ചേച്ചിക്ക് എന്നോട് ശരിക്കും എന്താണ് വൈരാഗ്യം, ലൈവിൽ മൃദുല വിജയിയോട് റബേക്ക സന്തോഷ്; താരങ്ങളുടെ മറുപടി കേട്ടോ

39

മലയാളം ടെലിവിഷൻ പരമ്പരകളിലൂടെ തിളങ്ങി നിൽക്കുന്ന താര സുന്ദരിമാരാണ് മൃദുല വിജയിയും റബേക്ക സന്തോഷും. കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യാ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ റബേക്ക സന്തോഷ് അവതാരകയായും തിളങ്ങിയിട്ടുണ്ട്. ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷക പ്രീതി നേടിയ മൃദുല സ്റ്റാർ മാജിക് ഷോയിലെ ശ്രദ്ധേയ സാന്നിധ്യമാണ്.

ബാല്യകാലം മുതൽക്കെ മലയാള മിനിസ്‌ക്രീനിൽ സജീവമായിരുന്ന താരമാണ് റബേക്ക. തൃശൂർ സ്വദേശിനിയാണ് താരം. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത മിഴി രണ്ടിലും, സ്നേഹക്കൂട് തുടങ്ങിയ പരമ്പരകളിലാണ് റബേക്ക കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. എന്നാൽ ഏഷ്യാനെറ്റിലെ കസ്തൂരിമാനായിരുന്നു താരത്തിന്റെ കരിയർ ബ്രേക്ക് പരമ്പര.

Advertisement

ഒരു തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മൃദുല വിജയ്. നിരവധി ആരാധകരാണ് താരത്തിന് മിനിസ്‌ക്രീനീൽ ഉള്ളത്. മലയാളം മിനിസ്‌ക്രീനിൽ ഏറ്റവും കൂടുതൽ ഫാൻ ഗ്രൂപ്പുകൾ ഉള്ളതും മൃദുല വിജയിക്ക് ആണ്.

ഇപ്പോൾ മലയാളികൾക്ക് ഏറെ സുപരിചിതരായ ഈ 2 താരങ്ങളുടേയും വിവാഹം നിശ്ചയ കഴിഞ്ഞത് അടുത്തിടെ ആയിരുന്നു. സീരിയൽ താരം യുവ കൃഷ്ണയാണ് മൃദുലയുടെ വരൻ. സംവിധായകൻ ശ്രീജിത്ത് വിജയാണ് റബേക്കയുടെ വരൻ.

ജൂലൈ മാസമാണ് മൃദുലയുടെയും യുവ കൃഷണയുടെയും വിവാഹം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, റബേക്കയുടെയും ശ്രീജിത്തിന്റെയും വിവാഹം എന്നാണ് എന്ന കാര്യത്തിൽ ഇതുവരേയും തീരുമാനം ആയിട്ടില്ല. അതേ സമയം മൃദുല വിജയിയും റബേക്ക സന്തോഷും തമ്മിൽ അത്ര സ്വരച്ചേർച്ചയിലല്ല എന്ന രീതിയിൽ അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ, ഒരുമിച്ച് ലൈവിലെത്തി എന്താണ് വഴക്കിന് പിന്നിലെ കാരണം എന്ന് പറയുകയാണ് താരങ്ങൾ. ആരാധകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇരുവരുടേയും പ്രതികരണം. ചേച്ചി നിങ്ങൾ തമ്മിൽ വഴക്കാണോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. നമ്മൾ തമ്മിൽ വഴക്കാണ്, വൈരാഗ്യമുണ്ട് എന്നൊക്കെ കുറെ പേര് പറഞ്ഞു. ശരിക്കും ചേച്ചിയ്ക്ക് എന്നോട് എന്താണ് വൈരാഗ്യം? എന്ന് ലൈവിൽ ചിരിച്ചുക്കൊണ്ടു റബേക്ക ചോദിക്കുന്നു.

ഞങ്ങൾ തമ്മിൽ യാതൊരു വൈരാഗ്യവുമില്ലെന്നും റബേക്ക പറയുന്നു. റബേക്കയും മൃദുലയും തമ്മിൽ വഴക്കണോ എന്ന് ചോദിച്ച് ഒരു ഫാൻ തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും ഇല്ലെന്നാണ് താൻ മറുപടി നൽകിയതെന്ന് മൃദുലയും പറഞ്ഞു.

ആരാണ് ഇത് പറഞ്ഞതെന്ന് ചോദിച്ചപ്പോൾ റെബേക്കയും മൃദുലയും തമ്മിൽ വഴക്കാണെന്ന് പറഞ്ഞ് ഫാൻസുകാർ തമ്മിൽ ഭയങ്കര വഴക്കാണെന്നായിരുന്നു ആരാധകന്റെ മറുപടി. അതേസമയം, താൻ ആകെ ഒരു തവണ മാത്രമാണ് മൃദുലയെ നേരിൽ കണ്ടിട്ടുള്ളത് എന്നാണ് റബേക്ക പറയുന്നത്. ഏതോ അവാർഡ് ചടങ്ങിൽ വച്ച് ഒരു ഡാൻസ് പ്രാക്ടീസ് ചെയ്യുമ്പോഴാണ് ചേച്ചിയെ കണ്ടിട്ടുള്ളത്.

തിരുവനന്തപുരം ചിത്രാജ്ഞലി സ്റ്റുഡിയോയിൽ ഷൂട്ടിംഗിന് പോകുമ്പോൾ അവിടെ വേറെ ഷൂട്ടിംഗ് നടക്കുന്നുണ്ടാകും. അപ്പോൾ പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും. പക്ഷെ ഞങ്ങൾ അങ്ങനെ പോലും കണ്ടിട്ടില്ലെന്നും റബേക്ക പറഞ്ഞു.

റെബേക്കയുടെ വിവാഹം എന്നാണെന്ന് മൃദുല ചോദിച്ചപ്പോൾ ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് വേണം എനിക്ക് അനുഭവം ചോദിക്കാന് എന്നാണ് റബേക്ക മറുപടി നൽകിയത്. വളരെ കുറച്ച് ദിവസത്തിനുളളിലാണ് എൻഗേജ്മെന്റ് നടത്താൻ തീരുമാനിക്കുന്നത്. അതുപോലെ തന്നെ കല്യാണവും ഒരുനാൾ പെട്ടെന്ന് നടക്കുമെന്ന കാര്യം ഉറപ്പാണെന്നും റബേക്ക പറയുന്നു.

Advertisement