കല്ല്യാണം എന്നെഴുതിയാൽ 20 പേർക്കേ പറ്റൂ, സത്യപ്രതിജ്ഞ എന്നായാൽ 750 പേർക്ക് പങ്കെടുക്കാമല്ലോ; കോപ്പിപേസ്റ്റ് മെസ്സേജുമായി ഇടതുമുന്നണിയെ പരിഹസിച്ച് രഞ്ജിനി ഹരിദാസ്

136

മലയാളത്തിലെ അവതാരക സങ്കൽപ്പങ്ങളെയെല്ലാം മാറ്റി മറിച്ച അവതാരകയായിരുന്നു രഞ്ജിനി ഹരിദാസ്.
അവതാരകയിൽ നിന്നും സിനിമാഭിനയത്തിലേക്കും ചുവടുവെച്ച രഞ്ജിനിക്ക് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ 500 പേരെ പങ്കെടുപ്പിച്ച് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുമെന്ന തീരുമാനത്തെ പരിഹസിച്ച് രംഗത്ത് എത്തയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്.

ഇൻസ്റ്റഗ്രാമിലൂടെയാണ് രഞ്ജിനി ഹരിദാസ് പരിഹാസ പോസ്റ്റുമായി എത്തിയത്. ഒരു കഥ പറഞ്ഞുകൊണ്ടാണ് രഞ്ജിനി സർക്കാരിനെ പരിഹസിക്കുന്നത്. തന്റെ സുഹൃത്ത് മകളുടെ കല്ല്യാണം ക്ഷണിക്കാനായി വീട്ടിൽ വന്നിരുന്നുവെന്നും കല്ല്യാണക്കുറി വായിച്ചപ്പോൾ താൻ ഞെട്ടിയെന്നും രഞ്ജിനി പറയുന്നു.

Advertisements

എന്റെ മകളുടെ സത്യപ്രതിജ്ഞക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്നാണ് കത്തിൽ എഴുതിയിരുന്നത്. എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ അവർ പറയുകയാണ്. കല്ല്യാണം എന്നെഴുതിയാൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാൻ പറ്റൂ. സത്യപ്രതിജ്ഞയാകുമ്പോൾ 750 പേർക്ക് വരെ പങ്കെടുക്കാമെന്നാണ് രഞ്ജിനി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്.

അതേ സമയം ഇത് കഴിഞ്ഞ ദിവസങ്ങളിൽ വാട്ട്‌സാപ്പും ഫേസ്ബുക്കുമടക്കമുള്ള സോഷ്യൽ മീഡിയകളിൽകറങ്ങി നടക്കുന്ന ഒരു കോപ്പി പേസ്റ്റ് കണ്ടന്റാണ്. അത് കോപ്പി ചെയ്താണ് രഞ്ജിനി ചരിത്രവിജയം നേടിയ ഇടതുമുന്നണിയെ പരിഹസിച്ച് എത്തിയത്.

എന്തുകൊണ്ടാണ് സത്യപ്രതിജ്ഞ ഓൺലൈനായി നടത്താത്തതെന്നും ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു പരിപാടി നടത്തുന്നതിനെ എങ്ങനെ സാധൂകരിക്കുമെന്നും രഞ്ജിനി ചോദിക്കുന്നുണ്ട്. നേരത്തേ നടി പാർവതി തിരുവോത്തും സത്യപ്രതിജ്ഞാ ചടങ്ങിന് എതിരെ വിമർശനവുമായി രംഗത്തു വന്നിരുന്നു. സർക്കാരിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണെന്ന് പാർവതി ട്വിറ്ററിലെഴുതി.

Advertisement