ദാറ്റ് ലക്കി ഡോക്ടർ, റോബിൻ തന്റെ ബാത്ത്റൂമിൽ കയറിയതിനെ പറ്റി നിമിഷ പറയുന്നത് കേട്ടോ, റോബിനോട് ക്രഷ് ആയിരുന്നോ എന്നും വെളിപ്പെടുത്തി താരം

27848

ഏതാണ്ട് ഗ്രാന്റ് ഫിനാലെയിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 4ലെ ശക്തരായ മൂന്ന് മത്സരാർത്ഥികളായിരുന്നു ഡോ. റോബിനും ജാസ്മിൻ മൂസയും നിമിഷയും. അതേ സമയം പ്രേക്ഷകരേയും താരങ്ങളേയും ഒരുപോലെ അമ്പരപ്പിച്ച പുറത്താകൽ ആയിരുന്നു മൂവരുടേയും.

നിമിഷ എവിക്ഷനിലൂടെ പുറത്തായപ്പോൾ റോബിൻ പുറത്താക്കപ്പെടുകയും ജാസ്മിൻ സ്വയം ഇറങ്ങി പോവുകയുമായിരുന്നു. ബേിഗ് ബോസ് വീടിനകത്ത് റോബിനും ജാസ്മിനും നിമിഷയും എന്നും രണ്ട് ഭാഗത്തായിരുന്നു. എന്നാൽ റോബിനുമായി ജാസ്മിനേയും നിമിഷയേയും തെറ്റിച്ച പാവകളി സംഭവം നടന്നില്ലായിരുന്നുവെങ്കിൽ എന്തായിരിക്കാം സംഭവിച്ചിട്ടുണ്ടാവുക? ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് നിമിഷ.

Advertisements

സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ അഭിപ്രായം ചോദിച്ചിരിക്കുകയാണ് നിമിഷ. ഒരു ഗെയിം കളിക്കാം. ഈ നിമിഷം ബിഗ് ബോസിൽ നടന്നില്ലായിരുന്നുവെങ്കിൽ എന്തായിരിക്കാം സംഭവിച്ചിട്ടുണ്ടാവുക എന്നാണ് നിങ്ങൾക്ക് തോന്നുന്നത്. എന്റെ ഊഹം എന്താണെന്നാൽ, റോബിനും ജാസ്മിനും ഇപ്പോഴും ഗെയിമിലുണ്ടാകുമായിരുന്നു. ജാസ്മിനും റോബിനും ബെസ്റ്റ് ഫ്രണ്ട്സായിരിക്കും.

Also Read: ‘മോഹൻലാലും മമ്മൂട്ടിയും തറ പടങ്ങൾ ചെയ്യുന്നത് നിർത്തണം, താരങ്ങളെ ജനം അംഗീകരിച്ച് കഴിഞ്ഞതാണ്’; വിവാദം ആളിക്കത്തിച്ച് കൊല്ലം തുളസി

നിങ്ങളുടെ ഊഹങ്ങൾ അയക്കൂവെന്നാണ് നിമിഷ പറയുന്നത്. നിമിഷും റോബിനും തമ്മിൽ പ്രണയത്തിലായേനെ. എന്നെ തല്ലരുത് ഞാൻ ഓടി എന്നായിരുന്നു ഒരാളുടെ പ്രതികരണം. അതെ, ഞങ്ങൾ കല്യാണം കഴിക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്തേനെ എന്ന് നിമിഷ മറുപടി നൽകുന്നുണ്ട്. റോബിന് നിങ്ങളോട് പ്രണയം തോന്നുമായിരുന്നുവെന്ന് മറ്റൊരാൾ പറയുന്നു. എന്താണ് ഏറ്റവും കൂടുതൽ പേർ ഊഹിച്ച ഉത്തരം ഇതാകുന്നത്.

ശരിക്കും നിങ്ങൾ ഇത് പ്രതീക്ഷിക്കുന്നുണ്ടോ? എന്നായിരുന്നു നിമിഷയുടെ മറുപടി. റോബിൻ ബ്ലെസ്ലിയോട് ദിസ് ഈസ് വാട്ട് ഐ ഡു എന്ന് അലറുന്നതും ജാസ്മിൻ അതിനെ പിന്തുണയ്ക്കുന്നതും ഓർത്തു നോക്കൂവെന്നായിരുന്നു അടുത്ത മറുപടി. അത് കാണാൻ താനും ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു നിമിഷുടെ മറുപടി. ബ്ലെസ്ലിയും ഡെയ്സിയും സുഹൃത്തുക്കൾ ആകുമായിരുന്നുവെന്ന് അടുത്തയാൾ പറഞ്ഞപ്പോൾ തനിക്ക് സംശയമുണ്ടെന്നും എന്നാൽ സാധ്യതയുണ്ടെന്നും നിമിഷ പറയുന്നു.

റോബിനും ജാസ്മിനും നിമിഷയും ഉണ്ടായിരുന്നുവെങ്കിൽ ബിഗ് ബോസ് ഇപ്പോൾ വേറെ ലെവൽ ആയേനെ എന്ന് പറഞ്ഞപ്പോൾ ആരോട് പറയാൻ ആര് കേൾക്കാൻ എന്നായിരുന്നു നിമിഷയുടെ മറുപടി. നിങ്ങൾ പോകുന്നത് വരെ ഈ സംഭവമായിരുന്നു ബിഗ് ബോസിന്റെ ഹൃദയവും ആത്മാവുമെന്നും എന്നാൽ ജാസ്മിന് ദേഷ്യം വരാൻ വേണ്ടത്ര കാരണങ്ങൾ റോബിൻ നൽകിയിട്ടുണ്ടെന്നും മറ്റൊരാൾ പറയുന്നു.

ജാസ്മിൻ ബിഗ് ബോസിൽ ഇല്ലായിരുന്നുവെങ്കിൽ നിമിഷയെ ഒരുപാട് പേർക്ക് ഇഷ്ടം ആയേനെ എന്ന് ഒരാൾ പറഞ്ഞപ്പോൾ അവൾ തന്റെ അരികിലുള്ളപ്പോൽ ജീവിതം കൂടുതൽ നല്ലതാണെന്നായിരുന്നു നിമിഷയുടെ മറുപടി. റോബിനും നിമിഷയും ജാസ്മിനും ബിഗ് ബോസിലെ തകർക്കപ്പെടാത്ത ട്രയോ ആയിരിക്കുമെന്നും പിന്നീട് വൈൽഡ് കാർഡിലൂടെ റിയാസ് വരുന്നതോടെ മൂവരും റിയാസും തമ്മിലാകും മത്സരമെന്നും മറ്റൊരാൾ പറയുന്നു.

Also Read: നായികയാവാൻ നിങ്ങൾ ഉദ്ദേശിക്കുന്ന തടിയും വണ്ണവും എനിക്കില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു; നേരിട്ട് കണ്ടപ്പോൾ നായികയുടെ കൂട്ടുകാരിയുടെ റോൾ വാഗ്ദാനം ചെയ്തു; ദുരനുഭവം പറഞ്ഞ് മഞ്ജുഷ മാർട്ടിൻ

താനും അത് കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും പാരലൽ ലോകത്തെ ബിഗ് ബോസിൽ അതാകും സംഭവിച്ചിട്ടുണ്ടാവുക എന്നും നിമിഷ പറയുന്നു. ലക്ഷ്മി പ്രിയ നിമിഷയെ തന്റെ പ്രിയപ്പെട്ട കുട്ടിയായി ദത്തെടുത്തിട്ടുണ്ടാകുമെന്ന് ഒരാൾ പറഞ്ഞപ്പോൾ അത് നടക്കാത്തതിൽ സന്തോഷിക്കുന്നു എന്നായിരുന്നു നിമിഷയുടെ മറുപടി. നിനക്ക് റോബിനോട് ക്രഷ് ഉണ്ടായിരുന്നില്ലേയെന്ന് ഒരാൾ ചോദിച്ചപ്പോൾ അവൻ എന്റെ ടൈപ്പ് അല്ലെന്നായിരുന്നു നിമിഷയുടെ മറുപടി.

പിന്നാലെ തന്റെ ടൈപ്പ് എന്താണെന്നും നിമിഷ വെളിപ്പെടുത്തുന്നുണ്ട്. ആറ് അടി പൊക്കം, ചിസിൽഡ് ബോഡി, പോളിഷ്, അൺഅവൈലബിൾ, മരിക്കുകയോ അല്ലെങ്കിൽ ഇപ്പോൾ മാഫിയയിലോ ആകാം എന്നു പറഞ്ഞു കൊണ്ടൊരാളുടെ ചിത്രവും നിമിഷ പങ്കുവച്ചിട്ടുണ്ട്. ദിൽറോബിനെ ആളുകൾ കിണറ്റിൽ എടുത്തിടുമായിരുന്നുവെന്നും സ്റ്റാറ്റസുകളിൽ നിംറോബ് നിറഞ്ഞു നിൽക്കുമായിരുന്നുവെന്നായിരുന്നു മറ്റൊരാളുടെ മറുപടി.

റോബിൻ ബാത്ത് റൂമിൽ കയറിയതിനെ പറ്റി എന്താണ് കമന്റ് എന്നായിരുന്നു വേറൊരാളുടെ ചോദ്യം. ദാറ്റ് ലക്കി ഡോക്ടർ എന്നായിരുന്നു ഇതിന് നിമിഷ നൽകിയ മറുപടി. റോബിനും നിമിഷും ബെസ്റ്റ് ഫ്രണ്ട്സാവുകയും ജാസ്മിനും ബ്ലെസ്ലിയും ബെസ്റ്റ് ഫ്രണ്ട്സാവുകയും ചെയ്തേനെ എന്നായിരുന്നു മറ്റൊരാളുടെ ഭാവന.

ലക്ഷ്മി പ്രിയയുടെ ചാള സ്വഭാവം ഒന്നു കൂടെ പുറത്ത് കൊണ്ടു വന്നേനെ എന്നൊരാൾ പറഞ്ഞപ്പോൾ റിയാസ് അതിപ്പോൾ ചെയ്യുന്നുണ്ടെന്ന് നിമിഷ മറുപടി നൽകി. നിമിഷയും റോബിനും സുഹൃത്തുക്കളായിരിക്കുമെന്നും ഇരുവരും ജാസ്മിനും ദിൽഷയ്ക്കുമെതിരെ ഫൈറ്റ് ചെയ്തേനെ എന്നായിരുന്നു മറ്റൊരാളുടെ ഭാവന. നല്ല ട്വിസ്റ്റ് എന്നായിരുന്നു നിമിഷ പറഞ്ഞത്

Also Read: ലോകത്തിലെ ഏറ്റവും നല്ല അമ്മയും ശക്തയായ വ്യക്തിയും സുന്ദരി ചിത്രശലഭവും; ഫാദേഴ്‌സ് ഡേയിൽ അമ്മ അമൃതയ്ക്ക് സ്‌നേഹക്കുറിപ്പുമായി മകൾ പാപ്പു

Advertisement