പൃഥ്വിരാജിന്റെ രണ്ടാം ചിത്രം എമ്പുരാൻ ആയിരിക്കില്ല, എമ്പുരാന് മുമ്പ് മറ്റൊരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി പൃഥ്വി, കട്ടവെയിറ്റിങ്ങിൽ ആരാധകർ

11

മലായള സിനിമയിലെ ശക്തനായ നടനും നിർമ്മാതാവും സംവിധായകനും ആണ് യൂത്ത് ഐക്കൺ എന്നറിയപ്പെടുന്ന യുവസൂപ്പർതാരം പൃഥ്വിരാജ്. നായകനെന്ന നിയലയിൽ നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച പൃഥ്വിരാജ് തമിഴിലും ബോളിവുഡിലും എല്ലാം തന്നെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

അഭിനയത്തോടൊപ്പം തന്നെ സിനിമാ നിർമ്മാണവും മുന്നോട്ടു കൊണ്ടു പോയിരുന്ന പൃഥ്വി അടുത്തിടെയാണ് സംവിധാനത്തിലേക്കും തിരിഞ്ഞത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ലൂസീഫർ എന്ന സിനിമയിലൂടെ ആയിരുന്നു സംവിധാന രംഗത്തേക്ക് ഉള്ള പൃഥ്വിരാജിന്റെ അരങ്ങേറ്റം.

Advertisement

സ്റ്റീഫൻ നെടുമ്പുള്ള എന്ന വേഷത്തിലൂടെ മോഹൻലാൽ തകർത്താടിയ ലൂസിഫർ മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്തിരുന്നു. മരളി ഗോപി രചന നിർവ്വഹിച്ച ലൂസിഫറിൽ മോഹൻലാലിന് ഒപ്പം ബോളിവുഡ് താരം വിവേക് ഒബ്‌റോയി, മഞ്ജു വാര്യർ, ടോവിനോ തോമസ്, പൃഥ്വിരാജ് എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

അതേ സമയം ലൂസിഫറിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ ഇതിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ പൃഥ്വിരാജും മുരളി ഗോപിയും പ്രഖ്യാപിച്ചിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് പ്രതിസന്ധി മൂലം വൈകിയിരിക്കുകയാണ്.

ഇപ്പോഴിതാ എമ്പുരാന് മുൻപേ മറ്റൊരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നുമാണ് ഇങ്ങനെയൊരു സൂചന ലഭിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും ഷൂട്ട് ചെയ്യാൻ സാധിക്കുന്ന ഒരു ചെറിയ ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ കഥാ തന്തു ലഭിച്ചത് മകൾ അലംകൃതയുടെ കുറിപ്പുകളിൽ നിന്നാണെന്നും പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നു.

മകൾ കുറിച്ച ഒരു ചെറിയ കഥാ തന്തുവിന്റെ ചിത്രവും പോസ്റ്റിനു ഒപ്പം ചേർത്ത പൃഥ്വിരാജ്, അതാണ് ഈ ലോക്ക് ഡൗണിൽ താൻ കേട്ട ഏറ്റവും മനോഹരമായ കഥാ തന്തു എന്നും പറയുന്നു. പക്ഷെ ആ കഥാ തന്തു വച്ചൊരു ചിത്രം ഉണ്ടാക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ സാധ്യമല്ല എന്നിരിക്കെ താൻ മറ്റൊരു തിരക്കഥയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നും ഒരിക്കൽ കൂടി ക്യാമറക്ക് പിന്നിൽ എത്താൻ നേരമായി എന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

അതിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും എന്നും പൃഥ്വിരാജ് പറയുന്നു. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ്, ഷാജി കൈലാസ് ഒരുക്കുന്ന കടുവ, രതീഷ് അമ്പാട്ട് ഒരുക്കുന്ന തീർപ്പ്, ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതം എന്നിവയാണ് പൃഥ്വിരാജ് അഭിനയിക്കുന്ന പുതിയ സിനിമകൾ.

അതേ സമയം ഏംബുരാന് മുമ്പ് പുതിയ ചിത്രം ഒരുക്കുകയാണെങ്കിൽ അതിൻ നായകൻ ആരായിരുക്കും എന്നുള്ള കാര്യങ്ങൾ വ്യക്തമാല്ല. ഏതായും പൃഥിരാജിന്റെ പുതിയ വാക്കുകൾക്കായി കട്ട വെയിറ്റിങ്ങിലാണ് ആരാധകർ.

Advertisement