കഠിനമായ യാത്ര പറച്ചില്‍! കുടുംബാംഗങ്ങളെ കെട്ടിപ്പിടിച്ച് കരഞ്ഞ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്; കണ്ണീരണിഞ്ഞ് കുടുംബവും

670

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് അന്തരിച്ച നടന്‍ സുകുമാരന്റേത്. അദ്ദേഹത്തിന്റെ ഭാര്യയും മുക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാം ഇന്ന് സിനിമയിലും സോഷ്യല്‍ മീഡിയകളിലും ഒക്കെയായി നിറഞ്ഞു നില്‍ക്കുകയാണ്.

ഈ പ്രമുഖ താരകുടുംബത്തിലെ അംഗങ്ങളായ താരങ്ങള്‍ ഇപ്പോള്‍ മക്കളെയും സിനിമയിലേക്ക് എത്തിച്ചിരിക്കുയാണ്. പാട്ടും അഭിനയവുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് കുടുംബം. സുകുമാരന്റെ മൂത്തമകനും നടനുമായ ഇന്ദ്രജിത്ത് സുകുമാരനും ഭാര്യ നടി പൂര്‍ണിമയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്.

Advertisements

ഇന്ദ്രജിത്തുമായിട്ടുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന പൂര്‍ണിമ ഇപ്പോള്‍ തിരിച്ച് വരവ് നടത്തിയിരുന്നു. വീണ്ടും സിനിമകളില്‍ സജീവമാവാനും ബിസിനസില്‍ ശ്രദ്ധിക്കാനും ഒക്കെയാണ് പൂര്‍ണിമ ശ്രമിക്കുന്നത്.

ALSO READ- ആകെ അഭിനയിച്ചത് രണ്ടേ രണ്ട് സിനിമകളില്‍; രണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രം; എന്നിട്ടും കാണാമറയത്ത് അഖില ശശിധരന്‍; താരം എവിടെയെന്ന് തേടി സോഷ്യല്‍മീഡിയ; ഒടുവില്‍!

ഇന്ദ്രജിത്തുമായിട്ടുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു പൂര്‍ണിമ. വൈറസ് എന്ന സിനിമയിലൂടെയാണ് നടി വീണ്ടും തിരിച്ച് വന്നത്. താരദമ്പതികള്‍ ഇവരുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെയേറെ ആക്റ്റീവ് ആണ് താര കുടുംബം. വിവാഹം കഴിഞ്ഞത് മുതലുള്ള ഇവരുടെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണിപ്പോള്‍.

രണ്ടുപേര്‍ക്കും 22 വയസുള്ളപ്പോള്‍, 2002 ഡിസംബര്‍ 13 നായിരുന്നു പൂര്‍ണിമയും ഇന്ദ്രജിത്തും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളാണുള്ളത്. പ്രാര്‍ഥനയും നക്ഷത്രയും. പ്രാര്‍ഥന ഒരു പിന്നണി ഗായിക കൂടിയാണ്. ഗ്രേറ്റ് ഫാദര്‍ എ ചിത്രത്തിലാണ് പ്രാര്‍ത്ഥന പാടിയത്. മക്കളുടെ കൂടെയുള്ള ചിത്രങ്ങളും ഇരുവരുടെ കുടുംബത്തിന്റെ കൂടെയുള്ള ചിത്രങ്ങളുമെല്ലാം ഇവര്‍ പങ്കുവെയ്ക്കാറുണ്ട്.

ALSO READ- കടുത്ത നടുവേദന; ആദ്യം പറഞ്ഞത് ലാല്‍ ജോസ് സാറിനോട്; കാന്‍സര്‍ ആണെന്നറിഞ്ഞ് ഞെട്ടി; ഇപ്പോഴും ചികിത്സയിലെന്ന് ഹരിശ്രീ യൂസഫ്

ഇപ്പോഴിതാ ഇവരുടെ ജീവിതത്തിലെ പുതിയ ഒരു വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരുടെയും മൂത്ത മകള്‍ പ്രാര്‍ത്ഥനയെ യാത്രയയ്ക്കുകയാണ് താര കുടുംബം. മകള്‍ പ്രാര്‍ത്ഥന ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകുകയാണ്. പ്രാര്‍ത്ഥനയെ യാത്രയാക്കുന്ന താര കുടുംബത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ലണ്ടനിലേക്ക് ഉപരി പഠനത്തിനായി പോവുകയാണ് പ്രാര്‍ത്ഥന. വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പായി എല്ലാവരെയും കെട്ടിപിടിച്ചു യാത്ര പറയുന്നത് വീഡിയോയില്‍ കാണാം. പ്രാര്‍ത്ഥന തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ഹാര്‍ഡെസ്റ്റ് ഗുഡ് ബൈ എന്നാണ് പ്രാര്‍ത്ഥന വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നിങ്ങളെ എല്ലാം വളരെയേറെ മിസ്സ് ചെയ്യും എന്ന് പറഞ്ഞാണ് പ്രാര്‍ത്ഥന യാത്ര പറയുന്നത്. പൂര്‍ണിമയുടെ കുടുംബത്തെയാണ് വീഡിയോയില്‍ കാണുന്നത്. പൂര്‍ണിമയുടെ അച്ഛനെയും അമ്മയെയും സഹോദരിയെയും സഹോദരിയുടെ ഭര്‍ത്താവിനെയും വിടാതെ കെട്ടിപ്പിടിച്ചു കരയുകയാണ് പ്രാര്‍ത്ഥന. ഈ വീഡിയോ പകര്‍ത്തിയത് നക്ഷത്ര ആണ്. താരപുത്രിയുടെ ഈ യാത്രയയപ്പ് ആരുടെയും കണ്ണു നനയിപ്പിക്കുന്നതാണെന്ന് കമന്റുകള്‍ തെളിയിക്കുന്നു.

Advertisement