താര സംഘടനയായ അമ്മയെ കുറിച്ച് നടി പ്രയാഗ മാർട്ടിന്റെ വെളിപ്പെടുത്തൽ

29

മലയാള സിനിമയിലെ താര സംഘടനയാണ് അമ്മ. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ പുരുഷാധിപത്യമുണ്ടെന്നു തോന്നിയിട്ടില്ലെന്ന് നടി പ്രയാഗ മാർട്ടിൻ. ‘അമ്മ സംഘടനയിലെ മൂന്ന് മീറ്റിംഗുകളിലും അബുദാബിയിലെ സ്റ്റേജ് ഷോയ്ക്കും പങ്കെടുത്തിട്ടുണ്ട്.

എന്തു പ്രശ്നമുണ്ടായാലും വളരെ പെട്ടെന്ന് പരിഹരിക്കുന്ന ആളുകളാണ് സംഘടനയിലുളളത്. സംഘടനയിലെ അംഗത്വത്തിൽ ഞാൻ സന്തോഷവതിയാണെന്നും’ പ്രയാഗ പറഞ്ഞു. സിനിമയിലെ പുരുഷാധിപത്യ പ്രവണതയെക്കുറിച്ചുള്ള ചർച്ചകളിലൊന്നും പ്രയാഗയെ കണ്ടിരുന്നില്ല. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ തത്തിന്റെ മറുപടി ഇങ്ങനെ.. ‘ താൻ പഠനത്തിരക്കുകളിലായിരുന്നു. അതിനാൽ അത്തരം ചർച്ചകളിലൊന്നും എത്താൻ സാധിച്ചില്ലെന്നും പ്രയാഗ പറഞ്ഞു.

Advertisements

പഠനം പൂർത്തിയാക്കുന്ന തിരക്കിൽ സിനിമയ്ക്കകത്തെ വിപ്ലവങ്ങളിൽ പങ്കുചേരാൻ കഴിഞ്ഞില്ല. അത്തരം വിഷയങ്ങളിൽ ഇനി ഇപ്പോൾ ഞാൻ ഇടപെടേണ്ട സാഹചര്യമുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ശബ്ദമുയർത്തണമെന്ന് തോന്നിയാൽ തീർച്ചയായും ശബ്ദമുയർത്തുക തന്നെ ചെയ്യും.’

Advertisement