എനിക്ക് ഐശ്വര്യ ലക്ഷ്മിയെ ഭയങ്കര ഇഷ്ടമാണ്, ബേസിക്കലി അവർ ഒരു ഡോക്ടറാണ് ഞാനൊരു എൻജിനീയറും, എനിക്ക് അവരോട് ക്രഷ് തോന്നുന്നു എന്ന് സന്തോഷ് വർക്കി, തലയിൽ കൈവെച്ച് മലയാളികൾ

4950

അടുത്ത കാലത്തായി മലായളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ വൈറലായ ഒരു പേരാ് സന്തോഷ് വർക്കി എന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിലീസ് ദിവസം പുറത്തുവന്ന ഒരു വീഡിയോയിലൂടെയാണ് സന്തോഷ് വർക്കി ശ്രദ്ധിക്കപെടുന്നത്.

ആറാട്ട് സിനിമയെ കുറിച്ച് ആവേശത്തോടെ അഭിപ്രായം പറയഞ്ഞായിരുന്നു ആ വീഡിയോയിൽ സന്തോഷിന്റെ വരവ്. ആറാട്ട് സിനിമയുടെ ആദ്യഷോയ്ക്ക് ശേഷം കാണികളുടെ പ്രതികരണം എടുക്കാൻ വന്ന മീഡിയകളോട് ചിത്രത്തെ കുറിച്ച് ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ച് കേൾക്കുകയും അവിടെയെല്ലാം ഇടിച്ച് കയറി തന്റെ അഭാപ്രായം പറഞ്ഞുമാണ് സന്തോഷ് വർക്കി രംഗത്ത് എത്തിയത്.

Advertisements

അതിൽ മോഹൻലാൽ ആറാടുകയാണ് എന്ന സന്തോഷിന്റെ കമന്റാണ് ഏറെ വൈറലായത്. ഇതോടെ ട്രോളുകളിലും നിറഞ്ഞ സന്തോഷ് വർക്കി താരമായി മാറുകയായിരുന്നു. പിന്നീട് സന്തോഷ് നിത്യാ മേനോനെ കല്യാണം കഴിക്കാൻ
പോയതും നിഖിലാ വിമലിനെ പ്രേമിക്കാൻ പോയതും ഒക്കെ വാർത്തയാവുകയും ട്രോളർമാർ അതെല്ലാം ആഘോഷമാക്കുകയും ചെയ്തിരുന്നു.

Also Read
ഇനി അത്തരത്തിലുള്ള രംഗങ്ങളിലൊന്നും അഭിനയിക്കേണ്ട; ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചതിന് അപ്പന്‍ പൊട്ടിത്തെറിച്ചത് വെളിപ്പെടുത്തി വിന്‍സി അലോഷ്യസ്

എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്. മോഹൻലാലിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹൻലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വർക്കി.

ആറാട്ട് വർക്കിയെന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിയും പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമായി മാറുന്നത്. മായാനദി, വരത്തൻ എന്നീ ചിത്രങ്ങൾ കണ്ടപ്പോൾ ഐശ്വര്യ ലക്ഷ്മിയെ എനിക്ക് ആദ്യം അത്ര ഇഷ്ടപ്പെട്ടിരുന്നില്ല ഇപ്പോൾ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. ബേസിക്കലി അവർ ഡോക്ടറാണ് ഞാനൊരു എൻജിനീയറാണ്.

അവർ മോഹൻലാലിന്റെ വലിയ ഫാൻ ആണ് ഞാനും വലിയ ഫാനാണ്. ഒരു സിമ്പിൾ പെൺകുട്ടി ആയിട്ടാണ് എനിക്ക് അവരെ തോന്നിയത് ഒരു ജാഡയും ഇല്ല എല്ലാം തുറന്നു സംസാരിക്കുന്ന ഒരാളാണ് എനിക്ക് അവരോട് ക്രഷ് തോന്നുന്നു. അത്രയേ ഉള്ളൂ. ഇതിന്റെ പേരിൽ കേസ് ആക്കുകയോ ഞാൻ കോഴി ആണെന്ന് പറയുകയോ ചെയ്യരുത്.

എനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു പക്ഷേ കണ്ടുമുട്ടാൻ പറ്റുമോന്ന് അറിയില്ല വളരെ പ്ലെയിൻ ഹാർട്ടട് ആയ ഒരാളായി എനിക്ക് തോന്നി. ഇനി ഞാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി എന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ മാത്രമെ വിവാഹം കഴിക്കൂ ഇല്ലെങ്കിൽ എന്റെ കല്യാണം ഉണ്ടാകില്ല.

Also Read
എല്ലാം പഴയ പോലെ ആകുമെന്ന് അവര്‍ പറഞ്ഞിരുന്നു; ആ സമയത്ത് പുറംലോകവുമായി ബന്ധമില്ലാതെയാണ് കഴിഞ്ഞത്: സിന്ധു മനു വര്‍മ്മ

ഞാൻ ഒരു പെൺകുട്ടിയെ ഇഷ്ടപെട്ടാൽ ആ പെൺകുട്ടിക്ക് എന്നെ ഇഷ്ടമാണെങ്കിൽ കല്യാണം കഴിക്കാൻ തയ്യാറാണ്. എനിക്ക് ഐശ്വര്യലക്ഷ്മിയെ ഭയങ്കരമായി ഇഷ്ടപ്പെട്ടു. നല്ലൊരു പെൺകുട്ടി ആയിട്ടാണ് എനിക്ക് തോന്നുന്നതെന്നും സന്തോഷ് വർക്കി പറയുന്നു.

Advertisement