എന്നോട് പറഞ്ഞത് ഒന്നും ആയിരുന്നില്ല ഷൂട്ട് ചെയ്ത്, കമ്മിറ്റ് ചെയ്ത ആ സിനിമയിൽ നിന്നും ഇറങ്ങി പോകേണ്ടി വന്നതിന്റൈ കാരണം വെളിപ്പെടുത്തി പ്രിയാമണി

38

തെന്നിന്ത്യൻ സിനിമയിലെ മുൻ നിരനായികമാരിൽ ഒരാളാണ് പ്രിയാ മണി. പാലക്കാട് സ്വദേശിനിയായ പ്രിയാമണി പക്ഷേ അന്യഭാഷാ സിനിമകളിലൂടേയാണ് ചലച്ചിത്ര രംഗത്തേക്ക് എതിതയത്. മലയാളത്തിലും നിരവധി സിനിമകളിൽ വേഷമിട്ട താരം മലയാളികളുടെ പ്രിയപ്പെട്ട നടി കൂടിയാണ് പ്രിയാമണി.

ഒരു തെലുങ്ക് ചത്രത്തിലൂടെ 2003ൽ ഈയിരുന്നു പ്രിയാ മണി സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ചു. വിനയൻ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ സത്യം ആയിരുന്നു ആദ്യ മലയാള ചിത്രം. പൃഥ്വിരാജ് സൂപ്പർതാരമായി അവരോധിക്കപ്പെട്ട പുതിയമുഖം എന്ന സിനിമയിലും പ്രിയാമണി തന്നെയായിരുന്നു നായിക.

Advertisement

അതേ സമയം അന്യഭാഷാ ചിത്രമായ നന്ന പ്രകാരയാണ് പ്രിയാ മണിയുടേതായി അവസാന പുറത്തിറങ്ങിയ ചിത്രം. ഹിന്ദി ചിത്രം മൈദാൻ, വിരാട പർവ്വം, അസുരന്റെ തെലുങ്ക് റീമേക്ക് ആയ നാരപ്പ, തുടങ്ങിയ ചിത്രങ്ങളാണ് പ്രിയാ മണിയുടെ റിലീസ് കാത്തിരിക്കുന്ന സിനിമകൾ.

Also Read:
മുന്നുപേരെ കല്യാണം കഴിച്ചു, പ്രണയിച്ചത് ആറോളം നടിമാരെ, ആദ്യ ഭാര്യയെ ഉപേക്ഷിക്കാൻ കാരണം മാധുരി ദീക്ഷിതുമായിട്ടുള്ള അവിഹിത ബന്ധം: സഞ്ജയ് ദത്തിന്റെ ജീവിതം ഇങ്ങനെ

വിവാഹത്തിന് ശേഷവും സിനിമകളിൽ സജീവമാണ് പ്രിയാമാണ്. ചെന്നൈയിലെ ബിസിനസുകാരനായ മുസ്തഫയാണ് പ്രിയാമണിയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇത്. മലയാളം മിനിസ്‌ക്രീനിലെ ചില റിയാലിറ്റി ഷോകളിലും ജഡ്ജായി പ്രിയാമണി എത്തുന്നുണ്ട്.

ഇപ്പോഴിതാ താൻ കമ്മിറ്റ് ചെയ്ത സിനിമയിൽ നിന്നും പിന്മാറേണ്ടി വന്ന അനുഭവം വെളിപ്പെടുത്തുകയാണ് പ്രിയാമണി. ഒരു പ്രമുഖ മാധ്യമത്തിന് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

പ്രിയാമണിയുടെ വാക്കുകൾ ഇങ്ങനെ:

Also Read:
കെവിൻ പോയിട്ട് മൂന്നുവർഷം, കെവിന്റെ വിധവയായി ഒരു മുൻപരിചയവുമില്ലാത്ത വീട്ടിലേക്ക് കയറിച്ചെന്ന നീനു ഇപ്പോൾ എവിടെയാണെന്ന് അറിയാമോ

ഒരു തെലുങ്ക് പ്രോജക്ടിൽ നിന്ന് പിണങ്ങിപ്പോകുകയായിരുന്നു. ഞാനും വിമലയും ചെയ്ത ഒരു സിനിമയായിരുന്നു. എന്റെ മാനേജരാണ് ഈ സിനിമ ചെയ്യണമെന്ന് എന്നോട് പറഞ്ഞത്. തുടക്കം തൊട്ട് എന്തൊക്കെയോ ഷൂട്ട് ചെയ്യുന്നുണ്ട്. എനിക്കാണെങ്കിൽ ഒന്നും മനസ്സിലാകുന്നില്ല.

എന്നിട്ട് ഞാൻ എന്റെ മാനേജരെ വിളിച്ച് പറഞ്ഞു. ഇതെന്താണ് ഷൂട്ട് ചെയ്യുന്നത് എന്ന് ഞാൻ ചോദിച്ചു. പറയുന്നത് ഒന്ന് ഷൂട്ട് ചെയ്യുന്നത് വേറൊന്ന്. കഥാപാത്രത്തിന് ഒരു ഡയറക്ഷനില്ല. ഓരോ കഥാപാത്രവും ഓരോ രീതിയിൽ പോകുന്നു. എന്റെ കൂടെ അഭിനയിച്ചവർക്കും ഇതേ ഫീലിംഗ് തന്നെയായിരുന്നു എന്നും പ്രിയാമണി വ്യക്തമാക്കുന്നു.

Advertisement