മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് നായകനായ താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് വന്ന് പ്രേക്ഷകരുടെ മനസ്സിൽ പ്രതേക സ്ഥാനം പിടിച്ചു പറ്റിയ താരമാണ് നടി നിത്യദാസ്. ബസന്തി എന്ന കഥാപാത്രത്തെ ഓർക്കാതെ മലയാളികൾ ഉണ്ടാവില്ല എന്ന് തന്നെ പറയേണ്ടി വരും.
സിനിമ ഗംഭീരവിജയം നേടിയതോടെ ഒരുപാട് അവസരങ്ങളും താരത്തെ തേടിയെത്തി. സുരേഷ് ഗോപി നായകനായ നരിമാൻ, കണ്മഷി, മോഹൻലാലിനൊപ്പം ബാലേട്ടൻ അങ്ങനെ തുടങ്ങി ഒരുപിടി നല്ല കഥാപാത്രങ്ങൾ നിത്യദാസ് അഭിനയിച്ചിട്ടുണ്ട്.
ആദ്യ സിനിമയിലെ പ്രകടനത്തിന് സ്വീകാര്യതയ്ക്കും അനുസരിച്ചുള്ള കഥാപാത്രങ്ങൾ പിന്നീട് താരത്തിന് ലഭിച്ചോ എന്നത് സംശയമാണ്. മലയാള സിനിമ വേണ്ടവിധം താരത്തെ ഉപയോഗിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും. സിനിമകൾ അധികം ചെയ്തിട്ടില്ലായെങ്കിലും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2007 ൽ വിവാഹിതയായ നിത്യദാസ് പിന്നീട് സിനിമകളിൽ അഭിനയിച്ചിട്ടില്ല. എന്നാൽ ടെലിവിഷൻ രംഗത്ത് അതിന് ശേഷവും ഇപ്പോഴും സജീവമാണ് താരം. തമിഴിൽ സൺ ടിവിയിലെ കാണാന കണ്ണേ എന്ന സീരിയലിൽ അഭിനയിക്കുകയാണ് ഇപ്പോൾ നിത്യദാസ്. കുടുംബത്തോടൊപ്പമുള്ള നിത്യദാസിന്റെ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയും അഭിപ്രായങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്.
ഇപ്പോഴിതാ മകൾക്കൊപ്പം നിത്യ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇരുവരുടെയും കണ്ണുകളിലെ ആ തിളക്കമാണ് ആരാധകർ വീഡിയോ ഏറെ ഇഷ്ടപ്പെടാൻ കാരണമായി പറയുന്നത്.
അതേ സമയം 2001ൽ പുറത്തിറങ്ങിയ പറക്കുംതളിക ഡ്യൂപ്പർ ഹിറ്റായതോടെ താരത്തിന്റെ മൂല്യം ചലച്ചിത്ര മേഖലയിൽ ഉയർന്നിരുന്നു. ദിലീപ് ഹരിശ്രീ അശോകൻ കൂട്ടുക്കെട്ടിന്റെ കോമഡി രംഗങ്ങൾക്കൊപ്പം പിടിച്ചുനിൽക്കാൻ നിത്യയ്ക്കായതാണ് സിനിമയുടെ വിജയത്തിന്റെ ഒരു കാരണം.

പിന്നീടങ്ങോട്ട് കണ്മഷി,സൂര്യ കിരീടം,ബാലേട്ടൻ തുടങ്ങി ചുരുക്കം ചില സിനിമകളുടെ ഭാഗമായിരുന്നു നിത്യ.2007ലാണ് നിത്യ അവസാനമായി സിനിമയിൽ അഭിനയിച്ചത്. ശേഷം, ചില സീരിയലുകളിൽ സജീവമായിരുന്ന നിത്യ മകന്റെ ജനനത്തോടെ ആ മേഖലയും വിട്ടു. 2018ലായിരുന്നു മകൻ നമൻ സിംഗ് ജംവാളിന്റെ ജനനം. സിനിമാ സീരിയൽ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയകളിലെ സ്ഥിര സാന്നിധ്യമാണ് നിത്യഫ്‌ലൈറ്റ് സ്റ്റുവർട്ടും കാശ്മീർ സ്വദേശിയുമായ അരവിന്ദ് സിംഗ് ജംവാളാണ് നിത്യയുടെ ഭർത്താവ്.
വിമാന യാത്രക്കിടെ കണ്ടുമുട്ടി പ്രണയത്തിലായ ഇരുവരും 2007ജൂൺ 17നാണ് വിവാഹിതരായത്. കോഴിക്കോട് ബീച്ച് റോഡിലുള്ള ഫ്‌ളാറ്റിലാണ് നിത്യയും കുടുംബവും താമസിക്കുന്നത്. മകൾ നൈന ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
മകൾക്കൊപ്പമുള്ള രസകരമായ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ഇരട്ടകൾ എന്ന് കുറിച്ചു കൊണ്ടാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ പേസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അമ്മയും മകളും എന്ന ഹാഷ്ടാഗിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.









