നീ എന്റെ ജീവൻ തന്നെയാണ് ലവ് യൂ, തന്റെ വധുവിനെ പരിചയപ്പെടുത്തി പൊന്നമ്പിളി താരം രാഹുൽ രവി

173

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന പൊന്നമ്പിളി എന്ന ഒറ്റ പരമ്പര മാത്രം മതി രാഹുൽ രവിയെ പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ. ഈ പരമ്പരയിലെ താരത്തിന്റെ കഥാപാത്രത്തിന് മികച്ച പിന്തുണയാണ് മിനിസ്‌ക്രീൻ ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.

വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുവാൻ രാഹുലിന് സാധിച്ചു. മോഡലിംഗിൽ നിന്ന് അഭിനയ രംഗത്തേക്കെത്തിയ താരമാണ് രാഹുൽ രവി. സോഷ്യൽ മീഡിയയിൽ സജീവമായ രാഹുലിന്റെ പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

Advertisements

താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ രാഹുൽ രവിയുടെ പുത്തൻ പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ലൈഫ് ലൈൻ എന്ന ക്യാപ്ഷനോടെ കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയുടെ കൈപിടിച്ച് നിൽക്കുന്ന ചിത്രം ആണ് താരം ആരാധകരുമായി പങ്കുവെച്ചത്. താൻ വിവാഹിതനാകുന്നു എന്ന സൂചന നൽകിയിരിക്കുകയാണ് താരം.

തങ്ങളുടെ പ്രിയതാരം വിവാഹിതകനാകാൻ പോകുന്നു എന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ ആരാധകരെ നിരാശകരാക്കിയിരിക്കുകയാണ് രാഹുൽ രവി, തന്റെ വധുവാകാൻ പോകുന്ന കുട്ടിയുടെ മുഖം കാണിച്ചിരുന്നില്ല.

പുറം തിരിഞ്ഞു നിൽക്കുന്ന പെൺകുട്ടിയുടെ കൈ പിടിച്ചുകൊണ്ട് തിരിഞ്ഞുനോക്കുന്ന തന്റെ ചിത്രം ആണ് രാഹുൽ അന്ന് പങ്കുവെച്ചത്. ഇതോടെ ആരാണ് പെൺകുട്ടി എന്നറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു ആരാധകരും.

എന്നാൽ ഇപ്പോൾ രാഹുൽ തന്നെ തന്റെ ഭാവി വധുവിനെ പരിചയപ്പെടുത്തിയിരിക്കുകയാണ്. ലക്ഷ്മി എന്നാണ് താരം വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ പേര്. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം മനോഹരമായ കുറിപ്പും താരം എഴുതിയിട്ടുണ്ട്.

രാഹുൽ രവി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

ഞാൻ അവളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ വരെ അത് വെറും ഒരു സാധാരണ ദിവസം മാത്രം ആയിരുന്നു. എന്നാൽ പിന്നീട് അത് വളരെ വിലപ്പെട്ട ഒരു ദിവസമായി എനിക്ക് മനസിലായി. അവിടെ നിന്നങ്ങോട്ടുള്ള ഓരോ ദിവസവും അവളുടെ മനോഹരമായ ചിരിയും സംസാരവും കാരണം പിന്നീട് ദിവസങ്ങൾ ഒക്കെയും കൂടുതൽ മികച്ചതായി തോന്നി.

ഞാൻ അങ്ങോട്ട് തിരിച്ചറിഞ്ഞു, എന്റെ ജീവിതത്തിലുള്ള പെൺകുട്ടി എന്റെ ജീവിതം തന്നെയാണ് എന്ന്. നീ എന്റെ ജീവൻ തന്നെയാണ്. ലവ് യൂ, താങ്ക് യൂ ലക്ഷ്മി, നമ്മളുടെ ഏറ്റവും മികച്ച ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു എന്നാണ് രാഹുൽ കുറിച്ചത്.

Advertisement