ദൃശ്യം 2 പുറത്തിറങ്ങുമ്പോൾ മോഹൻലാലും മീനയും സ്വന്തമാക്കുന്നത് ഒരു ചരിത്ര നേട്ടം: മറ്റ് താരങ്ങൾക്ക് ഒന്നും നേടാൻ കഴിയാത്ത അപൂർവ്വ നേട്ടത്തിൽ ഭാഗ്യ താരങ്ങൾ

8885

തെന്നിന്ത്യൻ താര സുന്ദരി മീന് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ഭാഗ്യ നായികമാരിൽ ഒരാളാണ്. നിരവധി ഹിറ്റുസിനിമകളിൽ ജോഡികളായിട്ടുള്ള ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ദൃശ്യം 2 ഫെബ്രുവരി 19ന് ഒടിടി റിലീസായി എത്തുകയാണ് .

ഹിറ്റ് മേക്കർ ജീത്തു ജോസഫ് മോഹൻലാലിന്റെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ദൃശ്യം 2 . മലയാളത്തിന്റെ ആദ്യത്തെ അമ്പതു കോടി കളക്ഷൻ നേടിയ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. ഒന്നാം ഭാഗം റിലീസ് ചെയ്തു ഏഴു വർഷത്തിന് ശേഷമാണു ഇപ്പോൾ ഇതിന്റെ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.

Advertisements

ആമസോൺ പ്രൈമിൽ എത്തുന്ന ചിത്രം തിയ്യറ്ററുകളിലും എത്തുമെന്നാണറിയുന്നത്. തിയ്യറ്റർ റിലീസുമായി ബന്ധപ്പെട്ട് ഇപ്പോൾ ചില വിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്.. മോഹൻലാലിനൊപ്പം ആദ്യ ഭാഗത്തിൽ അഭിനയിച്ച മീന രണ്ടാം ഭാഗത്തിലും ജോർജ് കുട്ടിയുടെ ഭാര്യായി എത്തുന്നുണ്ട്.

അതേ സമയം ദൃശ്യം 2 അടുത്ത വർഷം റിലീസ് ചെയ്യുന്നതോടെ ഒരപൂർവ നേട്ടമാണ് മോഹൻലാൽ മീന ജോഡിയെ കാത്തിരിക്കുന്നത്. തുടർച്ചയായ നാല് പതിറ്റാണ്ടുകളിൽ നായകനും നായികയുമായി അഭിനയിച്ച താരങ്ങളെന്ന നേട്ടത്തിന് ദൃശ്യം 2 റിലീസ് ആകുന്നതോടെ ഇവര് നേടിയെടുക്കും.

1990 – 2000 കാലഘട്ടത്തിലാണ് ആദ്യമായി ഇവർ ഒന്നിച്ച വർണ്ണപകിട്ട് എന്ന സിനിമയും (1997 ൽ), അതിന് ശേഷം ഒളിമ്പ്യൻ അന്തോണി ആദം (1999) എന്ന സിനിമയും പുറത്തിറങ്ങിയത്. പിന്നീട് 2000, 2010 കാലഘട്ടത്തിൽ മിസ്റ്റർ ബ്രഹ്മചാരി (2003), നാട്ടുരാജാവ് (2004), ഉദയനാണു താരം (2005), ചന്ദ്രോത്സവം (2005) എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചു.

2010 2020 കാലഘട്ടത്തിൽ ഇരുവരും നായികയും നായകനുമായി പ്രത്യക്ഷപ്പെട്ടത് ദൃശ്യം (2013), മുന്തിരി വള്ളികൾ തളിർക്കുമ്പോൾ (2017) എന്നീ ചിത്രങ്ങളിലാണ്. അടുത്ത വർഷം അതായത് 2021ൽ ദൃശ്യം 2 എത്തുന്നതോടെ 2020 2030 പതിറ്റാണ്ടിലും ഇവരുടെ ഒരു ചിത്രമെത്തുമെന്നുറപ്പായി കഴിഞ്ഞു.

ഇതുവരെ ഇവരുടെ എട്ടു ചിത്രങ്ങൾ റിലീസ് ചെയ്തപ്പോൾ അതിൽ ആറും ബോക്‌സ് ഓഫീസിൽ വിജയം നേടിയെടുത്തു. ഒളിമ്പ്യൻ അന്തോണി ആദം, ചന്ദ്രോത്സവം എന്നിവയാണ് തീയേറ്റേറ്റിൽ വലിയ വിജയം നേടാതെ പോയ ചിത്രങ്ങളെങ്കിലും മിനി സ്‌ക്രീനിൽ വലിയ പ്രേക്ഷക പിന്തുണ നേടിയ ചിത്രങ്ങളാണ് അവയും.

ഏതായാലും ഇവരുടെ ഒൻപതാം റിലീസും വമ്പൻ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ദൃശ്യം എന്ന ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറിയത് പോലെ അതിന്റെ രണ്ടാം ഭാഗവും ഈ ഭാഗ്യ ജോഡിക്കു ചരിത്ര നേട്ടം സമ്മാനിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

മലയാളത്തിന്റെ സൂപ്പർ സംവിധായകൻ ഐവി ശശി ഒരുക്കിയ വർണ്ണപകിട്ട് എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലും മീനയും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ നായിക നായകന്മാരായി അഭിനയിച്ചിട്ടുണ്ട്.

വർണ്ണപകിട്ടിന് ശേഷം ഒളിമ്പ്യൻ അന്തോണി ആദം, ഉദയനാണ് താരം, ചന്ദ്രോത്സവം, മിസ്റ്റർ ബ്രഹ്മാചരി, നാട്ടുരാജാവ്, ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, എന്നിങ്ങനെ ഒട്ടനവധി സിനിമകളിലാണ് മോഹൻലാലും മീനയും നായിക നായകന്മാരായി അഭിനയിച്ചിരിക്കുന്നത്.

ഇവരുടെ എട്ടു ചിത്രങ്ങൾ റിലീസ് ചെയ്തപ്പോൾ അതിൽ ആറും ബോക്‌സ് ഓഫീസിൽ വിജയം നേടിയെടുത്തു. ഏതായാലും ഇവരുടെ ഒൻപതാം റിലീസും വമ്പൻ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ

Advertisement