പ്രതീക്ഷച്ചത് ഒന്നും കിട്ടാത്ത സങ്കടത്തിൽ ആലീസ് ദേഷ്യപ്പെട്ട് റൂമിന്റെ കതക് വലിച്ച് അടച്ചു, പിന്നെ ഉണ്ടായത് ഇങ്ങനെ, അന്ന് സംഭവിച്ചതിനെ കുറിച്ച് സജിൻ

223

എപ്പോഴും സർപ്രൈസുകൾ ഇഷ്ടപ്പെടുന്ന ആളാണ് ആലീസ് ക്രിസ്റ്റി. തനിയ്ക്ക് സർപ്രൈസ് കിട്ടുന്നതിൽ മാത്രമല്ല, മറ്റുള്ളവർക്ക് സർപ്രൈസ് നൽകുന്നതും ആലീസിനെ സംബന്ധിച്ച് വലിയ കാര്യമാണ്. കഴിഞ്ഞ ദിവസം ഭർത്താവ് സജിന് ആലീസ് നൽകിയ പിറന്നാൾ സമ്മാനവും പൊളിയായിരുന്നു. വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ വാലന്റൈൻസ് ഡേയ്ക്ക് തനിയ്ക്കും വലിയ സർപ്രൈസ് സജിൻ നൽകും എന്നാണ് ആലീസ് കരുതിയത്. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. ആലീസിന് സജിൻ നൽകിയ വാലന്റൈൻസ് ഡേ സർപ്രൈസ് വ്യത്യസ്തമായിരുന്നു

വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ വാലന്റൈൻസ് ദിനത്തിൽ സജിൻ തന്നെ ഞെട്ടിയ്ക്കും എന്നാണ് ആലീസ് കരുതിയത്. രാത്രി 12 മണിക്ക് പ്രതീക്ഷിച്ചു, വെറുതേ ഒരു കൈ കൊടുത്ത്, വാലന്റൈൻസ് ഡേ വിഷ് ചെയ്ത് സജിൻ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെയും എന്തോ പ്രതീക്ഷിച്ച് ആലീസ് വീണ്ടും പറഞ്ഞു, ഞാൻ ഷൂട്ടിന് പോവുകായ, ഹാ നീ പോയിക്കോ എന്നായി സജിൻ. പ്രതീക്ഷച്ചത് പോലെ ഒന്നും കിട്ടാത്ത സങ്കടത്തിൽ അവൾ ദേഷ്യപ്പെട്ട് കതക് അടക്കുന്ന ശബ്ദം മാത്രമാണ് ഞാൻ കേട്ടത് എന്ന് സജിൻ പറയുന്നു.

Advertisements

ALSO READ

മാനസിക പ്രയാസങ്ങൾ കൂടിയപ്പോൾ മുടി കൊഴിച്ചിൽ അധികമായി, അതുകൊണ്ട് ഒരു മാറ്റമെന്ന് അമ്പിളി ദേവി ; പുതിയ ഹെയർസ്റ്റെയിൽ സൂപ്പർ ആയിട്ടുണ്ടെന്ന് ആരാധകരും

ഒടുവിൽ അലീസിന് ഒരു സർപ്രൈസ് ഒരുക്കാം എന്ന് സജിൻ തീരുമാനിച്ചു. അതിനായി സഹോദരി കുക്കുവിനൊപ്പം പോയി പതിനഞ്ച് സാരികളും (ആലീസിന് ഏറ്റവും ഇഷ്ടമുള്ള വേഷം സാരിയാണ്) ഒരു മോതിരവും വാങ്ങി. രാത്രി ഷൂട്ടിങ് കഴിഞ്ഞ് റൂമിൽ എത്തുമ്പോൾ ആലീസിനെ ഞെട്ടിക്കാനായിരുന്നു സജിന്റെ പ്ലാൻ.

ഷൂട്ടിങ് കഴിഞ്ഞ് എത്തിയ ക്ഷീണവും നല്ല ഉറക്കവും കാരണം ആലീസിന്റെ മുഖത്ത് ഒരു സന്തോഷം ഉണ്ടായിരുന്നില്ല. പോരാത്തതിന് വാലന്റൈൻസ് ദിനമായി സജിൻ ഒന്നും വാങ്ങി കൊടുക്കാത്തതിന്റെ ദേഷ്യവും. ഒടുവിൽ സജിൻ സോപ്പിട്ട് ആലീസിനെയും കൂട്ടി ഒരു റസ്റ്റോറന്റിൽ പോയി. അവിടെ വച്ച് മോതിരം സമ്മാനിച്ചു. പക്ഷെ മോതിരം കണ്ടിട്ടും ആലീസിന്റെ മുഖത്ത് തെളിച്ചമില്ലായിരുന്നു. മോതിരം മാത്രമേ ഉണ്ടാകൂ എന്നാണ് ആലീസ് കരുതിയത്.

ALSO READ

ചൂഷണങ്ങൾ എല്ലാ മേഖലകളിലുമുണ്ട്, അതിനെതിരെയുള്ള കരുതൽ നമ്മുടെ ഭാഗത്തുനിന്നും വേണം : ശ്രദ്ധ നേടി ഐശ്വര്യ

തിരിച്ച് റൂമിലെത്തിക്കുമ്പോൾ സാരി കൊണ്ട് ബെഡ് അലങ്കരിക്കണം എന്ന് അവിടെയുള്ള ഒരാളെ ഏൽപിച്ചിട്ടാണ് സജിൻ പോയത്. ഉറക്കച്ചടവിൽ റൂമിലെത്തിയ ആലീസ് ബെഡ്ഷീറ്റ് മാറ്റി നോക്കുമ്പോൾ കാണുന്നത് കുറേ സാരികൾ നിരത്തി വച്ചിരിയ്ക്കുന്നതാണ്. സത്യത്തിൽ അപ്പോഴാണ് ആലീസിന്റെ മുഖം ഒന്ന് തെളിഞ്ഞു കണ്ടത്.

 

Advertisement