. അശ്ലീല കമന്റുകൾ എഴുതിയവരോട് കുറച്ച് ഡീസന്റായി എഴുതിക്കൂടേ… എനിക്ക് പ്രശ്‌നമുള്ളതുകൊണ്ടല്ല, നിങ്ങളുടെ അച്ഛനമ്മമാരും ഇതു കാണുന്നുണ്ടാകും എന്നതുകൊണ്ടാണ് എന്നും നടി കൂട്ടിചേർത്തു

Advertisement