തേച്ച കാമുകിയോട് സിനിമാസ്റ്റൈലില്‍ പ്രതികാരംവീട്ടി ജയസൂര്യ

25

തന്നെ ഒഴിവാക്കിപ്പോയ കാമുകിയെ കുറിച്ചും അവരോട് മധുര പ്രതികാരം വീട്ടിയതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ജയസൂര്യ. പഠിച്ചിരുന്ന കാലത്ത് തന്നെ ഉപേക്ഷിച്ചുപോയ മുന്‍ കാമുകിക്ക് ഷാജി പാപ്പന്‍ സ്റ്റൈലില്‍ തന്നെ മറുപടി നല്‍കി ജയസൂര്യ. ഒരു അഭിമുഖത്തിലൂടെ താരം പങ്കുവച്ച രസകരമായ സംഭവം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.

ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് പ്രണയം ഉണ്ടായിരുന്നു. എനിക്ക് വലിയ സമ്ബത്തൊന്നും ഇല്ലല്ലോ, അവളാണെങ്കില്‍ സമ്ബന്നയും. അങ്ങനെ ചെറിയ ഒരു തേപ്പിന്റെ പണി എനിക്കും കിട്ടി. പിന്നെ കുറേ കാലത്തേക്ക് ആളെ കണ്ടിട്ടില്ല. പിന്നീട് സിനിമ നടനൊക്കെയായി ആദ്യമായി ബിഎംഡബ്ലിയു കാറെടുത്ത് അമ്ബലത്തില്‍ പോകുമ്ബോള്‍ ഷാജിപ്പാപ്പനിലെ മേരിയെപ്പോലെ അവള്‍ നടന്നു വരുന്നു.

Advertisements

അപ്പോ എന്റെ ഉള്ളില്‍ ചെറിയ ഒരു അഹങ്കാരമാനോ പക വീട്ടലാണോ ഉണ്ടായത് എന്ന് അറിയില്ല ഞാന്‍ വണ്ടിയില്‍നിന്നും ഇറങ്ങി ചെന്ന് എന്റെ ലെഫ്റ്റ് സൈഡില്‍ ഇരിക്കേണ്ടവളായിരുന്നില്ലേടി നീ എന്ന് അവളുടെ മുഖത്തുനോക്കി ചോദിച്ചു. വീട്ടിലെത്തിയ ഉടനെ തന്നെ സംഭവം ഭാര്യയോടു പറഞ്ഞു. എന്റെ രഹസ്യങ്ങള്‍ എല്ലാം അറിയുന്ന ആളാണ് സരിത. ജയസൂര്യ പറഞ്ഞു.

Advertisement