Home Entertainment Celebrities

താൻ പണ്ട് കണ്ട പേളിയല്ല ഇപ്പോൾ, ഒരുപാട് മാറിപ്പോയി ; പേളി പകരം വീട്ടിയ കഥ പറഞ്ഞ് ഗോവിന്ദ് പദ്മസൂര്യ

198

ഡി ഫോർ ഡാൻസ് എന്നാൽ പേളി മാണി – ഗോവിന്ദ് പദ്മസൂര്യ എന്ന് മാത്രം ചിന്തിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു മലയാളി പ്രേക്ഷകർക്ക്. ഗോവിന്ദ് പദ്മസൂര്യ എന്ന അവതാരകനെ പ്രേക്ഷകർ പരിചയപ്പെട്ടതും ഡി ഫോർ ഡാൻസിലൂടെയാണ്. ഷോ വിജയ്ക്കുന്നതിനൊപ്പം തന്നെ പേളിയും ജിപിയും തമ്മിലുള്ള സൗഹൃദവും കൂടിക്കൂടി വന്നു.

എന്നാൽ താൻ പണ്ട് കണ്ട പേളിയല്ല ഇപ്പോൾ, ഒരുപാട് മാറിപ്പോയി എന്ന് ഗോവിന്ദ് പദ്മസൂര്യ പറയുന്നു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ പഴയ കോ ആങ്കറെ കുറിച്ച് ജിപി വാചാലനായത്.

Advertisements

ALSO READ

പ്രതീക്ഷച്ചത് പോലെ ഒന്നും കിട്ടാത്ത സങ്കടത്തിൽ ആലീസ് ദേഷ്യപ്പെട്ട് കതക് അടക്കുന്ന ശബ്ദം മാത്രമാണ് ഞാൻ കേട്ടത് ; വാലന്റൈൻസ് ഡേയ്ക്ക് സംഭവിച്ചതിനെ കുറിച്ച് സജിൻ

ഇന്റസ്ട്രിയിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളെ കുറിച്ച് പറയാൻ ആവശ്യപ്പെട്ടപ്പോഴാണ് പേളിയുടെ പ്രതികാരത്തിന്റെ കഥ ജിപി ആലോചിച്ചത്. അങ്ങനെ ഒരാളുടെ പേര് മാത്രം പറയാൻ പറ്റില്ല, പറഞ്ഞാൽ അത് ഓർത്ത് വച്ച് പ്രതികാരം ചെയ്യുന്ന സുഹൃത്തുക്കൾ തനിക്കുണ്ട് എന്നാണ് ജിപി പറഞ്ഞത്. പ്രത്യേകിച്ചും പേളി മാണി.

പേളി ഗർഭിണിയായ ശേഷവും പ്രസവിച്ച ശേഷം നില ബേബിയെയും കാണാൻ പോകാത്തതിന് എന്നോട് പ്രതികാരം ചെയ്തവളാണ്. ജി പി നിലയെ കാണാൻ പോകുന്നില്ല, ജിപിയും പേളിയും വഴക്ക് എന്ന തരത്തിലൊക്കെ വാർത്തകൾ വന്നപ്പോൾ ഞാൻ പേളിയെ വിളിച്ചു. അവൾ എന്നെ ബ്ലോക്ക് ചെയ്തു. കാണാൻ ചെല്ലാത്തതിന്റെ പ്രതികാരം വീട്ടിയത് അങ്ങനെയാണ്.

ALSO READ

മാനസിക പ്രയാസങ്ങൾ കൂടിയപ്പോൾ മുടി കൊഴിച്ചിൽ അധികമായി, അതുകൊണ്ട് ഒരു മാറ്റമെന്ന് അമ്പിളി ദേവി ; പുതിയ ഹെയർസ്റ്റെയിൽ സൂപ്പർ ആയിട്ടുണ്ടെന്ന് ആരാധകരും

അന്ന് കണ്ടപ്പോൾ പേളിയ്ക്ക് ഒരുപാട് മാറ്റങ്ങൾ വന്നത് പോലെ തോന്നി. പണ്ട് ഞാൻ കണ്ട പേളിയേ അല്ല. ഒരുപാട് പക്വത വന്നത് പോലെ. പല കാര്യങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്യുന്നു. കുഞ്ഞ് ആയ ശേഷം വന്ന മാറ്റമാണോ എന്നറിയില്ല. ചിലപ്പോൾ പ്രായം കൂടുന്നതിന്റേതാവും എന്നും ജിപി തമാശയായി പറയുന്നുണ്ട്.

Advertisement