നിർമ്മാതാക്കൾ എല്ലാം നയൻതാരയെ സിനിമയിൽ നിന്നും ഒഴിവാക്കുന്നു, കാരണം ഞെട്ടിക്കുന്നത്

51

തമിഴകത്തിന്റെ ലേഡി സൂപ്പർതാരം നയൻതാരയെ നായികയായി അഭിനയിപ്പിക്കാൻ ഇപ്പോഴും പല നിർമാതാക്കളും മടി കാണിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ആരാധക ബലം കൊണ്ടും അഭിനയ സമ്പബത്ത് കൊണ്ടും മറ്റു നടിമാരേക്കാൾ കൂടുതൽ മുന്നിലാണ് നയൻതാര.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധക ബലമുള്ള നടി ഏത് എന്ന് ചോദിച്ചാൽ ഏവർക്കും ഒരേ ഉത്തരം ആയിരിക്കും. എന്നിട്ടും നിർമാതാക്കൾക്കെന്താണ് നയൻസിനോട് ഇത്ര വെറുപ്പ്. എങ്കിലിതാ കേട്ടോളു താരത്തിന്റെ കഴുത്തറപ്പൻ പ്രതിഫലം തന്നെയാണ് നിർമാതാക്കളിൽ അതൃപ്തിയുണ്ടാക്കുന്ന കാരണം.

Advertisements

ആറുകോടിക്ക് മുകളിലാണ് ഒരു ചിത്രത്തിന് നയൻതാര വാങ്ങുന്ന പ്രതിഫലം. ചിരഞ്ജീവി നായകനായെത്തിയ സെയ് റാ നരസിംഹ റെഡ്ഡിയിൽ താരം ആറ് കോടിക്ക് മുകളിലാണ് പ്രതിഫലം വാങ്ങിയത്.

മാത്രമല്ല, ഉയർന്ന പ്രതിഫലം വാങ്ങിയിട്ടും സിനിമ പ്രമോഷൻ പരിപാടികളിൽ നിന്നെല്ലാം താരം വിട്ടു നിൽക്കുന്നതും നിർമാതാക്കളിൽ കടുത്ത അമർഷം ഉണ്ടാക്കുന്ന സംഗതിയാണ്.

വിഘ്നേശ് ശിവൻ ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം നേട്രികണും ആർ ജെ ബാലാജി ഒരുക്കുന്ന മൂക്കുത്തി അമ്മൻ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം രജനികാന്തിനൊപ്പമുള്ള ദർബാർ ആയിരുന്നു. ഈ ചിത്രം സാമ്പത്തികമായി പരാജയമായിരുന്നു

Advertisement