ദളപതി വിജയിയുടെ മകനും സിനിമയിലേക്ക്, ഉപ്പേനയുടെ റിമേക്കിലൂടെ ജെയ്സൻ സഞ്ജയ് എത്തുന്നത് അച്ഛന്റെ സിംഹാസനത്തിന്റെ പിൻമുറക്കാരനാവാൻ

107

ചോക്ലേറ്റ് ബോയി ആയി സിനിമയിലെത്തി പിന്നീട് തമിഴ് സിനിമയിലെ ദളപതിയായി മാറിയ താരമാണ് തെന്നിന്ത്യൻ യുവസൂപ്പർതാരമാണ് നടൻ വിജയ്. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ താരം എന്ന പേരിന് അവകാശിയും വിജയ് ആണ്.

ലോക്ക്ഡൗൺ മൂലം ഒരു വർഷത്തോളം തീയേറ്ററുകൾ അടച്ചിട്ട ശേഷം വീണ്ടും തുറന്നത് വിജയ് ചിത്രം മാസ്റ്റർ റിലീസ് ചെയ്തു കൊണ്ടായിരുന്നു. കൊവിഡ് ഭീതി നിലനിൽക്കുമ്‌ബോഴും മാസ്റ്റർ കാണാനായി തീയേറ്ററുകളിലേക്ക് ആരാധകർ ഒഴുകിയെത്തിയിരുന്നു.

Advertisements

അതിന് പിന്നിലൊരു കാരണം മാത്രമേയുള്ളൂ, വിജയ്. ഇപ്പോഴിതാ വിജയിയുടെ മകനും സിനിമയിലേക്ക് എത്തുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താരങ്ങളുടെ മക്കളും സിനിമയിലേക്ക് എത്തുന്നത് പതിവാണ്. തമിഴ് സിനിമയിൽ മാത്രം ഇങ്ങനെ മാതാപിതാക്കളുടെ പാതയിലൂടെ സിനിമയിലെത്തിയ നിരവധി പേരെ അറിയാം.

അങ്ങനെ ലോഞ്ച് ചെയ്യപ്പെട്ടുന്ന താരപുത്രന്മാരും പുത്രിമാരും പലപ്പോഴും സ്വീകരിക്കുന്ന സെയ്ഫ് റൂട്ട് റീമേക്കുകളായിരിക്കും. വിജയിയുടെ മകനും റീമേക്കിലൂടെ തന്നെയാണ് അരങ്ങേറുന്നതെന്നാണ് റിപ്പോർട്ടുകൾ. തെലുങ്ക് ചിത്രമായ ഉപ്പേനയുടെ തമിഴ് റീമേക്കിലൂടെയാണ് വിജയിയുടെ മകൻ ജെയ്സൻ സഞ്ജയ് അരങ്ങേറുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നടൻ വിജയ് സേതുപതിയാണ്. ചിത്രത്തിലൊരു പ്രധാന വേഷത്തിൽ വിജയ് സേതുപതി എത്തുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കൾ തമിഴിൽ ഡബ്ബ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ പിന്നീട് സേതുപതി ഇടപ്പെട്ട് റീമേക്ക് അവകാശം സ്വന്തമാക്കുകയായിരുന്നു. നിലവിൽ റീമേക്ക് അവകാശം സ്വന്തമായുള്ള സേതുപതിയിൽ നിന്നും വിജയ് അവകാശം വാങ്ങാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇരുവരും നല്ല സുഹൃത്തുക്കളാണ്. മാസ്റ്ററിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. അതിനാൽ വിജയ് സേതുപതി സിനിമയുടെ റീമേക്ക് അവകാശം വിജയ്ക്ക് നൽകുമെന്നു തന്നെയാണ് കരുതപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകൻ ആരായിരിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. റൊമാന്റിക് ഡ്രാമയായ ഉപ്പേന ഫെബ്രുവരി 12 നായിരുന്നു തീയേറ്ററിലെത്തിയത്. വൈഷ്ണവ് തേജ് പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ബുചി ബാബുവാണ്.

വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രം 24 കോടി ബജറ്റിലാണ് ഒരുങ്ങിയത്. ആദ്യ ദിവസങ്ങളിൽ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇതിനോടകം തന്നെ 40 കോടിയോളം ചിത്രം കളക്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ പറയുന്നത്. വിജയ്ക്ക് പിന്നാലെ മകനും സിനിമയിലെത്തുന്നുവെന്ന വാർത്ത ആരാധകർക്ക് ആവേശം പകരുന്നതാണ്.

Advertisement