ജീവിതത്തിൽ ആദ്യമായി തന്നെ സ്വാധീനിച്ചവരിൽ ഒരാൾ വിജയ് ആണ്, അന്ന് വിജയ് ചെയ്തിരുന്നതാണ് ഞാനിപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്: പ്രിയങ്ക ചോപ്ര

72

തന്റെ പതിനെട്ടാമത്തെ വയസിൽ ലോകസുന്ദരിപ്പട്ടം നേടി പിന്നീട് ബോളിവുഡിലും ഹോളിവുഡിലും തിളങ്ങിയ താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ലോകംമുഴുവനുമായി കോടിക്കണക്കിന് ആരാധകർ ആണ് താരത്തിന് ഉള്ളത്.

2000 ൽ ആയിരുന്നു പ്രിയങ്ക ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഹോളിവുഡ് താരവും ഗായകനുമായ നിക് ജോനാസ് ആണ് പ്രിയങ്കയുടെ ഭർത്താവ്. തന്നെക്കാൾ 10 വയസ്സിന് ഇളയ നിക്കിനെ പ്രിയങ്ക പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

Advertisements

താര വിവാഹം നടന്നത് ഏറെ വിവാദങ്ങൾക്കും കോലഹലങ്ങൾക്കും ഒടുവിലായിരുന്നു. ഇരുവരുടെയും പ്രായമായിരുന്നു പ്രിയങ്ക നിക് വിവാഹത്തിലെ പ്രധാന പ്രശ്നം. അതേ സമയം പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തെ തുടർന്ന് ബോളിവുഡിൽ സ്ഥിര സാന്നിധ്യമായി മാറിയിരി നിക് ജോനാസ്.

2002ൽ പുറത്തിറങ്ങിയ ദളപതി വിജയ് ചിത്രം തമിഴനിലൂടെയാണ് പ്രിയങ്ക ചോപ്ര സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിൽ പ്രിയ എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിച്ചത്. മികച്ച വിജയം നേടിയ തമിഴന് പിന്നാലെ താരം ബോളിവുഡിൽ എത്തി. അവിടെ താരത്തിനെ തേടി വമ്പൻ സ്വീകരണം ആണ് ലഭിച്ചത്.

Also Read
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ വയസ്സ് അറിയിച്ചത്, അന്ന് ഞാൻ കരഞ്ഞു: കാരണം വെളിപ്പെടുത്തി മീനാക്ഷി രവീന്ദ്രൻ

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ആദ്യമായി സ്വാധീനിച്ചവരിൽ ഒരാളായിരുന്നു വിജയ് എന്ന് തുറന്നു പറയുകയാണ് പ്രിയങ്ക ചോപ്ര. വാനിറ്ററി ഫെയറിന് നൽകിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്. മിസ് വേൾഡ് വിജയത്തിന് ശേഷം തമിഴൻ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര സിനിമയിലേക്ക് എത്തിയത്.

പ്രിയങ്കചോപ്രയുടെ വാക്കുകൾ ഇങ്ങനെ:

തമിഴൻ എന്ന തമിഴ് ചിത്രമായിരുന്നു താൻ ആദ്യം ചെയ്തത്. ഒന്നും അറിയാതെ സെറ്റിലേക്ക് നടന്നതും അഭിനയം മാത്രം മതിയെന്ന് കരുതിയതും താൻ ഓർക്കുന്നു. അഭിനയം എന്നാൽ ധരിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും ആണെന്നാണ് കരുതിയിരുന്നത്.

എന്നാൽ സെറ്റിൽ എത്തിയപ്പോൾ വിജയ് ഒരു പേപ്പറിൽ എഴുതിയ ഡയലോഗ് മനഃപാഠമാക്കി അതിന്റെ അർത്ഥം മനസ്സിലാക്കി വരികൾ പറയുകയായിരുന്നു. വിജയ് അഭിനയിക്കുന്നത് കാണാൻ തനിക്ക് ഇഷ്ടമായിരുന്നു. തന്റെ ജീവിതത്തിൽ ആദ്യമായി സ്വാധീനിച്ചവരിൽ ഒരാളായിരുന്നു അദ്ദേഹം.

സെറ്റിൽ എല്ലാവരോടും വിനയം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒരിക്കൽ ലൊക്കേഷനിൽ വന്നാൽ പിന്നെ ധാരാളം സമയം അവിടെ ചെലവഴിക്കും. അത് താനിപ്പോൾ ചെയ്യുന്ന കാര്യമാണ്. വളരെ അപൂർവമായേ താൻ പോകാറുള്ളൂ എന്നാണ് പ്രിയങ്ക പറയുന്നത്.

2002ൽ ആണ് തമിഴൻ പുറത്തിറങ്ങിയത്. മഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. 2003ൽ ദ ഹീറോ: ലവ് സ്റ്റോറി ഓഫ് എ സ്പൈ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അന്ധാസ്, അത്രാസ്, മുജ്സെ ശാദി കരോംഗി എന്നീ ചിത്രങ്ങളിലൂടെയാണ് പ്രിയങ്ക ശ്രദ്ധിക്കപ്പെടാൻ ആരംഭിച്ചത്.

അതേ സമയം തമിഴൻ സമയത്ത് ദളപതി വിജയിയിൽ നിന്ന് താൻ പഠിച്ച ചില പാഠങ്ങൾ നടി വെളിപ്പെടുത്തിയിരുന്നു. തന്റെ പുസ്തകമായ അൺഫിനിഷ്ഡിലാണ് നടി ഇക്കാര്യങ്ങൾ വിവരിച്ചിരുന്നത്.
തമിഴകത്തിന്റെ സൂപ്പർതാരം ദളപതി വിജയിയിൽ നിന്നാണ് താൻ വിനയവും മനുഷ്യത്വവും പഠിച്ചതെന്ന് പുസ്‌കത്തിൽ പ്രിയങ്കാ ചോപ്ര പറയുന്നു.

Also Read
പാടാത്ത പൈങ്കിളിയിലെ പുതിയ ‘അവന്തിക’ ഐശ്വര്യ ദേവി വിവാഹിതയാകുന്നു, നിശ്ചയം കഴിഞ്ഞു, വരൻ ആരാണെന്ന് അറിയാമോ

വിജയിയുടെ വിനയവും ആരാധകരോടുളള അദ്ദേഹത്തിന്റെ പെരുമാറ്റരീതിയെ കുറിച്ചും പ്രിയങ്ക പുസ്തകത്തിൽ എഴുതിയിരിക്കുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റ രീതികൾ തന്നെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നും നടി പറയുന്നു.

വർഷങ്ങൾക്ക് ശേഷം ന്യൂയോർക്ക് സിറ്റിയിൽ ക്വാണ്ടിക്കോ വെബ് സീരീസ് ചിത്രീകരണത്തിനിടെ ആരാധകർ ഫോട്ടോയെടുക്കാൻ തടിച്ചുകൂടിയിരുന്നു. അന്ന് തമിഴന്റെ സെറ്റിൽ വെച്ച് വിജയ് തന്നോട് പറഞ്ഞ കാര്യങ്ങൾ ഓർത്തുവെന്ന് പ്രിയങ്ക പറഞ്ഞു. പുസത്കത്തിൽ തന്റെ ബാല്യത്തെ കുറിച്ചും കൗമാരത്തെ കുറിച്ചും സിനിമാ ജീവിത്തെ കുറിച്ചുമെല്ലാം പ്രിയങ്ക വിശദമാക്കുന്നുണ്ട്.

ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ ആരാധകർക്കൊപ്പം ചിത്രങ്ങൾ എടുക്കുമ്പോൾ തന്റെ ആദ്യകാല നായക നടനെ കുറിച്ചായിരുന്നു ഞാൻ ചിന്തിച്ചതെന്നും ആരാധകരുമായി എങ്ങനെ ഇടപെടണമെന്ന വിജയിയുടെ വാക്കുകൾ എന്നും തനിക്ക് പ്രചോദനമായിരുന്നു എന്നും പ്രിയങ്ക തന്റെ പുസ്തകത്തിൽ കൂടി വ്യക്തമാക്കുന്നു.

Advertisement