എല്ലാവരും ചോദിക്കുന്നത് പ്രണവിനെ കുറിച്ച്, അവൻ അത്ര നല്ല കുട്ടിയൊന്നുമല്ല; തുറന്നു പറഞ്ഞ് കല്യാണി പ്രിയദർശൻ

202

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഇക്കഴിഞ്ഞ ജനുവരി 21ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് ഹൃദയം. പ്രണവും മോഹൻലാലും കല്യാണി പ്രിയദർശനും ദർശനയും പ്രധാന വേഷത്തിൽ എത്തിയ ഹൃദയം മികച്ച ചിത്രം എന്ന ഖ്യാതി നേടിയെടുത്ത് ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്.

അതേ സമയം മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഹൃദയം എന്നൊരു സിനിമയെ കുറിച്ച് ആലോചിക്കുന്നതിനെ കുറിച്ച് വിനീത് ശ്രീനിവാസൻ ലോകത്തെ അറിയിച്ചത്. പ്രണവും കല്യാണിയും ദർശനയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ എന്ന് കൂടി വിനീത് പ്രഖ്യാപിച്ചതോടെ പ്രേക്ഷകർക്ക് ആകാംഷ കുറച്ച് കൂടി അധികമായി.

Advertisements

ഈ സിനിമക്ക് എന്താണ് ഇത്ര പ്രത്യേകത എന്നു ചോദിച്ചാൽ പറയാൻ ഒരുപാടുണ്ട്. നല്ല ഒരു തിരക്കഥ ഉണ്ട്. നല്ല കുറേ സംഭാഷണങ്ങൾ ഉണ്ട്. മനസിനെ നൊമ്പരപെടുത്തുന്ന രംഗങ്ങൾ ഉണ്ട്. പിന്നെ വിനീത് ശ്രീനിവാസന്റെ സംവിധാനമാണ്. ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീതമാണ്. കൂടാതെ വിശ്വജിത്തിന്റെ ഛായഗ്രഹണം. രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിംഗ്.

Also Read
നവംബറിൽ വിവാഹം കഴിഞ്ഞതാണ്, ഇതുവരെ പുറത്തറിയിക്കാതെ ഇരുന്നതിന് ഒരു കാരണം ഉണ്ട്: താൻ വീണ്ടും വിവാഹം കഴിച്ച വിവരം വെളിപ്പെടുത്തി നടി അഞ്ജലി നായർ

അങ്ങനെ ഒരു സിനിമയുടെ എല്ലാ ഘടകങ്ങളും മികച്ച് നിന്ന ഒരു സിനിമാനുഭവമാണ് ഹൃദയം എന്ന് പറയാം. സംവിധാനവും രചനയും ഛായാഗ്രഹണവും എഡിറ്റിങ്ങും സംഗീതവും പശ്ചാത്തല സംഗീതവും ഗാനരചനയും എല്ലാം മികച്ച് നിന്നപ്പോൾ രണ്ട് മണിക്കൂർ 52മിനിറ്റ് ദൈർഘ്യം ഉള്ള സിനിമ തീർന്നു പോകരുത് എന്ന് കാണികൾ ആഗ്രഹിച്ച് പോയി എന്നും പറയാം.

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ഹൃദയം നിർമിച്ചിരിക്കുന്നത്. ഹൃദയത്തിന്റെ ഒടിടി റിലീസിന് മുന്നോടിയായി ഹൃദയം അണിയറ പ്രവർത്തകർ ലൈവിലെത്തി വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. പതിവുപോലെ രണ്ട് നായികമാരും അണിയറപ്രവർത്തകരും എല്ലാം ഉണ്ടായിരുന്നുവെങ്കിലും പ്രണവ് ഉണ്ടായിരുന്നില്ല.

ലൈവിൽ പങ്കുചേരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ റേഞ്ചില്ലാത്ത സ്ഥലത്തായതിനാൽ പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് പ്രണവ് പറഞ്ഞത് എന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. ലൈവ് കണ്ട പ്രേക്ഷകരിൽ ഏറെയും പ്രണവിനെ തിരക്കിയപ്പോൾ കല്യാണി പ്രിയദർശൻ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രണവ് എപ്പോഴായിരിക്കും ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെടുക എന്ന് കല്യാണിയോട് വിനീത് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി കല്യാണി പറഞ്ഞത്.

എന്നെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ചോദിക്കുന്നത് പ്രണവിനെ കുറിച്ചാണ്. അവർക്ക് അറിയേണ്ടതും അത് മാത്രമാണ്. എന്റെ അഭിമുഖങ്ങളെല്ലാം പ്രണവിനെ കുറിച്ച് പറയാൻ വേണ്ടി മാത്രമുള്ളതു പോലെയാണ്. എന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് ഞാൻ ആദ്യം നൽകിയ അഭിമുഖത്തിൽ പോലും അവർ ചോദിച്ചത് ഏറെയും പ്രണവിനെ കുറിച്ചാണ്.

Also Read
പ്രണവ് എന്തുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ എത്താത്തത് : കാരണം വ്യക്തമാക്കി മോഹൻലാൽ

മാത്രമല്ല എല്ലാവർഷവും ഞാനും പ്രണവും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ ഞങ്ങളുടെ ഫോട്ടോകൾ വെച്ച് വാർത്തകളും വരാറുണ്ട്. അവൻ അഭിമുഖങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി നടക്കുകയാണ്.
അവൻ ഭയങ്കര നിഷ്‌കളങ്കനാണ്, വിനയമുള്ളവനാണ് എന്നൊക്കെയാണ് ആളുകൾ വിചാരിച്ചിരിക്കുന്നത്. എന്നാൽ അവൻ അത്ര നല്ലകുട്ടിയൊന്നുമല്ല.

അവനെ കുറിച്ച് ആളുകൾക്കുള്ള ആ ചിന്ത മാറ്റണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അവനെപ്പോലെ മോശമായ ഒരു കോസ്റ്റാർ വെറെയുണ്ടാവില്ല. സെറ്റിൽ വരുമ്പോൾ ഒരു ഡയലോഗ് പോലും ഓർമയുണ്ടാവില്ല. കൂടാതെ ലേറ്റും ആയിരിക്കും. അവന്റെ കൂടെ വർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ് കല്യാണി പറയുന്നു. പ്രണവിനെ കുറിച്ച് ആളുകൾ പറയുന്ന ഡയലോഗുകൾ മാറ്റി പറയിപ്പിക്കാൻ എല്ലാവരും ഒപ്പം നിൽക്കണമെന്നു് കല്യാണി ആവശ്യപ്പെടുമ്പോൾ താൻ ഉറപ്പായും കൂടെയുണ്ടാകുമെന്ന് ദർശന കല്യാണിക്ക് ഉറപ്പ് നൽകുന്നുണ്ട്.

ഇതുവരെ രണ്ട് സിനിമകളിലാണ് പ്രണവും കല്യാണിയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. മരക്കാർ അറബിക്ക ടലിന്റെ സിംഹമായിരുന്നു ആദ്യത്തേത്. പിന്നീട് ഇരുവരും ജോഡികളായി എത്തിയ സിനിമയാണ് ഹൃദയം. തല്ലുമാലയാണ് ഇനി റിലീസിനെത്താനുള്ള കല്യാണി പ്രിയദർശൻ സിനിമ.

അതേ സമയം 15 പാട്ടുകളുമായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്.

Also Read
താൻ പണ്ട് കണ്ട പേളിയല്ല ഇപ്പോൾ, ഒരുപാട് മാറിപ്പോയി ; പേളി പകരം വീട്ടിയ കഥ പറഞ്ഞ് ഗോവിന്ദ് പദ്മസൂര്യ

കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പല പ്രധാന റിലീസുകളും മാറ്റിയപ്പോൾ പ്രഖ്യാപിച്ച റിലീസ് തീയതിയിൽ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിൻറെ തീരുമാനം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു.

Advertisement