ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ അന്ന് ഞാൻ ശരിക്കും ചിത്രയുടെ മുഖത്ത് അടിച്ചു: വെളിപ്പെടുത്തി മഞ്ജു വാര്യർ

1143

രണ്ടു ഘട്ടങ്ങളായി എത്തി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത് മലയാള സിനിമയ്ക്ക് ഒപ്പം തന്നെ തമിഴ് സിനിമയിലേയും സജീവ സാന്നിധ്യമായി താരമാണ് മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യർ. മലയാളത്തിലെ മുതിർന്ന സൂപ്പർതാരങ്ങൾക്ക് എല്ലാം ഒപ്പം മഞ്ജു വാര്യർ വേഷമിട്ട് കഴിഞ്ഞു.

തമിഴിൽ ധനുഷിന്റെ നായികയായി അസുരൻ എന്ന ചിത്രത്തിൽ നായികയായി എത്തിയ മഞ്ജു വാര്യർ തല അജിത്തിന്റെ പുതിയ ചിത്രത്തിൽ നായികയായി എത്തുകയാണ് ഇപ്പോൾ. മലയാളത്തിലും കൈനിറയെ ചിത്രങ്ങൾ ആണ് താരത്തിന് ഉള്ളത്.

Advertisements

അതേ സമയം മുമ്പ് ഒരിക്കൽ ഒരു ഷൂട്ടിങ്ങിനിടെ തനിക്ക് സംഭവിച്ച അബദ്ധത്തെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണ് ഇപ്പോൽ ശ്രദ്ധേയമായി മാറുന്നത്. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ചും മറ്റും മഞ്ജു വാര്യർ പറഞ്ഞത്.

Also Read
17 വര്‍ഷത്തിന് ശേഷം അമ്മ നൃത്തം ചെയ്തു; പ്രചോദനം നിങ്ങളാണ്; താങ്ക്യൂ മഞ്ജു ആന്റി! കുഞ്ഞു ആരാധികയുടെ സ്‌നേഹം തുളുമ്പുന്ന കത്ത് പങ്കുവെച്ച് മഞ്ജു വാര്യര്‍

അവതാരകന്റെ രസകരമായിട്ടുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് തനിക്ക് പറ്റിയ അബദ്ധങ്ങളെ കുറിച്ച് നടി പറഞ്ഞത്. സിനിമയിലെത്തിയ തുടക്കകാലത്ത് തനിക്കും അബദ്ധം സംഭവിച്ചിട്ടുണ്ട്. ആറാം തമ്പുരാൻ സിനിമയിൽ നടി ചിത്രയെ താൻ അടിക്കുന്നൊരു സീനുണ്ട്. അന്ന് ചിത്ര ചേച്ചിയ്ക്ക് തന്റെ കൈയ്യിൽ നിന്നും ശരിക്കും അടി കൊണ്ടു.

ഇത്ര അകലത്തിൽ നിൽക്കണമെന്നുണ്ട് അതൊക്കെ നോക്കിയെങ്കിലും ഷോട്ടിന്റെ സമയത്ത് താൻ മുന്നോട്ട് വന്നിട്ട് അടിക്കുക ആയിരുന്നു. അന്ന് അത് ചേച്ചിയുടെ കവിളത്ത് കൊണ്ടു. അടി കൊണ്ടെങ്കിലും ചേച്ചി അന്ന് തന്നെ തിരിച്ച് അടിച്ചില്ല.
പിഴവുകൾ ആരുടെ ഭാഗത്ത് നിന്നും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നും മഞ്ജു വാര്യർ വ്യക്തമാക്കുന്നു.

സിനിമയിൽ അഭിനയിക്കുന്നതിന് ഇടെ സംഭവിച്ച അപകടത്തിലൂടെ ശരീരത്തിന്റെ പലയിടത്തും ചതവും മുറിവും ഒക്കെയുണ്ട്. ജാക്ക് ആൻഡ് ജിൽ എന്ന സിനിമയൂടെ ഷൂട്ടിങ്ങിനിടെ ഒരു സീനിൽ അയൺ ബോക്സ് കൊണ്ട് അ ടി ക്കു ന്ന ഒരു സീനുണ്ട്.

അന്ന് ശരിക്കും അതിന്റെ പ്ലഗ് വന്ന് ത ല യി ൽ കൊ ണ്ട് നെറ്റി പൊ ട്ടി. ചോ ര ഒഴുകുന്നത് കണ്ട് ആശുപത്രിയിൽ കൊണ്ട് പോയി സ്റ്റി ച്ച് ഇട്ടു. എന്നെ അടിച്ച വില്ലൻ കഥാപാത്രം ചെയ്ത ആൾ അന്ന് ശരിക്കും പേടിച്ച് പോയി.

Also Read
കാവ്യയോട് അടങ്ങാത്ത പ്രണയം; താരത്തെ സ്വന്തമാക്കാന്‍ 16 വര്‍ഷം കൊണ്ട് 60 ലക്ഷം രൂപയുടെ ലോട്ടറി വാങ്ങി ഈ കൂലിപ്പണിക്കാരന്‍; താരാരാധനയില്‍ ജീവിതം കൈവിട്ട കാവ്യ പ്രകാശന്‍!

കുറേ നാൾ അദ്ദേഹത്തിന് കുറ്റബോധം ആയിരുന്നുവെന്നും മഞ്ജു പറയുന്നത്. പിന്നീട് അദ്ദേഹത്തെ കാണുമ്പോൾ ഈ മുറിവിനെ പറ്റി പറഞ്ഞ് കുത്തി നോവിക്കാറ് ഉണ്ടായിരുന്നു എന്നും മഞ്ജു വാര്യർ പറയുന്നു.

Advertisement