മുരളി ഗോപി എഴുതുന്ന മമ്മൂട്ടി ചിത്രം ഒരുക്കുന്നത് പുതുമുഖം, നവാഗത സംവിധായകനെ പരിചയപ്പെടുത്തി മുരളി ഗോപി

32

മുരളി ഗോപിയുടെ രചനയിൽ ഒരുങ്ങുന്ന ഒരു മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ്. അങ്ങനെ ഒരു ചിത്രത്തെപ്പറ്റി ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ആരാധകർ ഏറെ ആകാംക്ഷയിലാണ്.

ഇപ്പോഴിതാ താൻ എഴുതുന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മുരളി ഗോപി. നവാഗതനായ ഷിബു ബഷീറാണ് ചിത്രത്തിന്റെ സംവിധായകൻ. നവാഗത സംവിധായകൻ ഷിബു ബഷീറിനൊപ്പം. എന്റെ സ്‌ക്രിപ്പിറ്റിലെ മമ്മൂട്ടി സിനിമ സംവിധാനം ചെയ്യുന്നത് ഇദ്ദേഹമാണ് എന്നായിരുന്നു മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.

Advertisements

അതേ സമയം നടനും നിർമ്മാതാവുമായ വിജയ് ബാബുവായിരുന്നു ഈ ചിത്രം പ്രഖ്യാപിച്ചത്. നവാഗതനായ ഷിബു ബഷീറാണ് ചിത്രത്തിന്റെ സംവിധായകൻ. ബി ഉണ്ണികൃഷ്ണന്റെ അസിസ്റ്റന്റായി നിരവധി സിനിമകളിൽ ഷിബു പ്രവർത്തിച്ചിട്ടുണ്ട്. വലിയൊരു സ്വപ്നം നടക്കാൻ പോകുകയാണ്. ഫ്രൈഡേ ഫിലിം ഹൗസ് ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ സിനിമ എന്നാണ് വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചത്.

മുരളി ഗോപി, മമ്മൂട്ടി എന്നിവർക്കൊപ്പമുള്ള വിജയ് ബാബുവിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. അതേസമയം പൃഥ്വിരാജിന്റെ സംവിധാനത്തിലും മമ്മൂട്ടിക്കായി ഒരു സിനിമ എഴുതാനുള്ള തയ്യാറെടുപ്പിലാണ് മുരളി ഗോപി. ട്രിബ്യൂട്ട് ടു ദി മെഗാസ്റ്റാർ ആയിരിക്കും അത്. ഇപ്പോൾ ഞങ്ങൾ കമ്മിറ്റ് ചെയ്ത സിനിമകൾ കഴിഞ്ഞാൽ അത് ചെയ്യാം എന്നാണ് പ്ലാൻ, എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.

മുരളി ഗോപിയുടേതായി നിരവധി പ്രോജക്ടുകളാണ് ഇപ്പോൾ ഒരുങ്ങുന്നത്. പൃഥ്വിരാജ് നായകനാകുന്ന രതീഷ് അമ്പാട്ട് ചിത്രം തീർപ്പിന്റെ തിരക്കഥ മുരളിയുടേതാണ്. അതിനുശേഷം മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാനും മുരളിയുടേതായി ഒരുങ്ങുന്നുണ്ട്.

Advertisement