മൗനരാഗത്തിലെ കിരൺ ശരിക്കും ആരാണെന്ന് അറിയുവോ, മലയാളിയല്ലാത്ത നഫിൽ മലയാളം പഠിച്ചത് എങ്ങനെയാണെന്ന് കണ്ടോ

2900

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയാണ് മൗനരാഗം. വളരെ കുറഞ്ഞ നാളിലാണ് മൗനരാഗം സീരിയൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ അച്ഛൻ അവളെ മകളായി കാണാതിരിക്കുകയും അതോടെ അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് മൗനരാഗം.

മികച്ച റേറ്റിങ് റെക്കടോടെ മുന്നോട്ടു പോകുന്ന സീരിയലാണ്. അതേ സമയം കിരൺ എന്ന പേര് കേൾക്കുമ്പോൾ തന്നെ മൗനരാഗം എന്ന സീരിയലാണ് മലയാളികൾക്ക് ഓർമ്മ വരുന്നത്. ഒരു മാസക്കാലം ഊമയായ തന്റെ കാമുകിക്ക് അവൾ വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഫോൺ നൽകിയ കിരണിനെ സോഷ്യൽ മീഡിയ ചെറിയ രീതിയിൽ ഒന്നുമല്ല ട്രോളിയത്.

Advertisements

Also Read
എന്നേയും റോബിൻ ചതിച്ചു, നമ്മൾ ഉദ്ദേശിക്കുന്ന ആളല്ല അവൻ, വമ്പൻ ട്വിസ്റ്റുമായി നടൻ മനോജ് നായർ

അതോടെ സീരിയൽ കാണാത്തവർ പോലും കിരണിനെ അറിഞ്ഞു. എന്നാൽ കിരൺ ഒരു മലയാളി അല്ലെന്നുള്ള രഹസ്യം അധികമാർക്കും അറിയില്ലായിരുന്നു. മലയാളം അറിയാത്ത നഫീൽ എന്ന കന്യാകുമാരിക്കാരൻ അങ്ങനെ കഷ്ടപ്പെട്ടു മലയാളം പഠിച്ചു. ആദ്യമൊക്കെ സ്വന്തം അഭിനയം കാണുമ്പോൾ കണ്ണു പൊത്തിയിരുന്ന നഫീൽ തന്റെ മലയാളം ശരിയാകാൻ തീരുമാനം എടുത്തു.

അർത്ഥം മനസ്സിലാകാതെ സംസാരിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് മാറ്റാൻ പിന്നീട് നഫീൽ സംസാരിച്ച് മലയാളം പഠിച്ചു. മെക്കാനിക്കൽ എഞ്ചിനീയർ ആയ നഫീൽ പഠിക്കുന്ന കാലത്ത് കോളേജിലെ ഷോർട്ഫിലിം ടീമിന്റെ അമരക്കാരനായിരുന്നു അവിടെ നിന്നാണ് അഭിനയം തലയ്ക്കു പിടിക്കുന്നത്.

അതിനു ശേഷം മാൻ ഓഫ് ഇന്ത്യ മത്സരത്തിൽ റണ്ണറപ്പും മാൻ ഓഫ് സൗത്ത് ഇന്ത്യ മത്സരത്തിൽ വിജയിയും ആയതോടെ സിനിമ സ്വപനം കാണാൻ തുടങ്ങി. നിരവധി മത്സരങ്ങളിലും റാംപുകളിലും ഫാഷൻ ഷോകളിലും നലീഫ് പങ്കെടുത്തിട്ടുണ്ട്. ഒട്ടനവധി അവാർഡുകളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. മാൻ ഓഫ് ദ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുകയും ഫസ്റ്റ് റണ്ണർ അപ്പ് ആവുകയും ചെയ്തു. 2018 ൽ മിസ്റ്റർ സൗത്ത് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുകയും മിസ്റ്റർ സൗത്ത് ഇന്ത്യ പട്ടം നേടുകയും ചെയ്തു.

നിരവധി ഫോട്ടോഷൂട്ടുകളും പരസ്യങ്ങളും ചെയ്‌തെങ്കിലും കുടുംബം സിനിമയെന്നെ സ്വപ്നത്തിനോട് മുഖം തിരിച്ചപ്പോ വിദേശത്ത് പോകാൻ തെയ്യാറെടുക്കുമ്പോൾ ആണ് മൗനരാഗത്തിലേക്ക് വിളിക്കുന്നത്. പിന്നീട് കിരണായി ജീവിക്കുകയായിരുന്നു. യഥാർത്ഥ ജീവിതത്തിലും കിരണിനെ പോലെ ശാന്ത സ്വഭാവക്കാരനാണ് നഫീൽ.

പ്രണയത്തെ കുറിച്ചും പ്രണയിനിയെ കുറിച്ചും ചോദിക്കുമ്പോള്‍ നലീഫ് പറയുന്നത് ഇങ്ങനെയാണ്, ഇപ്പോള്‍ കരിയറിനാണ് ആണ് ശ്രദ്ധ കൊടുക്കുന്നത്. അതിനു ശേഷം മാത്രമേ ബാക്കി എന്തും ഉള്ളൂ എന്നാണ്. പ്രണയിക്കാന്‍ ഇനിയും സമയമുണ്ട് എന്നാണ് നലീഫ് പറയുന്നത്. നലീഫിന്റേത് വളരെ വശ്യമായ പുഞ്ചിരിയാണ്, അതിനു പിന്നിലെ രഹസ്യമെന്തെന്ന് ചോദിച്ചപ്പോള്‍ എപ്പോഴും പോസ്റ്റീവ് ആയിരിക്കുക എന്നാണ് മറുപടി നല്‍കിയത്.

Also Read
തലകറങ്ങി വീണതിന്റെ പേരിൽ വിവാദം; അന്ന് തന്നെ അവർ ഒഴിവാക്കിയെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി; നയൻതാര പറഞ്ഞതിങ്ങനെ

Advertisement