ശ്രീനാഥുമായുള്ള വിവാഹത്തിന് വേണ്ടി ഞാൻ എത്ര പേരെ തേച്ചു, എന്നിട്ട് യാതൊരു കുലുക്കവും ഇല്ലാതെ കല്യാണം കഴിക്കാൻ പോകുന്നു എന്ന് പറയുന്നോ മനുഷ്യാ; സ്വാസിക ചോദിച്ചത് കേട്ടോ

2540

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന, മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക വിജയ്. സിനിമയൂലെയാണ് അഭിനയ രംഗത്ത് എത്തിയതെങ്കിലും സീത എന്ന മിനിസ്‌ക്രീൻ പരമ്പരയിലൂടെ ആാണ് സ്വാസിക ഏറെ ശ്രദ്ധിക്കപ്പെട്ടത്.

പരമ്പരയിൽ സീതയായി സ്വാസികയും ഇന്ദ്രനായി ഷാനവാസ് ഷാനുവും മികച്ച പ്രകടനമാണ് നടത്തിയത്. അമൃത ടീവിയിലെ റെഡ് കാർപ്പറ്റ് എന്ന പരിപാടി അവതരിപ്പിക്കുന്നതും സ്വാസികയാണ്. ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ശ്രീനാഥ് ആയിരുന്നു കഴിഞ്ഞ ദിവസത്തെ അതിഥി.

Advertisements

സംസാരത്തിനിടയിലാണ് വിവാഹിതനാകാൻ പോകുന്നു എന്ന് ശ്രീനാഥ് വ്യക്തമാക്കിയത്. കല്യാണം പെട്ടന്ന് ഉണ്ടാവും എന്ന് ശ്രീനാഥ് പറഞ്ഞപ്പോൾ എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ എന്ന് സ്വാസിക തമാശയായി ചോദിക്കുകയായിരുന്നു. ശ്രീനാഥുമായുള്ള വിവാഹത്തിന് വേണ്ടി ഞാൻ സിനിമയിൽ എത്ര പേരെ തേച്ചു.

എന്നിട്ട് യാതൊരു കുലുക്കവും ഇല്ലാതെ, കല്യാണം കഴിക്കാൻ പോകുന്നു എന്ന് പറയുന്നോ മനുഷ്യാ എന്നായിരുന്നു സ്വാസികയുടെ പ്രതികരണം. ശ്രീനാഥിന്റെ വിവാഹം ഈ വർഷം തന്നെ ഉണ്ടാവും. വീട്ടുകാർ എല്ലാം പറഞ്ഞ് ഉറപ്പിച്ചതാണ്.

Also Read
അതല്ലാം മനുഷ്യന്റെ പ്രാഥമികാവശ്യങ്ങൾ ആണ്, മൂത്രം ഒഴിക്കാതിരിക്കാൻ വെള്ളം കുടിക്കാതിരിക്കുക എന്നതിനേക്കാൾ ഭീകരമായ ഒന്ന് വേറെയില്ല: ശ്രിന്ദ

വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിയെ കുറിച്ച് ചോദിച്ചപ്പോൾ, അത് സസ്പെൻസ് ആണ് എന്നാണ് ശ്രീനാഥ് പറഞ്ഞത്. നടി എന്നതിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് സ്വാസിക. അടുത്തിടെ താൻ ജനുവരിയിൽ വിവാഹിതയാകുമെന്ന് സ്വാസിക പറഞ്ഞിരുന്നു. ആരെയാണ് വിവാഹം ചെയ്യാൻ പോകുന്നത് എന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല.

വിവാഹം ഉടൻ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ വിവാഹം എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നാണ് ഒരു അഭിമുഖത്തിൽ സ്വാസിക പറഞ്ഞത്. ഇപ്പോൾ മനംപോലെ മംഗല്യം എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് സ്വാസിക.

സീരിയലിലെ നായകൻ നടൻ പ്രേമിനൊപ്പമുള്ള സ്വാസികയുടെ റീൽസെല്ലാം സോഷ്യൽമീഡിയയിൽ വൈറലാ കാറുണ്ട്. മറാത്തി സീരിയലിന്റെ റീമേക്കായ മനംപോലെ മംഗല്യത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

മലയാള സിനിമയിലെ അസ്ഥാന തേപ്പുകാരിളില്‍ ഒരാളാണെന്നാണ് സ്വാസിക അറിയപ്പെടുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലെ തേപ്പുകാരിയുടെ റോള്‍ കാരണം യഥാര്‍ത്ഥ ജീവിതത്തിലും സ്വാസിക ഒരുപാട് കളിയാക്കലുകള്‍ കേട്ടിട്ടുണ്ട്. റെഡ് കാര്‍പെറ്റിന്റെ ഫ്‌ളോറില്‍ ശ്രീനാഥിന്റെ കല്യാണക്കാര്യം പറഞ്ഞപ്പോള്‍ അതൊരു സ്വയം ട്രോള്‍ ആയി ഏറ്റെടുക്കുകയായിരുന്നു നടി.

Also Read
നെയ്യാറ്റിൻകര ഗോപനായി ആടി തിമിർത്ത് തിയേറ്ററുകളിൽ ആരവം തീർത്ത് മോഹൻലാൽ, ‘ആറാട്ട്’ അതിഗംഭീരമെന്ന് റിപ്പോർട്ടുകൾ

Advertisement