നീ മമ്മുക്ക ഫാനാ എന്ന് പ്രഭു ചോദിച്ചു, അവർ എന്നുടെ അപ്പ എന്ന ദുൽഖറിന്റെ മറുപടി കേട്ട് ഞെട്ടി പ്രഭുവും മകനും, സംഭവം ഇങ്ങനെ

47629

ഇന്ത്യൻ സിനിമയിലെ തന്നെ മെഗാസ്റ്റാറായ പിതാവിന്റെ പേരുപയോഗിക്കാതെ സ്വന്തം പ്രയത്നത്തിലൂടെ സിനിമയിൽ തന്റേതായ ഇടം നേടിയ വ്യക്തിയാണ് മലയാള സിനിമയിലെ യുവ സൂപ്പർതാരം കുഞ്ഞിക്ക ദുൽഖർ സൽമാൻ. ഒരിക്കലും തന്റെ പിതാവായ മമ്മൂട്ടി എന്ന മഹാനടന്റെ പേര് തന്റെ വിജയത്തിനായി ദുൽഖർ ഉപയോഗിച്ചിട്ടില്ല.

അതേ സമയം കുട്ടിക്കാലത്ത് താൻ മമ്മൂട്ടിയുടെ മകനാണെന്ന് ഏറെ അടുത്ത സുഹൃത്തുക്കളോടു പോലും ദുൽഖർ സൽമാൻ വെളിപ്പെടുത്തിയിരുന്നില്ല. നേരത്തെ ചെന്നൈയിൽ ദുൽഖർ സൽമാനും തമിഴ് നടൻ പ്രഭുവിന്റെ മകൻ വിക്രം പ്രഭുവും ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. പ്രഭുവിന്റെ മകന്റെ അടുത്ത സുഹൃത്തായിരുന്നു ദുൽഖർ സൽമാൻ.

Advertisements

Also Read
പാടാത്ത പൈങ്കിളിയിലെ പുതിയ ‘അവന്തിക’ ഐശ്വര്യ ദേവി വിവാഹിതയാകുന്നു, നിശ്ചയം കഴിഞ്ഞു, വരൻ ആരാണെന്ന് അറിയാമോ

എന്നാൽ താൻ മമ്മൂട്ടിയുടെ മകനാണെന്ന് അവനോടും ദുൽഖർ സൽമാൻ വെളിപ്പെടുത്തിയിരുന്നില്ല. പക്ഷേ ഒരിക്കൽ മകനൊപ്പം സാക്ഷാൽ പ്രഭു തന്നെ ദുൽഖറിന്റെ റൂമിലെത്തി. റൂമിൽ നിറയെ മമ്മൂട്ടിയുടെ ചിത്രങ്ങൾ കണ്ടപ്പോൾ പ്രഭുവിന് സന്തോഷമായി. താൻ സ്വന്തം സഹോദരനെപ്പോലെ സ്നേഹിക്കുന്ന മമ്മുക്കയുടെ ഒരു കടുത്ത ആരാധകനെ ഇതാ കണ്ടെത്തിയിരിക്കുന്നു എന്നായിരുന്നു പ്രഭുവിന്റെ വിചാരം.

നീ മമ്മുക്ക ഫാനാ എന്ന് പ്രഭു ദുൽഖറിനോട് ചോദിച്ചു. അവർ എന്നുടെ അപ്പ പതിഞ്ഞ ശബ്ദത്തിൽ ദുൽഖർ സൽമാ മറുപടി നൽകി. അതുകേട്ട് പ്രഭുവും മകനും ഞെട്ടിപ്പോയി. മലയാളത്തിലെ എക്കാലത്തെയും വലിയ താരത്തിന്റെ മകനാണ് തന്റെ മന്നിൽ നിൽക്കുന്നത് എന്ന അത്ഭുതത്തിൽ താൻ അങ്ങനെ നിന്നുപോയി എന്ന് പിന്നീട് പ്രഭു പറഞ്ഞിരുന്നു.

Also Read
അനിയ്ത്തിയ്ക്ക് കിടിലൻ സർപ്രൈസ് നൽകി അഹാന കൃഷ്ണ ; കണ്ണ് നിറഞ്ഞ് ഹൻസു

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന കഥയാണിത്. അതേസമയം ദുൽഖർ സൽമാനെ അടുത്തറിയാവുന്നവർ ഈ കഥയിൽ തീരെ അതിശയോക്തി കാണുകയില്ല. ഇപ്പോൾ തമിഴകത്തേയും യുവസൂപ്പ താരമാണ് ദുൽഖർ സൽമാൻ.

Advertisement