ADVERTISEMENT
Home Entertainment

എന്നും അച്ഛന്റെ കുഴിമാടത്തിനരികെ ഇരിക്കുമ്പോൾ ഒരു കാറ്റ് വരും, ആ കാറ്റിനു അച്ഛന്റെ മണമാണ് , ഒരച്ഛനും മകളെ ഇതുപോലെ സ്‌നേഹിച്ചിട്ട് ഉണ്ടാവില്ല: സങ്കത്തോടെ മണിച്ചേട്ടന്റെ മകൾ

445
ADVERTISEMENT

മലയാള സിനിമയുടെ പ്രയപ്പെട്ട താരമായിരുന്ന കലാഭവൻ മണിയെന്ന മണി നാദം നിലച്ചിട്ട് ഇക്കഴിഞ്ഞ മാർച്ചിൽ അഞ്ചു വർഷങ്ങൾ പിന്നിട്ടിരുന്നു. എന്നിരുന്നാലും കലാഭവൻ മണിയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. മണിയുടെ വിയോഗം ആരാധകർക്ക് ഇന്നും ഒരു വിങ്ങലാണ്.

സ്‌നേഹത്തോടൊപ്പം പ്രേക്ഷകർ ബഹുമാനിക്കുകയും കൂടെ ചെയ്തിരുന്നു കലാഭവൻ മണിയെ. ഇന്നും അദ്ദേഹത്തിന് ആരാധകർ നിരവധിയാണ്. ഒരു നടനായും, മിമിക്രി കലാകാരനായും, ഗായകനായും എല്ലാം താരം തിളങ്ങി നിന്നിരുന്നു. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും താരം സജീവമായിരുന്നു.

ADVERTISEMENT

മിമിക്രി രംഗത്ത് നിന്നുമായിരുന്നു മണി സിനിമയിലേക്ക് എത്തിയത്. മമലയാള സിനിമയിൽ ചിരിയുടെയും വില്ലത്തരങ്ങളുടെയും സമ്മേളനമായിരുന്നു ഓരോ കലാഭവൻ മണി കഥാപാത്രങ്ങളും. മലയാളത്തിന് പുറമേ തമിഴിലും മണി ശക്തമായി വേഷങ്ങൾ ചെയ്തിരുന്നു.

Also Read:
മോഹൻലാലിനോട് അങ്ങനെ ചെയ്യാൻ കഴിയില്ല; കമലദളത്തിൽ അഭിനയിക്കാൻ കിട്ടി വേഷം ആന്റണി പെരുമ്പാവൂർ ഉപേക്ഷിച്ചു, സംഭവം ഇങ്ങനെ

ഇപ്പോഴിത് കലാഭവൻ മണിയുടെ മകൾ അച്ഛനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.

മണിയുടെ മകൾ ശ്രീലക്ഷ്മിയുടെ വാക്കുകൾ:

എനിക്ക് ഇപ്പോഴും അച്ഛൻ മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, ഞാൻ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന സമയത്താണ് അച്ഛൻ മരണപ്പെടുന്നത്. ആ വേദനയിൽ ആണ് ഞാൻ പരീക്ഷ എഴുതിയത്. ഞാൻ ഒരു ഡോക്ടർ ആകണം എന്നതാണ് അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം.

അച്ഛൻ മരിച്ചിട്ട് ഇത്രയും നാളുകൾ കഴിഞ്ഞിട്ടും മണി എന്ന് കേട്ടാൽ എന്റെ അമ്മയുടെ കണ്ണുകൾ നിറയും. എന്റെ അച്ഛാ എന്തിനായിരുന്നു ഇത്ര തിടുക്കം, എങ്ങോട്ടാണ് അച്ഛൻ പോയത്, ഈ മകളുടെ സങ്കടം അച്ഛൻ കാണുന്നുണ്ടോ.

Also Read:
ബ്രാഹ്മണനായ അജിത്തും ക്രിസ്ത്യാനിയായ ശാലിനിയും ഒന്നിച്ചത് പൊരിഞ്ഞ പ്രണയത്തിന് ഒടുവിൽ, മക്കളെ വളർത്തുന്നത് മതമില്ലാതെ, ഏവരെയും അസൂയപ്പെടുത്തി താരദമ്പതികളുടെ ജീവിതം ഇങ്ങനെ >

എന്നും അച്ഛന്റെ ബലി കുടീരത്തിൽ ഇരിക്കുമ്പോൾ ഒരു കാറ്റ് വരും, ആ കാറ്റിനു അച്ഛന്റെ മണമാണ്
ഒരച്ഛനും മകളെ ഇതുപോലെ സ്‌നേഹിച്ചിട്ട് ഉണ്ടാവില്ല. ഒരു ഭർത്താവ് ഭാര്യയെ ഇതുപോലെ സ്‌നേഹിച്ചിട്ട് ഉണ്ടാകില്ല. ഒരു കൂട്ടുകാരനും ഇതുപോലെ സുഹൃത്തുക്കളെ ഇഷ്ടപ്പെട്ടു കാണില്ല. ഒരു സഹോദരനും ഇതുപോലെ മിത്രങ്ങളെ സ്‌നേഹിച്ചു കാണില്ല. തൻറെ അച്ഛൻ അല്ലാതെ. അദ്ദേഹം കൂടെ ഇല്ല എന്നുള്ളത് വിശ്വസിക്കാൻ കഴിയുന്നില്ല.

തന്റെ പത്താം ക്ലാസ് പരീക്ഷ തുടങ്ങാൻ കുറച്ചു ദിവസങ്ങൾ ബാക്കി നിൽക്കെ ആണ് ആ വേർപാട് സംഭവിക്കുന്നത്. പരീക്ഷ തുടങ്ങുന്നതിന് കുറച്ചു നാൾ മുന്നേ തന്നെ അച്ഛൻ ഒരു കാര്യം പറഞ്ഞിരുന്നു. അച്ഛൻറെ സമയത്ത് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. കോപ്പി അടിച്ചിട്ടും പത്താം ക്ലാസിൽ ജയിച്ചതും ഇല്ല. പക്ഷേ, മോൾ നന്നായി പഠിക്കണം.

Also Read:
കസേരയിൽ നിന്നും എഴുന്നേറ്റ് സ്ത്രീകളെ തൊഴുത് വണങ്ങുന്ന ഒരേയൊരു സൂപ്പർതാരം, തന്നെ അത്ഭുതപ്പെടുത്തിയ ആ വമ്പൻ നടൻ ആരെന്ന് വെളിപ്പെടുത്തി നയൻതാര

പഠിച്ചു മിടുക്കി ആവണം. എന്നിട്ട് ഒരു ഡോക്ടറാകണം. അതു കഴിഞ്ഞാൽ അച്ഛൻ ചാലക്കുടിയിൽ ഒരു ആശുപത്രി ഇട്ടു തരും. അവിടെ സൗജന്യമായി പാവങ്ങളെ ചികിത്സിക്കണം എന്നൊക്കെ പറയുമായിരുന്നു. മോനെ എന്നായിരുന്നു അച്ഛൻ തന്നെ വിളിച്ചിരുന്നത്. വീട്ടിൽ വന്നു കഴിഞ്ഞാൽ അച്ഛൻ പാട്ടു പാടി കൊണ്ടിരിക്കും. അതല്ലെങ്കിൽ പാട്ടു കേൾക്കുകയോ ആവും.

അച്ഛനു കുടുംബത്തേക്കാൾ ഇഷ്ടം കൂട്ടുകാരെ ആണെന്നൊക്കെ ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ ഒരിക്കലും തനിക്ക് തോന്നിയിട്ടില്ല. കുടുംബം കഴിഞ്ഞിട്ടേ അച്ഛന് എന്തും ഉണ്ടായിരുന്നുള്ളൂ. ചാലക്കുടിയും അവിടുത്തെ മനുഷ്യരും അച്ഛൻറെ പ്രിയപ്പെട്ടവരായിരുന്നു. അച്ഛൻ വന്നു കഴിഞ്ഞാൽ എല്ലായിടത്തും ഒരു ഉത്സവ ബഹളമാണ്. ഇപ്പോൾ ആളനക്കമൊന്നുമില്ല. വളരെ നന്നായി പാചകം ചെയ്യുമായിരുന്നു അച്ഛൻ.

കുടുംബത്തിൽ എന്ത് വിശേഷം ഉണ്ടെങ്കിലും അച്ഛൻറെ വക പ്രത്യേക പാചകം ആകും. നല്ല കൈപ്പുണ്യം ഉണ്ടായിരുന്നു. തനിക്കിഷ്ടപ്പെട്ട മാമ്പഴ കൂട്ടാൻ അച്ഛൻ ഉണ്ടാക്കി തരുമായിരുന്നു എന്ന് ശ്രീലക്ഷ്മി പറയുന്നു. അച്ഛൻ വളരെ നന്നായി ചിത്രങ്ങൾ വരയ്ക്കും ആയിരുന്നു. അതങ്ങനെ അധികമാർക്കും അറിയില്ല. ചിലപ്പോൾ തിരക്കായതിനാൽ ആവും സിനിമയിൽ കൂടെയുണ്ടായിരുന്നവർ ഒന്നും വിളിക്കാറില്ല.

ദിലീപ് അങ്കിൾ ഇടയ്‌ക്കൊക്കെ വിളിക്കും. വലിയ ആശ്വാസം ആണ് അത്. ഇടയ്ക്ക് ഒരു ദിവസം വീട്ടിൽ വന്നിരുന്നു അദ്ദേഹം. കുറെ സംസാരിച്ചു. എന്നെ ആശ്വസിപ്പിച്ച് ഒക്കെ ആണ് അദ്ദേഹം പോയത്. അച്ഛൻ പോയതിനു ശേഷം അമ്മ അങ്ങനെ വീടുവിട്ട് പുറത്തിറങ്ങിയിട്ടില്ല. ആരെങ്കിലും അച്ഛൻറെ പേര് പറഞ്ഞാൽ അപ്പോൾ അമ്മ സങ്കടം തുടങ്ങും. ഇത്ര തിടുക്കത്തിൽ തങ്ങളെ വിട്ടു എങ്ങോട്ടാണ് പോയത് എന്ന് ഓർക്കും എപ്പോഴു എന്നായിരുന്നു ശ്രീലക്ഷ്മിയുടെ വാക്കുകൾ.

അതേ സമയം മണിയുടെ വിയോഗത്തെ സംബന്ധിച്ചു നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിലെ ദുരൂഹതകൾ ഇനിയും അവസാനിച്ചിട്ടില്ല. മണി പോയതോടെ തങ്ങളുടെ കുടുംബം തികച്ചും നാഥനില്ലാത്ത അവസ്ഥയിൽ ആയെന്നു കലാഭവൻ മണിയുടെ അനിയനും നടനും അധ്യാപകനുമായ ആർ എൽ വി രാമകൃഷ്ണൻ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ADVERTISEMENT