ഞാനല്ല ആ പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്, ദയവായി എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്: സങ്കടത്തോടെ അനിഖാ സുരേന്ദ്രൻ

175

ബാലതാമായി എത്തി മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ. തമിഴിലും താരത്തിന് ആരാധകർ ഏറെയാണ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ചോട്ടാമുംബൈ എന്ന ചിത്രത്തിലൂടെയാണ് താരം ബാലതാരമായി അരങ്ങേറുന്നത്.

ഛോട്ടാമുംബൈയുടെ ക്ലൈമാക്‌സിൽ വന്നുപോകുന്ന മോഹൻലാലിന്റെ മകളുടെ വേഷത്തിലാണ് അനിഖ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ജയറാം നായകനായ കഥ തുടരുന്നു എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Advertisements

ഇതിനുശേഷം മലയാളത്തിലെ ഒരുപിടി മികച്ച കഥാപാത്രങ്ങളുടെ ഭാഗമാകുവാൻ ഭാഗ്യം ലഭിച്ച താരം കൂടിയാണ് അനിഖ. തമിഴകത്തിന്റെ തല അജിത്ത് നായകനായ എന്നൈ അറിന്താൽ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറുന്നത്. പിന്നീട് അജിത്ത് തന്നെ നായകനായ വിശ്വാസം എന്ന ചിത്രത്തിലും താരം എത്തി. വിശ്വാസത്തിലെ കണ്ണാന കണ്ണേ എന്ന ഗാനരംഗത്തോടെ താരം കൂടുതൽ പ്രിയപ്പെട്ടവളായി മാറി.

തമിഴകത്ത് തലയുടെ മകൾ എന്ന പേരിലാണ് താരം അറിയപ്പെടുന്നത് തന്നെ. ഇപ്പൊൾ താരത്തിന്റെ ഒരു ഫെയ്ക്ക് വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു ഗ്ലാമറസ് ഡാൻസ് വീഡിയോ ആണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. ഡീപ് ഫേക്ക് വീഡിയോ ഗണത്തിൽപെടുന്ന വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.

വീഡിയോയിലുള്ളത് താനല്ല എന്നും, അത് കാണുന്നവർക്ക് മനസ്സിലാകും എന്നും താരം പറയുന്നു. ദയവായി ഇത്തരത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചു തന്നേ ഉപദ്രവിക്കരുത് എന്നും താരം അപേക്ഷിക്കുന്നു. തന്നെ എന്നല്ല, ഒരു പെൺകുട്ടിയും ഇത്തരത്തിൽ ഉപദ്രവിക്കരുത് എന്നും താരം ഇമോഷണൽ ആയി പറയുകയാണ് ഇപ്പോൾ.

അങ്ങേയറ്റം ഒറിജിനൽ ആണെന്ന് തോന്നിക്കുന്ന തരത്തിലുള്ള ഫേക്ക് വീഡിയോകളെ ആണ് ഡീപ് ഫേക്ക് വീഡിയോ എന്ന പേരിൽ വിളിക്കുന്നത്. വലിയ രീതിയിലുള്ള ഭീഷണികൾ ആണ് ഇത്തരത്തിലുള്ള വീഡിയോകൾ ഉയർത്തുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയാൽ പിന്നെ കണ്ട്രോൾ ചെയ്യാൻ സാധിക്കില്ല എന്നതാണ് വലിയ പ്രശ്‌നം.

Advertisement