ആകെ അഭിനയിച്ചത് രണ്ടേ രണ്ട് സിനിമകളില്‍; രണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രം; എന്നിട്ടും കാണാമറയത്ത് അഖില ശശിധരന്‍; താരം എവിടെയെന്ന് തേടി സോഷ്യല്‍മീഡിയ; ഒടുവില്‍!

882

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അഖില ശശിധരന്‍, രണ്ട് സിനിമകളിലെ നായികാ സ്ഥാനം മാത്രം അലങ്കരിച്ചിട്ടുള്ള അഖിലയെ പിന്നീട് പ്രേക്ഷകരാരും കണ്ടിട്ടില്ല. അഭിനയിച്ച രമ്ട് സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടും നടിയുടെ അഭിനയ ലോകത്തെ അഭാവം ആരാധകരും ചര്‍ച്ച ചെയ്യുകയാണ്. അഭിനേത്രി മാത്രമല്ല, നര്‍ത്തകിയായും ടെലിവിഷന്‍ അവതാരകയുമായും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരുന്നു അഖില.

കോഴിക്കോട് ജനിച്ചുവളര്‍ന്ന അഖില. ഭരതനാട്യവും കളരിപ്പയറ്റും അഭ്യസിച്ചിട്ടുണ്ട്. 2007-ല്‍ ഏഷ്യാനെറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്ത തകധിമി എന്ന നൃത്ത റിയാലിറ്റി പരിപാടിയില്‍ പങ്കെടുത്തതോടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

Advertisements

തോംസണ്‍ കെ തോമസ് സംവിധാനം ചെയ്ത് ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം കാര്യസ്ഥനിലെ നായിക വേഷത്തിലൂടെയാണ് അഖില സിനിമാലോകത്തേക്ക് അരങ്ങേറിയത്. ഈ ചിത്രം ആ വര്‍ഷത്തെ തന്നെ മികച്ച ഹിറ്റായിരുന്നു. പിന്നീട് പൃഥ്വിരാജ് നായകനായ തേജാഭായി ആന്റ് ഫാമിലിയിലാണ് താരം രണ്ടാമതായും അവസാനമായും അഭിനയിച്ചത്.

ALSO READ- കടുത്ത നടുവേദന; ആദ്യം പറഞ്ഞത് ലാല്‍ ജോസ് സാറിനോട്; കാന്‍സര്‍ ആണെന്നറിഞ്ഞ് ഞെട്ടി; ഇപ്പോഴും ചികിത്സയിലെന്ന് ഹരിശ്രീ യൂസഫ്

ഈ രണ്ടു ചിത്രങ്ങള്‍ക്ക് ശേഷം താരത്തെ വെള്ളിത്തിരയില്‍ നിന്നും കാണാതാകുക ആയിരുന്നു. അഖില ഇപ്പോള്‍ എവിടെയാണെന്നാണ് എല്ലാവരും ചോദിക്കുന്നത്. താരത്തിന്റെ ആദ്യ ചിത്രം കാര്യസ്ഥന്‍ സൂപ്പര്‍ഹിറ്റ് ആയിരുന്നെങ്കിലും താരം അടുത്തതായി തെരഞ്ഞെടുത്ത പൃഥ്വിരാജ്-ദീപു കരുണാകരന്‍ ചിത്രം തേജാഭായി ആന്റ് ഫാമിലി തിയേറ്ററില്‍ പൊട്ടിപ്പൊളിയുകയാണ് ഉണ്ടായത്. ഇതോടെ അഖില ശശിധരന്‍ ഇന്റസ്ട്രിയില്‍ നിന്ന് പുറത്താകുകയായിരുന്നു. ഈ ചിത്രം പരാജയപ്പെട്ടതോടെ അഖിലയെ പിന്നെ എവിടെയും പ്രേക്ഷകര്‍ കാണാനായില്ല.

ഇക്കാര്യം ഒരു സിനിമ പേജിലും ഒരു ആരാധകന്‍ ചോദിച്ചിട്ടുണ്ട്, ‘അഖില ശശിധരന്‍
ഈ നടിയെ ഇപ്പൊ കാണാറില്ലല്ലോ, കാര്യസ്ഥന്‍,തേജാഭായ്ല്‍ അഭിനയിച്ച ശേഷം പിന്നീട് ഏതേലും സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ? നല്ല നടി ആയിരുന്നു’- എന്നാണ് പോസ്റ്റിലെ ചോദ്യം.

ALSO READ-കാവ്യയോട് അടങ്ങാത്ത പ്രണയം; താരത്തെ സ്വന്തമാക്കാന്‍ 16 വര്‍ഷം കൊണ്ട് 60 ലക്ഷം രൂപയുടെ ലോട്ടറി വാങ്ങി ഈ കൂലിപ്പണിക്കാരന്‍; താരാരാധനയില്‍ ജീവിതം കൈവിട്ട കാവ്യ പ്രകാശന്‍!

ഇതിനു നിരവധി മറുപടികളും വന്നിരുന്നു. ‘നായകന്മാര്‍ ആയി പിടിച്ച് നില്‍കാന്‍ ഉള്ള ഹൈറ്റ് ഉണ്ടായില്ല, അത് കൊണ്ട് ഒതുങ്ങി പോവേണ്ടി വന്നെന്ന് ഒക്കെ കേട്ടിട്ടുണ്ട്….റിയാലിറ്റി അറിയില്ല; എത്ര മാത്രം ശരി ആണെന്ന്..

തേജ ഭായ് കോമബിനേഷന്‍ സീന്‍സ് ഒക്കെ ക്യാമറ ട്രിക്ക് ആണെന്ന് കേട്ടിട്ടുണ്ട്. അവര്‍ക്ക് സിനിമയും സിനിമാക്കാരെയും നന്നായി മനസിലായിക്കാണും.’- എന്നൊക്കെയാണ് മറുപടികള്‍.

Advertisement