Home Entertainment Celebrities

തന്റെ ഒരു ഫോട്ടോ പേജിൽ ഷെയർ ചെയ്താൽ അപ്പോൾ തന്നെ ലൈക്സും കമന്റും കുമിഞ്ഞു കൂടും: തള്ളി മറിച്ച് സംവൃതാ സുനിൽ

136

ലാൽജോസിന്റെ രസികൻ എന്ന ചിത്രത്തിലൂടെ ജനപ്രിയ നാടകൻ ദിലീപീന്റെ നായികയായി സിനിമയിലെത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാണ് സംവൃത സുനിൽ. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ കടന്നു കൂടിയ താരം.

വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് ബിജുമേനോൻ ചിത്രമായ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. ഇപ്പോൾ നടിയുടെ ചില വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

Advertisements

സോഷ്യൽ മീഡിയയുടെ ഉപയോഗത്തോടെയാണ് ജനങ്ങൾ തന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നത് എന്ന് നടി സംവൃത പറയുന്നു. തന്റെ ഒരു ഫോട്ടോ പേജിൽ ഷെയർ ചെയ്താൽ അപ്പോൾ തന്നെ ലൈക്സും കമന്റും കുമിഞ്ഞു കൂടുമെന്നും തന്നോട് കാണിക്കുന്ന ഈ സ്നേഹത്തിൽ ഒരുപാട് നന്ദിയുണ്ടെന്നും സംവൃത പറഞ്ഞു.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയാകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ താരം. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം
സംവൃതയുടെ വാക്കുകൾ ഇങ്ങനെ:

മലയാളികൾക്ക് എന്നോട് പ്രത്യേക സ്നേഹമാണോ എന്നറിയില്ല. പക്ഷെ നാട്ടിൽ മാത്രമല്ല. ഇവിടെപ്പോലും എന്നെക്കണ്ടാൽ മലയാളികൾ ഓടി വരും. ഫോട്ടോ എടുക്കും. അവർക്ക് ഇഷ്ടമറിയിക്കാൻ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ കൂടുതൽ അവസരങ്ങളുണ്ട്.

ഒരു ഫോട്ടോ പേജിൽ ഷെയർ ചെയ്താൽ മതി അപ്പോൾ തന്നെ ലൈക്സും കമന്റും കുമിഞ്ഞുകൂടും. മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിലൂടെയുള്ള രണ്ടാം വരവിനു ശേഷമാണ് ഞാൻ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായത്.

എന്നെ ഇത്രയധികം സ്നേഹിക്കുന്നവർ ഉണ്ടെന്നുള്ളത് വലിയൊരു അനുഗ്രഹം തന്നെയാണ്. എന്റെ ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയിരിക്കുന്ന ജസ്റ്റിനാണ് ഏറ്റവും വലിയ ആരാധകൻ. എന്റെ കയ്യിൽ ഇല്ലാതിരുന്ന ചിത്രങ്ങളും സ്റ്റില്ലുകളും ജസ്സിന്റെ കയ്യിലുണ്ട്. സത്യത്തിൽ സോഷ്യൽ മീഡിയയിൽ എന്നെ ആക്ടീവായി നിർത്തുന്നത് ഈ ആരാധകരാണെന്നും സംവൃത പറയുന്നു.

Advertisement