ഹിന്ദി സീരിയലുകളിലൂടേയും ബോളവുഡ് സിനിമകളിലൂടേയും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഷമാ സിക്കന്ദർ. മിസ്റ്റർ പോർഫക്ഷനിസ്റ്റ് ആമിർ ഖാനും താര സുന്ദരി മനീഷ കൊയിരാളയും പ്രധാന വേഷങ്ങളിൽ എത്തിയ മൻ എന്ന ചിത്രത്തിലൂടെയാണ് സിക്കന്ദർ ബോളിവുഡിലേക്ക് എത്തിയത്.
തുടർന്ന് പ്രേമം അഗ്ഗൻ, അൻഷ്, ധൂം ധഡ്ക തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. കൂടാതെ ഹിന്ദി സീരിയലുകളിലൂടെയും ശ്രദ്ധയയാണ് താരം. ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു കാമുകനായ ജയിംസ് മിലിറോണുമായുള്ള നടിയുടെ വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ ബോളിവുഡിലെ കാസ്റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഷമാ സിക്കന്ദർ.
തന്നെ ലൈം ഗി ക താത്പര്യത്തോടെ സമീപിച്ചവരിൽ പ്രമുഖരായ നിർമാതാക്കളും സംവിധായകരും ഉണ്ടെന്നാണ് ഷമ തുറന്നു പറഞ്ഞത്. സുഹൃത്ത് ആകണമെന്ന ആഗ്രഹം പറഞ്ഞാണ് ഇവർ സമീപിച്ചിരുന്നത്. ജോലി നൽകുന്നതിനു പകരമായി സെ ക് സ് ആവശ്യപ്പെടുന്നത് ഏറ്റവും വൃത്തികെട്ട കാര്യമാണെന്നും ഷമ പറയുന്നു.
Also Read
ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ അന്ന് ഞാൻ ശരിക്കും ചിത്രയുടെ മുഖത്ത് അടിച്ചു: വെളിപ്പെടുത്തി മഞ്ജു വാര്യർ
ബോളിവുഡ് ലൈഫ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. ഇൻഡസ്ട്രി ഇപ്പോൾ ഒരുപാട് മാറി. നല്ല രീതിയിൽ തന്നെ. ചെറുപ്പക്കാരായ നിർമ്മാതാക്കൾ വളരെ അധികം പ്രൊഫഷണൽസാണ്. അവർ ആളുകളോട് ബഹുമാനത്തോടെ ആണ് പെരുമാറുന്നത്.
ജോലി തരാൻ സെ ക് സ് വേണമെന്ന ചിന്ത അവർക്കില്ല. മുൻപ് എന്റെ സുഹൃത്താവണം എന്നു പറഞ്ഞ നിർമ്മാതാക്കൾ ഉണ്ട്. ഒന്നിച്ചു ജോലി ചെയ്യാതെ എങ്ങനെ സുഹൃത്തുക്കളാകും എന്നു ഞാൻ ചിന്തിച്ചിട്ടുണ്ട്. ജോലിക്കു പകരെ സെ ക് സ് ആവശ്യപ്പെടുന്നത് ഏറ്റവും മോശം കാര്യമായാണ് എനിക്ക് തോന്നുന്നത്.
ചില നിർമ്മാതാക്കളും സംവിധായകരും ഇൻഡസ്ട്രിയിലെ പ്രമുഖർ ആയിരുന്നു. അതിഭീകരമായി അരക്ഷിത ബോധം ഉള്ളവരാകും അങ്ങനെ ചെയ്യുന്നത്. നേരായ രീതിയിൽ ഒരു സ്ത്രീയുടെ ഹൃദയം കീഴടക്കാൻ കഴിയുമെന്ന ആത്മ വിശ്വാസത്തിന്റെ ഒരു കണിക പോലും അത്തരക്കാർക്ക് ഇല്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് ഷമ പറയുന്നു.
എന്നാൽ കാസ്റ്റിങ് കൗച്ച് ബോളിവുഡിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ലെന്നും ബോളിവുഡിനെ മോശം സ്ഥലമായി കാണാനാ കില്ലെന്നും നിരവധി മികച്ച വ്യക്തികളെ ഇവിടെ കണ്ടുമുട്ടാൻ സാധിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു.