Home Entertainment

ദിലീപേട്ടനെ വലവീശിപ്പിടിച്ച് കാവ്യ ചേച്ചിയുടെ ജീവിതം തകർക്കാൻ പോവുക ആണെന്നായിരുന്നു പറഞ്ഞത്, ഇല്ലാത്ത കാര്യം പറയുമ്പോൾ അതങ്ങനെ വിടാൻ പാടില്ലല്ലോ: ഗായത്രി സുരേഷ്

185

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌നാപ്യാരി എന്ന സിനിമയിലൂടെ എത്തിയ ആരാധകരുടെ മനം കവർന്ന താരം പിന്നീട് തെന്നിന്ത്യൻ സിനിമയിലെ തന്നെ ശ്രദ്ധേയയായ താരമായി മാറുകയായിരുന്നു.

അതേ സമയം ഗായത്രി സുരേഷിന്റെ അഭിമുഖങ്ങളും പോസ്റ്റുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. തന്നെക്കുറിച്ചുള്ള രസകരമായ ട്രോളുകൾ പങ്കിട്ടും താരമെത്താറുണ്ട്. പോസിറ്റീവായ ട്രോളുകൾ താൻ ആസ്വദിക്കാറുണ്ട്.

Advertisements

ട്രോളുകളിലെ അതിര് കടക്കുന്ന പരിഹാസം കണ്ടതായി നടിക്കാറില്ലെന്നും താരം പറയുന്നു. ട്രോളുകളിലൂടെയുള്ള പരിഹാസം അതിര് കടന്നപ്പോഴായിരുന്നു ഗായത്രി സുരേഷ് മുഖ്യമന്ത്രിക്ക് മുന്നിൽ പുതിയൊരു അഭ്യർത്ഥന വെച്ചത്. ട്രോളുകൾ നിരോധിക്കണം, വീഡിയോകളുടെ കമന്റ് സെക്ഷൻ ഓഫാക്കിയിടണം, അനുവാദമില്ലാതെ വീഡിയോയും ചിത്രങ്ങളും പകർത്തുന്നത് നിരോധിക്കണം എന്നുമായിരുന്നു താരം ആവശ്യപ്പെട്ടത്.

Also Read
ശ്രീനാഥുമായുള്ള വിവാഹത്തിന് വേണ്ടി ഞാൻ എത്ര പേരെ തേച്ചു, എന്നിട്ട് യാതൊരു കുലുക്കവും ഇല്ലാതെ കല്യാണം കഴിക്കാൻ പോകുന്നു എന്ന് പറയുന്നോ മനുഷ്യാ; സ്വാസിക ചോദിച്ചത് കേട്ടോ

ദിലീപിനെ വലവീശിപ്പിടിച്ച് കാവ്യ മാധവന്റെ ജീവിതം തകർക്കാൻ പോവുകയാണ് ഗായത്രി എന്ന തരത്തിലുള്ള കുപ്രചാരണങ്ങളും സോഷ്യൽ മീഡിയയിലൂടെ നടന്നിരുന്നു. ഇല്ലാത്ത കാര്യം ഉണ്ടാക്കി പറയുമ്പോൾ അതങ്ങനെ വളരേണ്ട കാര്യമില്ലല്ലോ, അതാണ് അന്ന് കൃത്യമായി പ്രതികരിച്ചതെന്ന് ഗായത്രി പറയുന്നു. ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ഗായത്രി മനസുതുറന്നത്.

ദിലീപേട്ടനെ വലവീശിപ്പിടിച്ച് കാവ്യ ചേച്ചിയുടെ ജീവിതം തകർക്കാൻ പോവുകയാണെന്നായിരുന്നു പറഞ്ഞത്. അവരെ എനിക്ക് അറിയുക പോലുമില്ല. ദിലീപേട്ടന്റെ സിനിമകൾ ഇഷ്ടമാണ് അദ്ദേഹത്തിന് ഒപ്പമുള്ള സിനിമ സ്വപ്നമായി കൊണ്ടുനടക്കുന്നയാളാണ് ഞാൻ.

അങ്ങനെയുള്ള എന്നെക്കുറിച്ചാണ് കുപ്രചാരണം നടന്നതെന്ന് ഗായത്രി സുരേഷ് ലൈവിലൂടെ പ്രതികരിച്ചിരുന്നു. രണ്ട് യൂട്യൂബ് ചാനലുകളിലൂടെയായാണ് അത് പ്രചരിച്ചത്. കാവ്യ ചേച്ചിയുടെ ജീവിതം തകർക്കാനായി ഞാനിനി ദിലീപേട്ടന്റെ വീട്ടിൽ പോവുകയാണെന്നായിരുന്നു അവരുടെ കണ്ടെത്തൽ. ഞാൻ ദിലീപേട്ടനെ വലവീശിപ്പിടിച്ചു എന്നൊക്കെയാണ് പറഞ്ഞത്.

എനിക്ക് ദിലീപേട്ടനെ പേഴ്സണലി അറിയുക പോലുമില്ലെന്നും ഗായത്രി പറയുന്നു. ബാക്കിയൊക്കെ ഞാൻ പറഞ്ഞതാണ്. പ്രണവ് മോഹൻലാലിന്റെ കാര്യം ഞാൻ പറഞ്ഞതാണ്. ആക്സിഡന്റ് ഉണ്ടായതാണ്. അതൊക്ക ഉള്ള കാര്യമാണ്. ഇല്ലാത്ത കാര്യം ഉണ്ടാക്കി പറയുമ്പോൾ അതങ്ങനെ വളരാൻ പാടില്ലാല്ലോ, അതാണ് ഞാൻ ലൈവിൽ വന്നിട്ട് ആ 2 ചാനലിന്റേയും പേരെടുത്ത് പറഞ്ഞത്.

Also Read
നവംബറിൽ വിവാഹം കഴിഞ്ഞതാണ്, ഇതുവരെ പുറത്തറിയിക്കാതെ ഇരുന്നതിന് ഒരു കാരണം ഉണ്ട്: താൻ വീണ്ടും വിവാഹം കഴിച്ച വിവരം വെളിപ്പെടുത്തി നടി അഞ്ജലി നായർ

പിന്നെ ഞാൻ നോക്കിയപ്പോൾ ഒരാൾ വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്. മറ്റേ പേജ് തന്നെ കാണാനില്ല.
ജൂനിയർ കങ്കണയെന്ന തരത്തിലും ഗായത്രിയെ വിശേഷിപ്പിക്കുന്നുണ്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോഴും ഗായത്രി പ്രതികരിച്ചിരുന്നു. അത്രയ്ക്ക് ഓൺ ദ ഫേസായി ഞാൻ പറയാറില്ല. കുറച്ച് ലാഘവത്തോടെയാണ് ഞാൻ പറയാറുള്ളത്.

അവർ കുറച്ചൂടെ സ്ട്രയ്റ്റ് ഫോർവേഡായും ഒക്കെയല്ലേ പറയാറ്. നല്ലത് എനിക്കിഷ്ടമുള്ള നടിയാണ് കങ്കണ. നല്ല ഫാഷൻ സെൻസും ഡ്രസിംഗ് സെൻസുമൊക്കെയാണ് അവരുടേതെന്നും ഗായത്രി സുരേഷ് പറയുന്നു.

Advertisement