17 വര്‍ഷത്തിന് ശേഷം അമ്മ നൃത്തം ചെയ്തു; പ്രചോദനം നിങ്ങളാണ്; താങ്ക്യൂ മഞ്ജു ആന്റി! കുഞ്ഞു ആരാധികയുടെ സ്‌നേഹം തുളുമ്പുന്ന കത്ത് പങ്കുവെച്ച് മഞ്ജു വാര്യര്‍

310

മോഹന്‍ സംവിധാനം ചെയ്ത് 1995 ല്‍ പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് നായികയായി മലയാളത്തിന്റ ലേഡി സൂപ്പര്‍താരമായി മാറിയ നടിയാണ് മഞ്ജു വാര്യര്‍. കലോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു അതിവേഗമാണ് ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് ദീര്‍ഘ ഇടവേളയെടുത്ത മഞ്ജു അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

Advertisements

14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ തിരിച്ചുവരവ്. മഞ്ജു വാര്യരുടെ ആ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷം ആക്കുകയായിരുന്നു. ഇന്ന് മലയാള സിനിമയില്‍ ഇന്ന് പകരം വെക്കാനില്ലാത്ത നടിയാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ യഥാര്‍ത്ഥ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നുതന്നെ താരത്തെ വിളിക്കാം. നിരവധി ആരാധകരുള്ള മഞ്ജുവിന് ഇപ്പോവിവാ ഒരു കുഞ്ഞു ആരാധികയുടെ കത്ത് ലഭിച്ചിരിക്കുകയാണ്.

ALSO READ- കഠിനമായ യാത്ര പറച്ചില്‍! കുടുംബാംഗങ്ങളെ കെട്ടിപ്പിടിച്ച് കരഞ്ഞ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്; കണ്ണീരണിഞ്ഞ് കുടുംബവും

ദേവൂട്ടി എന്ന കുട്ടി ആരാധികയുടെ ഹൃദയം തൊടുന്ന കത്താണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലടക്കം വൈറലാകുന്നത്. ‘ഡിയര്‍ മഞ്ജു ആന്റി’ എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 17 വര്‍ഷത്തിന് ശേഷം തന്റെ മമ്മ നൃത്തം ചെയ്തുവെന്നും അതിന് കാരണം മഞ്ജു ആന്റി ആണെന്നുമാണ് കത്തില്‍ കുട്ടി പറയുന്നത്.

തന്റെ അമ്മയെ പോലെ ഒരുപാട് ആന്റിമാര്‍ക്ക് മഞ്ജുവാര്യര്‍ പ്രചോദനമാണെന്നും കുട്ടി ആരാധികയുടെ കത്തില്‍ പറയുന്നു. ഈ കത്ത് മഞ്ജു തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘നിങ്ങളുടെ സിനിമകളൊന്നും ഞാന്‍ അധികം കണ്ടിട്ടില്ല. മമ്മയും പപ്പയും പറഞ്ഞ് നിങ്ങളെ അറിയാം. സുജാത എന്ന സിനിമയാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ ഓര്‍ക്കുന്ന സിനിമ. നിങ്ങള്‍ എത്രപേര്‍ക്ക് പ്രചോദനമാണെന്നും എനിക്കറിയാം.’

ALSO READ-ആകെ അഭിനയിച്ചത് രണ്ടേ രണ്ട് സിനിമകളില്‍; രണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രം; എന്നിട്ടും കാണാമറയത്ത് അഖില ശശിധരന്‍; താരം എവിടെയെന്ന് തേടി സോഷ്യല്‍മീഡിയ; ഒടുവില്‍!

‘ഇപ്പോള്‍ എന്റെ മമ്മ 17 വര്‍ഷത്തിന് ശേഷം വീണ്ടും നൃത്തം ചെയ്തു. അതിന് കാരണം നിങ്ങള്‍ മാത്രമാണ്. അതിന് ഒരുപാട് ഒരുപാട് നന്ദി. ഇതുപോലെ നിരവധി ആന്റിമാരുടെ ഒളിഞ്ഞുകിടന്ന കഴിവുകള്‍ വെളിച്ചത്ത് കൊണ്ടുവന്നതിന് കാരണം നിങ്ങള്‍ മാത്രമാണ്’- എന്നും കത്തില്‍ പറയുന്നു.

‘ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്. ഇനിയും ഒരുപാട് പേരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുക, സ്നേഹത്തോടെ ദേവൂട്ടി’- എന്ന് എഴുതിയാണ് ദേവൂട്ടി കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

അതേസമയം, ‘ചില സ്നേഹ പ്രകടനങ്ങള്‍ക്കു എത്ര വിലക്കൊടുത്താലും മതിയാകില്ല’- എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു വാര്യര്‍ ഈ കത്ത് പങ്കുവെച്ചിരിക്കുന്നത്. അജിത് നായനാകുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജുവാര്യര്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങിന്റെ ഭാഗമായി റേസിങില്‍ പങ്കെടുക്കുന്ന മഞ്ജുവിന്റേയും അജിത്തിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

Advertisement