രജീഷ വിജയൻ നായിക പ്രാധാന്യം കുറഞ്ഞു വരുന്ന മലയാള സിനിമയിൽ നായികയുടെ പ്രാധാന്യം എന്തെന്ന് കാട്ടിക്കൊടുത്ത നടിയാണ് . ആദ്യ സിനിമയിൽ തന്നെ വ്യക്തിത്വമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച രജീഷയെ കേന്ദ്രകഥാപാത്രമാക്കി സംവിധായകർ കഥകൾ മെനയുന്നു എന്നത് രജീഷയിലെ നടിയ്ക്ക് കിട്ടാവുന്ന വലിയ അംഗീകാരമാണ്, സിനിമയ്ക്കുള്ളിൽ പ്രേക്ഷകരുടെ ഇഷ്ട നായികയായി വിലസുന്ന രജീഷയുടെ റിയൽ ലൈഫിലെ കാഴ്ചപടിനെക്കുറിച്ചും ആരാധകർക്ക് അറിയാൻ ആഗ്രഹമുണ്ടാകും.
‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ചിത്രത്തിലെ താരത്തിന്റെ എമിലി എന്ന കഥാപാത്രം ആ സിനിമ പോലെ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു, പ്രണയം എന്താണെന്ന് മനസ്സിലാക്കി തന്ന നായികയെന്നായിരുന്നു രജീഷയുടെ കഥാപാത്രത്തെക്കുറിച്ചുള്ള പ്രേക്ഷക വിലയിരുത്തൽ. യഥാർത്ഥ ജീവിതത്തിൽ എങ്ങനെയുള്ള പുരുഷന്മാരോടാണ് ആരാധന തോന്നുന്നതെന്ന് തുറന്നു പറയുകയാണ് രജീഷ.
രജീഷ വിജയൻ ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ നിന്ന്
‘നല്ലൊരു മനുഷ്യൻ ആയിരിക്കണമെന്ന് മാത്രം. ഇങ്ങനെയുള്ള ആളകണമെന്ന് കണ്ടീഷൻസ് വച്ച് കാത്തിരുന്നാൽ അങ്ങനെ കിട്ടണമെന്നില്ല. ആ ക്യാരക്‌റ്റെഴ്‌സ് ഉള്ളയാളായി തോന്നിയിട്ട് അടുത്തറിയുമ്‌ബോൾ അതല്ലാതിരിക്കാനും മതി.കൗമാര പ്രായത്തിൽ കാണുന്ന സ്വപ്നമല്ല ഞാനീ പ്രായത്തിൽ കാണുന്നത്. പക്വതയില്ലാതെ പെരുമാറുന്ന പുരുഷന്മാരെ എനിക്ക് ഇഷ്ടമല്ല. ഉള്ളിലൊരു കുട്ടിത്വത്തോടെ പെരുമാറുന്നതല്ല ഉദ്ദേശിച്ചത്.
മറ്റുള്ളവരെ കെയർ ചെയ്യാത്ത മെച്യൂരിറ്റി ഇല്ലായ്മ ഉദാഹരണത്തിന് നിയമങ്ങൾ പാലിക്കാതെ ഷോ കാണിക്കാൻ വേണ്ടി വാഹനമോടിച്ച് മറ്റുള്ളവർക്ക് പ്രശ്‌നമുണ്ടാക്കുക, മുതിർന്നവരോട് ബഹുമാനം കാട്ടാതിരിക്കുക. പാവങ്ങളെ കെയർ ചെയ്യാതിരിക്കുക. തുടങ്ങിയ സ്വഭാവം. നമ്മുടെ പ്രവൃത്തികൾ മറ്റൊരാളെ ഹർട്ട് ചെയ്യരുതെന്ന് വിചാരമുള്ള സ്വന്തം സമയവും എനർജിയും ക്രിയാത്മകമായി ചെലവഴിക്കുന്ന ഒരാളണെൻറെ മനസ്സിൽ. ഒരിക്കലും ജാതി, മതം, ജാതകം, ബാങ്ക് ബാലൻസ് ഇങ്ങനെയുള്ള കണ്ടീഷൻസ് ഒന്നും എനിക്കില്ല’.









