Home Entertainment Celebrities

സിനിമയിൽ ചാൻസ് കിട്ടാത്തത് കൊണ്ടാണോ ഇങ്ങനെയൊക്കെ: മീരാ നന്ദന്റെ പുതിയ കിടു ഫോട്ടോകൾക്ക് ആരാധകരിട്ട കമന്റ് കണ്ടോ

32

ലാൽജോസിന്റെ സംവിധാനത്തിൽ ദിലീപിന്റെ നായികയായി മുല്ല എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ താര സുന്രിയാണ് മീരാ നന്ദൻ. പിന്നീട് ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവർന്നു മീര.

വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരമായി മീരാ നന്ദൻ മാറി. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും അവതാരികയായി എത്തിയ മീര ചുരുങ്ങിയ കാലയളവിൽ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ അഭിനയിച്ചിട്ടുണ്ട്.

Advertisements

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇതിന് മുമ്പ് സോഷ്യൽ മീഡിയയിൽ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് മീരയ്ക്ക് ഒരുപാട് സദാചാര കമന്റുകൾ കിട്ടിയിരുന്നു. ഇത്തവണയും മോഡേൺ വേഷത്തിലാണ് മീരാ നന്ദൻ ഫോട്ടോഷൂട്ടിൽ തിളങ്ങിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

എന്നാൽ നാടൻ വേഷങ്ങളാണ് കൂടുതൽ ചേർച്ച എന്ന് ആരാധകർ കമന്റുകളിലൂടെ അറിയിക്കുന്നത്. സാരി ഉടുത്തൂടെ എന്ന് ചോദിക്കുന്നവരും കറവല്ല. അതേ സമയം ഇത് നല്ലതാണെന്നും ഇതുപോലുള്ള ഫോട്ടോകൾ ഇനിയും പ്രതീക്ഷിക്കുന്നു എന്നും ചിലർ കമന്റിടുന്നുണ്ട്.

ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് നടത്തുന്നത് സിനിമയിൽ ചാൻസ് കിട്ടാത്തത് കൊണ്ടാണോ എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഏതായാലും കമന്റുകൾക്ക് ഒന്നും താരം ഇതുവേരും മറുപടി ഒന്നും കൊടുത്തിട്ടില്ല. നേരത്തെയൊക്കെ തന്റെ ചിത്രങ്ങൾ മോശം കമന്റിടുന്നവർക്ക് താരം തക്ക മറുപടി നൽകിയിരുന്നു.

Advertisement